Sections

വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിലേക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Tuesday, Mar 14, 2023
Reported By Admin
tender invited

വിവിധ പദ്ധതികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു


അഭിമുഖം

കോട്ടയം: വനിതാശിശു വികസനവകുപ്പിന്റെ ഭാഗമായി ജില്ലയിലെ ബ്ളോക്ക് അടിസ്ഥാനത്തിലുള്ള ന്യൂട്രീഷൻ ആൻഡ് പേരന്റ് ക്ലിനിക്കിലേക്ക് പോഷകാഹാരവിദഗ്ദ്ധരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. മാർച്ച് 21 ന് രാവിലെ 10 മണി മുതൽ കളക്ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ വെച്ചാണ്

പുനർദർഘാസ്

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നല്കുന്നതിന് പുനർദർഘാസുകൾ ക്ഷണിച്ചു. മാർച്ച് 25ന് ഉച്ചകഴിഞ്ഞ് 2.30 വരെ ദർഘാസുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 9446120515

ദർഘാസുകൾ ക്ഷണിച്ചു

കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ആർ.ബി.എസ്.കെ./ജെ.എസ്.എസ്.കെ/ സഗഗ്ര ആരോഗ്യ സുരക്ഷ പദ്ധതി (പട്ടിക വർഗ്ഗ വികസനം) എന്നീ പദ്ധതികളിൽപെടുത്തി രോഗികൾക്ക് ജനറൽ സർജറി, ഓർത്തോപീഡിക് ആവശ്യമുള്ള ഇംപ്ലാന്റ് എന്നിവ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽനിന്ന് ദർഘാസുകൾ ക്ഷണിക്കുന്നു. പൂരിപ്പിച്ച ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 23 പതിനൊന്നു മണി, അന്നേദിവസം ഉച്ചയ്ക്കു രണ്ടുമണിക്ക് തുറക്കും.

കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ആർ.ബി.എസ്.കെ./ജെ.എസ്.എസ്.കെ/ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതി (പട്ടിക വർഗ്ഗ വികസനം) എന്നീ പദ്ധതികളിൽപെടുത്തി രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ലാബ് പരിശോധനകൾ, എക്സ്റേ, ഇ.സി.ജി, അൾട്രാ സൗണ്ട് സ്കാനിംഗ്, കളർ ഡോപ്ലർ എന്നിവ ചെയ്യുന്നതിന് താൽപര്യമുള്ളവരിൽനിന്ന് ദർഘാസുകൾ ക്ഷണിക്കുന്നു. പൂരിപ്പിച്ച ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25 പതിനൊന്നു മണി, അന്നേദിവസം ഉച്ചയ്ക്കു രണ്ടുമണിക്ക് തുറക്കും.

കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ കാസ്പ്/ ആർ.ബി.എസ്.കെ./ജെ.എസ്.എസ്.കെ/ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതി (പട്ടിക വർഗ്ഗ വികസനം) എന്നീ പദ്ധതികളിൽപെടുത്തി രോഗികൾക്ക് സി.ടി. സ്കാനിംഗ് ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു. പൂരിപ്പിച്ച ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25 പതിനൊന്നു മണി, അന്നേദിവസം ഉച്ചയ്ക്കു രണ്ടുമണിക്ക് തുറക്കും.

കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ കാസ്പ്/ആർ.ബി.എസ്.കെ./ജെ.എസ്.എസ്.കെ/ ആരോഗ്യകിരണം/ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതി (പട്ടിക വർഗ്ഗ വികസനം) എന്നീ പദ്ധതികളിൽപെടുത്തി രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ, ഇൻജക്ഷനുകൾ, സർജറി അനുബന്ധ ഡിസ്പോസിബിൾ ഐറ്റംസ് വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു. പൂരിപ്പിച്ച ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 24 പതിനൊന്നു മണി, അന്നേദിവസം ഉച്ചയ്ക്കു രണ്ടുമണിക്ക് തുറക്കും.

