Sections

സാധാരണക്കാര്‍ക്കായി ഇലക്ട്രിക് കരുത്തില്‍ ടാറ്റ വീണ്ടും വരുന്നു

Friday, May 13, 2022
Reported By admin
ratan tata

ദശലക്ഷക്കണക്കിന് ആളുകള്‍ക്ക്, പ്രത്യേകിച്ച് ഇടത്തരക്കാര്‍ക്ക്, അവരുടെ ടാര്‍ഗെറ്റ് പ്രേക്ഷകര്‍ക്ക് ടാറ്റ കാര്‍ എത്തിച്ചു

 

സമൂഹത്തിലെ എല്ലാ തലത്തിലുള്ള ആളുകളെയും ലക്ഷ്യമിട്ടാണ് രത്തന്‍ ടാറ്റ 14 വര്‍ഷം മുമ്പ് 2008-ല്‍ നാനോ എന്ന ചെറു കാര്‍ അവതരിപ്പിച്ചത്. അങ്ങനെ എന്‍ജിന്‍ പുറകിലാക്കി, പോഡ് ആകൃതിയിലുള്ള വാഹനം ടാറ്റ മോട്ടോഴ്സ് ഔദ്യോഗികമായി പുറത്തിറക്കി. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക്, പ്രത്യേകിച്ച് ഇടത്തരക്കാര്‍ക്ക്, അവരുടെ ടാര്‍ഗെറ്റ് പ്രേക്ഷകര്‍ക്ക് ടാറ്റ കാര്‍ എത്തിച്ചു. എന്നാല്‍ വിപണികളില്‍ നാനോയോട് പല വിഭാഗങ്ങളും മുഖം തിരിച്ചു.

അസംസ്‌കൃത വസ്തുക്കളുടെ വലിക്കയറ്റം നാനോയുടെ വില വര്‍ധനയിലേക്കു കാര്യങ്ങള്‍ എത്തിച്ചു. വില വര്‍ധിക്കുന്നതിനൊപ്പം സൗകര്യങ്ങള്‍ ഉയര്‍ത്താന്‍ ടാറ്റ ശ്രമിച്ചെങ്കിലും ആളുകളെ ആകര്‍ഷിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ഓര്‍ഡറിനനുസരിച്ച് വാഹനം നിര്‍മ്മിക്കുന്ന രീതിയിലെത്തി. ഒരാള്‍ പോലും ബുക്ക് ചെയ്യാന്‍ ഇല്ലാതായതോടെ നാനോ ചരിത്രത്തിന്റെ ഭാഗമായി.

ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്കു നീങ്ങുമ്പോള്‍ മുന്‍പന്തിയില്‍ തന്നെയുണ്ട് ടാറ്റ. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന മോഡലുകള്‍ യാഥാര്‍ത്യമാക്കുകയാകും ഈ രത്തന്‍ ടാറ്റ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഒരു സംശയവും വേണ്ട. പരിസ്ഥിതി സൗഹൃദ നാനോയുമായി ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

ധനസമ്പാദനത്തേക്കാള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന ടാറ്റ മറ്റെന്തു ചിന്തിക്കാന്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്നതുകൊണ്ടു മാത്രം കോടീശ്വര പട്ടികയില്‍ നിന്നു പുറത്തായ അപൂര്‍വം ചിലരില്‍ ഒരാളാണ് ടാറ്റ. അതിനാല്‍ തന്നെ നാനോയ്ക്ക് കിട്ടിയ പഴി മറികടക്കാന്‍ ഇലക്ട്രിക് നാനോയുമായി രത്തന്‍ ടാറ്റയെത്തും, സാധാരണക്കാര്‍ക്കായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.