- Trending Now:
കൊച്ചി: ഐടി സേവന, കൺസൾട്ടിങ്, ബിസിനസ് സൊലൂഷൻസ് രംഗത്തെ ആഗോള മുൻനിരക്കാരായ ടിസിഎസ് ബംഗലൂരുവിലെ ബാങ്കിങ്, സാമ്പത്തിക സേവന, ഇൻഷൂറൻസ് മേഖലകൾക്കായുള്ള തങ്ങളുടെ ഇന്നൊവേഷൻ ലാബിൽ ഗൂഗിൾ ക്ലൗഡ് ജെമിനി എക്സ്പീരിയൻസ് സെൻറർ അവതരിപ്പിച്ചു. നിർമിത ബുദ്ധി ശേഷിയുമായി ബന്ധപ്പെട്ട ആധുനീക സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും ഓരോരുത്തർക്കും ആവശ്യമായ എഐ സംവിധാനങ്ങൾ സഹകരിച്ചു സൃഷ്ടിക്കാനും ട്രാൻസ്ഫോർമേറ്റീവ് ആപ്ലിക്കേഷനുകൾ പ്രോട്ടോടൈപ്പു ചെയ്യാനും ധനകാര്യ സ്ഥാപനങ്ങളെ ഇതു സഹായിക്കും. ഈ രംഗത്ത് ടിസിഎസിന് ആഴത്തിലുള്ള അറിവും ഗൂഗിൾ ക്ലൗഡിൻറെ പുതു സാങ്കേതികവിദ്യകളും ഈ കേന്ദ്രത്തിനു നേട്ടമാകും.
സംരംഭകർക്ക് നിയന്ത്രണ സ്ഥാപനങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാനും വ്യക്തിഗത സേവനങ്ങൾ നൽകാനും ബാങ്കിങ്, ധനകാര്യ സേവന രംഗത്ത് കാര്യക്ഷമത വർധിപ്പിക്കാനും വേണ്ടിയുള്ള നിർമിത ബുദ്ധിയുടെ പിൻബലമുള്ള സൊല്യൂഷനുകൾ രൂപകൽപ്പന ചെയ്യുന്നതിനായാണ് ടിസിഎസ് ഗൂഗിൾ ക്ലൗഡുമായി സഹകരിക്കുന്നത്. ഗൂഗിൾ ക്ലൗഡ് ജെമിനി എക്സ്പീരിയൻസ് സെൻററിലൂടെ ജെമിനിയുടെ ഏജൻറ്സ്പേസ് സാങ്കേതികവിദ്യയും ടിസിഎസിൻറെ മുൻനിര എഐ സംവിധാനങ്ങളും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.
ബാങ്കിങ്, ധനകാര്യ സേവന മേഖലയിലുള്ളവർക്ക് പുതുമയേറിയ സംവിധാനമാണ് ഈ സഹകരണത്തിലൂടെ ലഭിക്കുന്നതെന്ന് ടിസിഎസ് ബിഎഫ്എസ്ഐ അമേരിക്കാസ് പ്രസിഡൻറ് സുഷീൽ വാസുദേവൻ പറഞ്ഞു. മാനുഷിക വൈദഗ്ദ്ധ്യവും നിർമിത ബുദ്ധി ഏജൻറുകളേയും സംയോജിപ്പിച്ച് പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ രംഗത്തെ തങ്ങളുടെ വൈദഗ്ദ്ധ്യവും ഉപഭോക്തൃ സേവനങ്ങൾക്കുള്ള മികച്ച സംവിധാനങ്ങളും ഏറെ ഗുണമാകും. വ്യക്തിഗത സേവനങ്ങളും മെച്ചപ്പെട്ട സുരക്ഷയും എല്ലാം സംയോജിപ്പിച്ചു നൽകുന്ന ഈ പങ്കാളിത്തം ബാങ്കിങ് സാമ്പത്തിക സേവന രംഗത്തെ ഭാവിക്ക് ഉതകുന്ന സാങ്കേതികവിദ്യകളാവും അവതരിപ്പിക്കുകയെന്നും അദ്ദേഹം പരഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.