പച്ച മത്സ്യം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം ബോസ്റ്റൽ സ്കൂളിൽ 2023-24 സാമ്പത്തിക വർഷത്തിലേക്കാവശ്യമായ പച്ച മത്സ്യം വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷനുകൾ സൂപ്രണ്ട്, ബോസ്റ്റൽ സ്കൂൾ, എറണാകുളം എന്ന വിലാസത്തിൽ മാർച്ച് 15 ന് രാവിലെ 11 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2421366, 9446899530 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

രജിസ്റ്ററുകൾ, പേപ്പറുകൾ, കവറുകൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന് ടെണ്ടർ

പുനലൂർ താലൂക്കാശുപത്രിയിൽ ഒരു വർഷത്തേക്ക് വേണ്ട ദന്തൽ ഉപഭോഗ വസ്തുകളും, ശുചീകരണത്തിന് വേണ്ട ഉത്പ്പന്നങ്ങളും ഓഫീസ് ആവശ്യത്തിനുള്ള രജിസ്റ്ററുകൾ, പേപ്പറുകൾ, കവറുകൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനും ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി : മാർച്ച് 28 വൈകിട്ട് മൂന്ന്. ടെണ്ടർ ഫോം മാർച്ച് 27 വൈകിട്ട് മൂന്ന് വരെ ലഭിക്കും. ഫോൺ: 0475 2222702, 2228702.

മരുന്നുകളും ആശുപത്രി ഉപകരണങ്ങളും വിതരണം ചെയ്യാൻ ടെണ്ടറുകൾ ക്ഷണിച്ചു

ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലെ ഫാർമസിയിലേക്ക് മരുന്നുകളും ആശുപത്രി ഉപകരണങ്ങളും വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് സീൽ വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 20 ഉച്ചയ്ക്ക് 12മണി. കൂടുതൽ വിവരങ്ങൾക്ക് ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിൽ ഓഫീസ് പ്രവൃത്തിദിനങ്ങളിൽ രാവിലെ 10 മുതൽ 5വരെ ബന്ധപെടുക. ഫോൺ 0480 2833710

സാധന സാമഗ്രികളും റീയേജന്റുകളും വിതരണം ചെയ്യാൻ ടെണ്ടറുകൾ ക്ഷണിച്ചു

ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലെ ലബോറട്ടറിയിലേക്ക് സാധന സാമഗ്രികളും റീയേജന്റുകളും വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് സീൽ വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15 ഉച്ചക്ക് ഒരുമണി. കൂടുതൽ വിവരങ്ങൾക്ക് ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിൽ ഓഫീസ് പ്രവൃത്തിദിനങ്ങളിൽ രാവിലെ 10 മുതൽ 5വരെ ബന്ധപെടുക. ഫോൺ 0480 2833710

കയറ്റിറക്കു ജോലികൾ ഏറ്റെടുത്തു നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു

2023-2024 കാലയളവിൽ (31/03/2024 വരെ) എറണാകുളം മേഖലാ സ്റ്റേഷനറി ഓഫീസിലെ ഗതാഗത കയറ്റിറക്കു ജോലികൾ ഏറ്റെടുത്തു നടത്തുന്നതിന് 'സ്റ്റേഷനറി സാധനങ്ങളുടെ ഗതാഗതം, സ്റ്റോക്ക് ചെയ്യൽ, മറ്റനുബന്ധ ജോലികൾ ഇവയ്ക്കുള്ള ദർഘാസുകൾ ക്ഷണിച്ചു.ദർഘാസ് ഫോറം എറണാകുളം മേഖലാ സ്റ്റേഷനറി ഓഫീസിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ ഏപ്രിൽ 18 -ന് മൂന്നു വരെ ലഭിക്കും. ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 19-ന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോൺ: 2422630.

റീ ടെൻഡർ ക്ഷണിച്ചു

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഏറ്റെടുത്ത് നടപ്പിലാക്കുന്ന ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹാളിലേക്ക് പബ്ലിക് അഡ്രസിങ് സിസ്റ്റം വാങ്ങൽ പദ്ധതി നടപ്പിലാക്കുതിന് അംഗീകൃത വിതരണക്കാരിൽ നിന്ന് റീ ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും, www.tender.lsgkerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അറിയാം.ഫോൺ:0485 2822544). ടെൻഡർ സർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 22-ന് ഉച്ചയ്ക്ക് രണ്ടു വരെ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.