Sections

തേജസ് വിമാനങ്ങള്‍ വിദേശത്തേക്ക് പറക്കുന്നു

Wednesday, Feb 15, 2023
Reported By admin
india

സ്പേസ് സ്റ്റാർട്ടപ്പുകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണിത്


ഇന്ത്യയുടെ മെയ്ക്ക് ഇൻ യുദ്ധ വിമാനമായ തേജസിന് 50,000 കോടി രൂപയുടെ കയറ്റുമതിക്ക് കൂടി ഓർഡർ ലഭിക്കും. എയ്റൊ ഇന്ത്യ 2023 ലാണ് ഇന്ത്യക്ക് ഈ നേട്ടം. തേജസ് വിമാനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും നേരത്തേ ലഭിച്ച 84,000 കോടിയുടെ ഓർഡറിന് പുറമെയാണിത്. അർജന്റീന പതിനഞ്ചും ഈജിപ്ത് ഇരുപതും തേജസ് വിമാനങ്ങൾ വാങ്ങാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ ആദ്യ തേജസ് കൈമാറും. 2025ൽ16 വിമാനങ്ങൾ കൈമാറുകയാണ് ലക്ഷ്യം.

ഐ.എസ് ആർ ഒക്കു വേണ്ടി HAL സ്വകാര്യ പങ്കാളിത്തത്തോടെ PSLV റോക്കറ്റും നിർമ്മിക്കും. സ്പേസ് സ്റ്റാർട്ടപ്പുകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണിത്. അതെ സമയം വിമാനനിർമ്മാണക്കമ്പനിയായ എയർബസിൽ നിന്ന് 250 പുത്തൻ വിമാനങ്ങൾ വാങ്ങുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഇത് ഇന്ത്യയുടെ വ്യോമ ഗതാഗത ശേഷി വർധിപ്പിക്കും.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിക്കുന്ന ലഘു യുദ്ധ വിമാനമായ തേജസ്സിനായി താത്പര്യം അറിയിച്ച മലേഷ്യയുമായും ഫിലിപ്പീൻസുമായും ചർച്ച പുരോഗമിക്കുകയാണ്. രണ്ട് മാസത്തിനുള്ളിൽ ഓർഡറുകൾ ഉറപ്പിക്കാമെന്നാണ് പ്രതീക്ഷയെന്ന് HAL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സി.ബി. അനന്തകൃഷ്ണൻ, എയ്റോ ഇന്ത്യ 2023 പ്രദർശന നഗറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലൈറ്റ് യൂട്ടിലിറ്റി വിഭാഗത്തിൽപ്പെട്ട 12 ഹെലികോപ്റ്ററുകൾക്കും എച്ച് എ എല്ലിന് ഓർഡർ ലഭിച്ചിട്ടുണ്ട്. കരസേനയും വ്യോമസേനയും ആറുവീതം ഹെലികോപ്റ്ററുകൾക്കാണ് ഓർഡർ നൽകിയത്. തുംകൂറിലെ യൂണിറ്റിൽ അവയുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.