Sections

ടിസിഎസ് ഇൻക്വിസിറ്റീവ് 2026 എഡിഷനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

Wednesday, Jun 24, 2026
Reported By Admin
TCS InQuizitive 2026 Registration Begins for Kochi Students

  • കൊച്ചി ഉൾപ്പെടെ 12 നഗരങ്ങളിലായാണ് ക്വിസ് മത്സരമായ ടിസിഎസ് ഇൻക്വിസിറ്റീവിൻറെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ

കൊച്ചി: ടാറ്റ കൺസൾട്ടൻസി സർവീസസ് സംഘടിപ്പിക്കുന്ന ഇൻറർ-സ്കൂൾ ക്വിസ് മത്സരമായ 'ടിസിഎസ് ഇൻക്വിസിറ്റീവ്'-ൻറെ 2026 എഡിഷൻ പ്രഖ്യാപിച്ചു. ഇതിനായി കൊച്ചിയിലെ വിദ്യാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇരുപത്തിയേഴാം വർഷത്തിലേക്ക് കടക്കുന്ന ഈ ക്വിസ് മത്സരം സാങ്കേതികവിദ്യയെ ഉൾക്കൊണ്ടും മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനൊപ്പം സഞ്ചരിച്ചും എപ്പോഴും മുന്നിട്ടുനിൽക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന, രാജ്യത്തെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നാണ്.

ടിസിഎസ് ഇൻക്വിസിറ്റീവിൽ 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും, പ്രീ-യൂണിവേഴ്സിറ്റി, ജൂനിയർ കോളേജ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കൊച്ചി, പൂനെ, ഇൻഡോർ, ബെംഗളൂരു, അഹമ്മദാബാദ്, നാഗ്പൂർ, ഹൈദരാബാദ്, ചെന്നൈ, ഡൽഹി, ഭുവനേശ്വർ, കൊൽക്കത്ത, മുംബൈ തുടങ്ങി 12 നഗരങ്ങളിലായാണ് ക്വിസ് മത്സരത്തിൻറെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. ഓരോ നഗരത്തിൽ നിന്നുമുള്ള മികച്ച ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും മുംബൈയിൽ നടക്കുന്ന ദേശീയ ഫൈനലിൽ മത്സരിക്കുകയും ചെയ്യും.

വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തവും അധ്യാപകരുടെയും മാതാപിതാക്കളുടെയും പൂർണ പിന്തുണയുമുള്ള, ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഇൻറർ-സ്കൂൾ ക്വിസ് പ്ലാറ്റ്ഫോമുകളിലൊന്നാണ് ടിസിഎസ് ഇൻക്വിസിറ്റീവ്. 2026 എഡിഷൻ, വിദ്യാഭ്യാസം, വിനോദം, കായികം മുതൽ ബിസിനസ് ട്രെൻഡുകൾ, പരസ്യങ്ങൾ, സോഷ്യൽ മീഡിയ തുടങ്ങി വിപുലമായ വിഷയങ്ങളെ ഉൾക്കൊള്ളുന്നതായിരിക്കും. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഈ ക്വിസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഓട്ടോമേഷൻ, ബയോമെട്രിക്സ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള അറിവുകളും പരിശോധിക്കും.

അപേക്ഷകൾ ഓൺലൈനായി ടിസിഎസ് ഇൻക്വിസിറ്റീവ് വെബ്സൈറ്റ് വഴി സമർപ്പിക്കണം. ടിസിഎസ് ഇൻക്വിസിറ്റീവ് 2026-നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, https://www.tcs.com/inquizitive എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ടിസിഎസ് ഇൻക്വിസിറ്റീവ് പോലുള്ള സംരംഭങ്ങളിലൂടെ, വിദ്യാർത്ഥികളിൽ ജിജ്ഞാസ ഉണർത്താനും, അവരുടെ കഴിവുകളെ പരിപോഷിപ്പിക്കാനും, എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വരും തലമുറയെ പ്രാപ്തരാക്കാനുമാണ് ടിസിഎസ് ലക്ഷ്യമിടുന്നതെന്ന് ടിസിഎസ് ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫീസർ സുദീപ് കുന്നുമ്മൽ പറഞ്ഞു. ഇതോടൊപ്പം, സ്വാശ്രയവും സമ്പൽസമൃദ്ധവുമായ ഒരു ഇന്ത്യയെ വാർത്തെടുക്കാൻ സഹായിക്കുന്ന സയൻസ്-ടെക്നോളജി-എഞ്ചിനീയറിംഗ്-മാത്തമാറ്റിക്സ് അടിത്തറയെ ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.