Sections

ഇന്ത്യയില്‍ ആദ്യമായി സിഎന്‍ജി പവര്‍ ട്രക്കുകളുമായി ടാറ്റ മോട്ടോഴ്‌സ്

Friday, Sep 09, 2022
Reported By admin
tata

ഇന്റര്‍മീഡിയേറ്റ് & ലൈറ്റ് കൊമേഷ്യല്‍ ശ്രേണിയില്‍ കാര്യമായ സാങ്കേതിക മുന്നേറ്റങ്ങളോടെ 7 പുതിയ മോഡലുകളും അവതരിപ്പിച്ചിട്ടുണ്ട്

 

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മീഡിയം & ഹെവി കൊമേഴ്സ്യല്‍ വെഹിക്കിള്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ആദ്യത്തേത് ഉള്‍പ്പെടെ അഞ്ച് സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) പവര്‍ ട്രക്കുകള്‍ അവതരിപ്പിച്ചു. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) ഉള്ളതും കൂട്ടിയിടി ലഘൂകരണ സംവിധാനം, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ് സിസ്റ്റം, ഡ്രൈവര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്ന ഏറ്റവും സുരക്ഷിതമായ ട്രക്കുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ട്രക്ക് പ്ലാറ്റ്ഫോമുകളായ പ്രൈമ, സിഗ്‌ന, അള്‍ട്രാ എന്നിവയുടെ 140-ലധികം മോഡലുകളിലേക്ക് ലോകോത്തര സവിശേഷതകള്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്റര്‍മീഡിയേറ്റ് & ലൈറ്റ് കൊമേഷ്യല്‍ ശ്രേണിയില്‍ കാര്യമായ സാങ്കേതിക മുന്നേറ്റങ്ങളോടെ 7 പുതിയ മോഡലുകളും അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ കാലത്തെ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ് (ADAS) അവതരിപ്പിച്ചത്. ഡ്രൈവിംഗ് സുഖം വര്‍ധിപ്പിക്കുന്നതിനായി ലോകോത്തര ഫീച്ചറുകളുള്ള പ്രൈമ, സിഗ്‌ന, അള്‍ട്രാ ട്രക്കുകളുടെ ബെസ്റ്റ് സെല്ലിംഗ് ശ്രേണിയുമാണിത്. വികസിച്ചുകൊണ്ടിരിക്കുന്ന മള്‍ട്ടി-ആപ്ലിക്കേഷന്‍ ആവശ്യങ്ങള്‍ക്കായും, അതിവേഗം വളരുന്ന ലോജിസ്റ്റിക്സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകള്‍ക്ക് സേവനം നല്‍കുന്നതിനായും വിപുലമായ ഇന്റര്‍മീഡിയറ്റ് & ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (ഐ&എല്‍സിവി) ടിപ്പറുകളും ട്രക്കുകളുടെയും ഒരു പുതിയ ശ്രേണിയാണ് പുറത്തിറക്കിയത്.

വിവിധ മേഖലകളിലെ ചരക്കുകളുടെയും നിര്‍മ്മാണ ഗതാഗതത്തിന്റെയും വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ചതും നൂതനവുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന അത്യാധുനിക ട്രക്കുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ പ്രൈമ ശ്രേണിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ക്യാബിന്‍ മികച്ച ഡ്രൈവിംഗ് സുഖം വാഗ്ദാനം ചെയ്യുന്നു, ഒപ്പം മികച്ച ഇന്‍-ക്ലാസ് സൗകര്യങ്ങളും മെച്ചപ്പെടുത്തിയ ഡ്രൈവര്‍, വാഹന സുരക്ഷ എന്നിവയ്ക്കായുള്ള സവിശേഷതകളും നല്‍കുന്നു. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ, മുഴുവന്‍ ലോജിസ്റ്റിക്‌സ് മൂല്യ ശൃംഖലയിലുടനീളമുള്ള ഓഹരി ഉടമകളുമായി സഹകരിച്ചാണ് മെച്ചപ്പെടുത്തലുകള്‍ നടത്തിയത്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.