- Trending Now:
കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് സ്മാർട്ട് മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്ന നൂതന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള വേദി നൽകുന്നതിനായി ടാറ്റ ടെക്നോളജീസ് ആമസോൺ വെബ് സർവീസസുമായി സഹകരിച്ച് എഞ്ചിനീയറിംഗ് ഇന്നൊവേഷൻ ഹാക്കത്തോണായ ഇന്നൊവെൻറിൻറെ മൂന്നാം പതിപ്പ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്നൊവെൻറ് ഇന്ത്യയിലുടനീളമുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് മൊബിലിറ്റി മേഖലയിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള അവസരമാണ് നൽകുന്നത്.
മൊബിലിറ്റി വ്യവസായം നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ജനറേറ്റീവ് എഐ, ഏജൻറ് എഐ സൊല്യൂഷൻസ്, ഇൻറർനെറ്റ് ഓഫ് തിംഗ്സ്, എംബഡഡ് സോഫ്റ്റ്വെയർ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ ട്വിൻസ്, എആർ/വിആർ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലാണ് ഈ വർഷത്തെ ഇന്നൊവെൻറ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സോഫ്റ്റ്വെയർ- ഡിഫൈൻഡ് വാഹനങ്ങൾ, എഐ-പവർഡ് എംബഡഡ് ഇൻറലിജൻസ്, മൊബിലിറ്റി സിസ്റ്റങ്ങൾക്കായുള്ള ഓട്ടോണമസ് എഐ ഏജൻറുകൾ, ഏജൻറിക് എഐ അധിഷ്ഠിത വെഹിക്കിൾ ഡിസിഷൻ ഫ്രെയിംവർക്കുകൾ, സുസ്ഥിര മൊബിലിറ്റി, ഇൻറലിജൻറ് മാനുഫാക്ചറിംഗ് സിസ്റ്റങ്ങൾ, കണക്റ്റഡ് ആൻഡ് സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ്, ഇമ്മേഴ്സീവ് ഡ്രൈവിംഗ് അനുഭവങ്ങൾ എന്നിവയുൾപ്പെടെയുള്ള മൊബിലിറ്റിയുടെ എല്ലാ പ്രധാന വശങ്ങളും ഹാക്കത്തോണിനുള്ള പ്രോജക്റ്റ് സമർപ്പണങ്ങളിൽ ഉൾപ്പെടുത്താം.
എഞ്ചിനീയറിംഗിന് മൂന്നാം വർഷവും നാലാം വർഷവും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹാക്കത്തോണിൽ പങ്കെടുക്കാം. കൂടാതെ വനിതാ എഞ്ചിനീയർമാരിൽ നിന്നും ഭിന്നശേഷിക്കാരായ ടീം അംഗങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിക്കുകയും അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രോജക്റ്റ് സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 30 ആണ്. ഇന്നോവെൻറ് പ്രോഗ്രാമിൻറെ കൂടുതൽ വിവരങ്ങൾ https://www.tatatechnologies.com/innovent/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്,
മൂല്യനിർണ്ണയ പ്രക്രിയയിൽ മൂന്ന് ഘട്ടങ്ങളുണ്ടാകും. പ്രാരംഭ അവലോകനങ്ങൾ, വെർച്വൽ പ്രൂഫ് ഓഫ് കൺസെപ്റ്റ് അവതരണങ്ങൾ, ഫൈനൽ ഡമോൺസ്ട്രേഷൻ. ഇന്നൊവേഷനുകൾ വികസിപ്പിക്കുന്നതിന് ആവശ്യമായ ഇന്നൊവേഷൻ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നൽകി ടാറ്റ ടെക്നോളജീസ് മികച്ച പ്രോജക്ട് ടീമുകളെ ശാക്തീകരിക്കും. ടാറ്റ ടെക്നോളജീസിൽ നിന്നുള്ള വിദഗ്ദ്ധർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രോജക്റ്റ് ടീമുകളെ അവരുടെ പ്രോജക്റ്റുകൾ വികസിപ്പിക്കുന്നതിന് മാർഗനിർദേശം നൽകുകയും നയിക്കുകയും ചെയ്യും.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾക്ക് 4.5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളും ടാറ്റ ടെക്നോളജീസിൽ പെയ്ഡ് ഇൻറേൺഷിപ്പ് അവസരങ്ങളും ലഭിക്കും. കൂടാതെ, ഏറ്റവും മികച്ച ക്രിയേറ്റീവ് പ്രോജക്റ്റിനും ഏറ്റവും നൂതനമായ ഫിസിക്കൽ പ്രോട്ടോടൈപ്പിനും പ്രത്യേക അംഗീകാരങ്ങളുണ്ട്. മികച്ച പ്രോജക്റ്റുകൾക്ക് ആമസോൺ ക്ലൗഡ് സാങ്കേതികവിദ്യകളിലേക്കുള്ള എക്സ്ക്ലൂസീവ് ആക്സസും ടാറ്റ ടെക്നോളജീസിലെ വിദഗ്ധരിൽ നിന്നുള്ള മെൻറർഷിപ്പും ലഭിക്കും.
ടാറ്റ ടെക്നോളജീസ് ഇന്നൊവെൻറ് കൂടുതൽ തിളക്കമാർന്നതും മികച്ചതും സുസ്ഥിരവുമായ ഒരു ഭാവി സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ടാറ്റ ടെക്നോളജീസിൻറെ എംഡിയും സിഇഒയുമായ വാറൻ ഹാരിസ് പറഞ്ഞു. ഈ വർഷത്തെ ഇന്നൊവെൻറ് ഹാക്കത്തോണിലെ അസാധാരണമായ ആശയങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.