Sections

വാഹനം വാടകയ്ക്ക്: ടെൻഡർ ക്ഷണിച്ചു

Friday, Nov 03, 2023
Reported By Admin
Tenders Invited

കോട്ടയം: ജില്ലാ സാമൂഹികനീതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് ടാക്സി പെർമിറ്റുള്ള കാർ കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ടെൻഡർ ക്ഷണിച്ചു. നവംബർ 17ന് രാവിലെ 11 നകം ടെൻഡർ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2563980.

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിന്റെ ഉപയോഗത്തിനായി ഡീസൽ / പെട്രോൾ കാർ (5 സീറ്റ്, 1500 സി സി വാഹനം) ലീസിൽ ലഭിക്കുന്നതിന് (ഡ്രൈവർ ഇല്ലാതെ) ടെൻഡർ ക്ഷണിച്ചു. പ്രതിമാസ കാർ വാടക, ഇന്ധനം/അറ്റകുറ്റപ്പണി ഇവ ഉൾപ്പെടുത്തിയിട്ടുള്ള തുകയാണ് ടെൻഡറിൽ രേഖപ്പെടുത്തേണ്ടത്. നവംബർ 13 ഉച്ചയ്ക്ക് 2 വരെ ടെൻഡർ സ്വീകരിക്കും.

ചാവക്കാട് അഡീഷണൽ പാലുവായ് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് 2023-24 വർഷത്തിൽ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 9 ന് ഉച്ചയ്ക്ക് രണ്ടു മണി. കൂടുതൽ വിവരങ്ങൾക്ക് ഐ സി ഡി എസ് ചാവക്കാട് അഡീഷണൽ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0487 2556989.

വെട്ടിക്കവല അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് കാർ/ജീപ്പ് ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. നവംബർ ആറിന് ഉച്ചയ്ക്ക് ഒന്നിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ 0474 2616660, 8281999116.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.