Sections

ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ ആശയവിനിമയം നടത്താം; പുത്തന്‍ ഫീച്ചറുകളുമായി ടെലിഗ്രാം

Thursday, Dec 08, 2022
Reported By admin
telegram

ഇതിന് പുറമേ മറ്റു ചില ഫീച്ചറുകള്‍ കൂടി ടെലിഗ്രാം അവതരിപ്പിച്ചിട്ടുണ്ട്

 

ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ ഫീച്ചറുമായി പ്രമുഖ സോഷ്യല്‍മീഡിയ ആയ ടെലിഗ്രാം. ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം സാധ്യമാക്കുന്ന നോ സിം സൈന്‍അപ്പ് ഫീച്ചറാണ് ടെലിഗ്രാം ഇന്ത്യയില്‍ അവതരിപ്പിച്ചത്. 

വ്യക്തികള്‍ തമ്മില്‍ മാത്രമല്ല, ഗ്രൂപ്പ് ഫോറങ്ങളിലും ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ തന്നെ ആശയവിനിമയം നടത്താന്‍ പുതിയ ഫീച്ചര്‍ വഴി സാധിക്കുമെന്ന് കമ്പനി അറിയിച്ചു.  സിംകാര്‍ഡ് ഇല്ലാതെ  തന്നെ ടെലിഗ്രാം അക്കൗണ്ട് തുടങ്ങാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്നും കമ്പനി വ്യക്തമാക്കി. ഉപയോക്താവിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന ബ്ലോക്ക് ചെയ്ന്‍ അനോണിമസ് നമ്പറുകള്‍ ഉപയോഗിച്ച് ഉപയോക്താവിന് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഇതിന് പുറമേ മറ്റു ചില ഫീച്ചറുകള്‍ കൂടി ടെലിഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. നിശ്ചിത സമയം മുന്‍കൂട്ടി സെറ്റ് ചെയ്ത് വച്ച് സന്ദേശങ്ങള്‍ സ്വമേധയാ തന്നെ ഡിലീറ്റ് ചെയ്ത് കളയാന്‍ സഹായിക്കുന്ന ഓട്ടോ ഡിലീറ്റ് ഓള്‍ ചാറ്റ്സ് ഫീച്ചറാണ് ഇതില്‍ ഒന്ന്. ഫോണ്‍ നമ്പര്‍ കാണിക്കാതെ തന്നെ ക്യൂആര്‍ കോഡ് വഴി ആളുകളുമായി ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന താത്കാലിക ക്യൂആര്‍ കോഡ് സംവിധാനമാണ് മറ്റൊന്ന്. പ്രത്യേക വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സഹായിക്കുന്ന ടോപ്പിക്സ് 2.0 ഫീച്ചറാണ് ടെലിഗ്രാം അവതരിപ്പിച്ച മറ്റൊരു ഫീച്ചര്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.