Sections

കാന്റീൻ നടത്തൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ക്ലാസ്മുറി സ്മാർട്ട് ക്ലാസ്മുറിയാക്കൽ, കണ്ടീജൻസി സാധനങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Aug 21, 2024
Reported By Admin
Tenders and Quotations Invited for Various Services in Kerala: Canteen Management, Vehicle Leasing,

കാന്റീൻ ഏറ്റെടുത്തു നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിലെ കാന്റീൻ രണ്ടുവർഷത്തേക്ക് ഏറ്റെടുത്തു നടത്താൻ മുൻപരിചയമുള്ള വ്യക്തികളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ,പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം,കോട്ടയം-686001 എന്ന വിലാസത്തിൽ സെപ്റ്റംബർ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ സമർപ്പിക്കാം. അന്നേദിവസം ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് തുറക്കും. ഫോൺ 0481-2563254.

കായംകുളം റസ്റ്റ് ഹൗസ് ക്യാന്റീൻ അടുത്ത രണ്ട് വർഷത്തേക്ക് വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 29-ന് ഉച്ചക്ക് രണ്ട് വരെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഹരിപ്പാട് എന്ന വിലാസത്തിൽ സ്വീകരിക്കും. ഫോൺ 0479 2415660

വാഹനം വാടകയ്ക്ക് ലഭ്യമാക്കാൻ ടെൻഡർ ക്ഷണിച്ചു

തപാൽ ഉരുപ്പടികളുടെ വിതരണത്തിന് അഞ്ചു വർഷത്തിലധികം പഴക്കമില്ലാത്ത നാലു ചക്രവാഹനങ്ങൾ രണ്ടു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ എടുക്കുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. ചങ്ങനാശേരി സോർട്ടിംഗ്-ചിങ്ങവനം-വാഴപ്പള്ളി വെസ്റ്റ് ലോക്കൽ എം.എം.എസ് റൂട്ടിലാണ് സർവീസ് നടത്തുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.ഓഗസ്റ്റ് 29 ന് രാവിലെ 10 നകം https://gem.gov.in മുഖേന ടെൻഡർ നൽകണം. വിശദവിവരത്തിന് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, ചങ്ങനാശ്ശേരി ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481 2424444.

വാഴൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കാൻ വാഹന ഉടമകളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. സെപ്റ്റംബർ ഒൻപതിന് ഉച്ചയ്ക്ക് 12.30 നകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30ന് തുറക്കും.

സ്മാർട്ട് ക്ലാസ്മുറി ആക്കാൻ ദർഘാസ് ക്ഷണിച്ചു

പട്ടികവർഗവികസനവകുപ്പിനു കീഴിലെ ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ ക്ലാസ്മുറികളും ഹൈസ്കൂൾ വിഭാഗത്തിലെ രണ്ട് ക്ലാസ്മുറികളും സ്മാർട്ട് ക്ലാസ്മുറി ആക്കാൻ ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് മൂന്നിനകം പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില കാഞ്ഞിരപ്പള്ളി, 686507 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ 04828-202751.

കണ്ടീജൻസി സാധനങ്ങൾ ആവശ്യമുണ്ട്

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള തൃശ്ശൂർ ജില്ലയിലെ കൊടകര ഐസിഡിഎസ് പ്രോജക്ടിലെ 93 അങ്കണവാടികളിലേക്ക് കണ്ടീജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനും അങ്കണവാടികളിലേക്കാവശ്യമായ ഫോറങ്ങളും രജിസ്റ്ററുകളും പ്രിന്റുചെയ്യുന്നതിനും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. ടെണ്ടർ ഫോമിനും മറ്റു വിവരങ്ങൾക്കും കൊടകര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0480 2757593.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.