Sections

സിഎൻജി മോഡലുമായി ടാറ്റയുടെ പുത്തൻ പഞ്ച്

Friday, Aug 04, 2023
Reported By admin
cng

ജെർക്ക് ഫ്രീ ഷിഫ്റ്റിംഗ് ഉറപ്പാക്കുന്ന വിപുലമായ സിംഗിൾ ഇസിയു ഫീച്ചർ മറ്റൊരു പ്രത്യേകതയാണ്


ന്യൂഡൽഹി: പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റയുടെ കോപാക്ട് എസ്യുവിയായ പഞ്ചിന്റെ സിഎൻജി മോഡൽ അവതരിപ്പിച്ചു. 7.10 മുതൽ 9.68 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.  പ്യുവർ, അഡ്വഞ്ചർ, അഡ്വഞ്ചർ റിഥം, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് ഡാസിൽ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുക. 

വോയ്‌സ് അസിസ്റ്റോട് കൂടിയ ഇലക്ട്രിക് സൺറൂഫ്, ഫ്രണ്ട് സീറ്റ് ആംറെസ്റ്റ്, യുഎസ്ബി സി ടൈപ്പ് ചാർജർ, ഷാർക്ക് ഫിൻ ആന്റിന, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, 7 ഇഞ്ച് ടച്ച്ക്രീൻ തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ പഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ് ടച്ച് സ്‌ക്രീനിൽ ക്രമീകരിച്ചിരിക്കുന്നത്.

1.2 ലിറ്റർ റിവ്രോട്രോൺ പെട്രോൾ എൻജിനാണ് ഇതിന് കരുത്ത് പകരുന്നത്. 72 ബിഎച്ച്പി പരമാവധി കരുത്തും 103 എൻഎം ടോർക്കുമാണ് എൻജിൻ പുറത്തെടുക്കുക. ഈ പവർട്രെയിൻ യൂണിറ്റിൽ പെട്രോൾ, സിഎൻജി മോഡുകൾക്കിടയിൽ ജെർക്ക് ഫ്രീ ഷിഫ്റ്റിംഗ് ഉറപ്പാക്കുന്ന വിപുലമായ സിംഗിൾ ഇസിയു ഫീച്ചർ മറ്റൊരു പ്രത്യേകതയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.