Sections

ടാറ്റ ക്ലിക്ക് ലക്ഷ്വറിയിൽ സബ്യസാചിയുടെ ഡിജിറ്റൽ ജ്വല്ലറി ബുട്ടിക്

Wednesday, Aug 20, 2025
Reported By Admin
Tata CLiQ Luxury Launches Sabyasachi Jewellery

കൊച്ചി: പ്രമുഖ ലക്ഷ്വറി ലൈഫ്സ്റ്റൈൽ പ്ലാറ്റ്ഫോമായ ടാറ്റ ക്ലിക്ക് ലക്ഷ്വറി, മുൻനിര ലക്ഷ്വറി ബ്രാൻഡായ സബ്യസാചി കൽക്കട്ടയുമായി കൈകോർത്തു ഡിജിറ്റൽ ജ്വല്ലറി ബുട്ടിക് ആരംഭിക്കുന്നു. സബ്യസാചിയുടെ ആദ്യ ഡിജിറ്റൽ ജ്വല്ലറി ബുട്ടിക് 2025 ഓഗസ്റ്റ് 21-ന് ടാറ്റ ക്ലിക്ക് ലക്ഷ്വറി പ്ലാറ്റ്ഫോമിൽ പ്രവർത്തന സജ്ജമാകും. സബ്യസാചിയുടെ ഫൈൻ ജ്വല്ലറിയുടെ ഏറ്റവും വലിയ ഓൺലൈൻ ശേഖരമായിരിക്കും ഇത്. ടാറ്റ ക്ലിക്ക് ലക്ഷ്വറിയിലെ സബ്യസാചി ബുട്ടികിൽ അതിൻറെ കൽക്കട്ട നിർമ്മാണശാലയിൽ നിന്നുള്ള 18 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച വൈവിധ്യമാർന്ന ഫൈൻ ജ്വല്ലറി ശേഖരം ലഭ്യമാവും.

ശുദ്ധമായ സ്വർണ്ണത്തിൽ ബംഗാൾ കടുവയുടെ മുദ്രയും ക്ലാസിക് സബ്യസാചി മംഗൾസൂത്രയും ഉൾപ്പെടുന്നതാണ് സബ്യസാചിയുടെ റോയൽ ബംഗാൾ ഹെറിറ്റേജ് ഗോൾഡ് കളക്ഷൻ. ഈ ശേഖരം വിവിഎസ്വിഎസ് ഇഎഫ് കളർ ഗ്രേഡഡ് ബ്രില്യൻറ് കട്ട് ഡയമണ്ടുകൾ, രത്നങ്ങൾ, പ്രകൃതിദത്ത കല്ലുകൾ എന്നിവയാൽ അലങ്കരിച്ചിരിക്കുന്നു. റോയൽ ബംഗാൾ പേൾ സീരീസിൽ നാച്ചുറൽ, കൾച്ചേർഡ് സൗത്ത് സീ പേളുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടൈഗർ സ്ട്രൈപ്, ഷാലിമാർ കളക്ഷനുകൾ 18 കാരറ്റ് സ്വർണത്തിൽ ലാക്കർ ഹൈലൈറ്റുകളോടെ സബ്യസാചി മുദ്ര പ്രദർശിപ്പിക്കുന്ന ആധുനിക ഐക്കണുകളാണ്. സബ്യസാചി ഉത്പന്ന നിരയിൽ കമ്മലുകൾ, പെൻഡൻറുകൾ, വളകൾ, മോതിരങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

അനുയോജ്യമായ ആഭരണം കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുന്ന വിദഗ്ധരുടെ സേവനവും ടാറ്റ ക്ലിക്ക് ലക്ഷ്വറി ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയിട്ടുണ്ട്.

ടാറ്റ ക്ലിക്ക് ലക്ഷ്വറിയുടെ സബ്യസാചിയുമായുള്ള സഹകരണം ആഡംബര ലോകത്തെ മികച്ച ബ്രാൻഡിനെ അവതരിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഉറപ്പിക്കുന്നതാണെന്ന് ടാറ്റ ക്ലിക്ക് ലക്ഷ്വറി സിഇഒ ഗോപാൽ അസ്ഥാന പറഞ്ഞു. അസാധാരണമായ കരകൗശല മികവും ആഴത്തിലുള്ള ഇന്ത്യൻ പൈതൃകവും കൊണ്ട് പ്രശസ്തമാണ് സബ്യസാചി. ഇന്ത്യയിലെ പ്രമുഖ ലക്ഷ്വറി പ്ലാറ്റ്ഫോം രാജ്യത്തെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ഡിസൈനറുമായി കൈകോർക്കുന്നതിലൂടെ ഡിജിറ്റൽ യുഗത്തിലെ ഫൈൻ ജ്വല്ലറി അനുഭവം പുനർനിർവചിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാറ്റ ക്ലിക്ക് ലക്ഷ്വറിയിൽ സബ്യസാചി ഫൈൻ ജ്വല്ലറി അവതരിപ്പിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും അസാധാരണമായ മൂല്യത്തോടു കൂടി നിർമ്മിക്കപ്പെട്ടതാണ് സബ്യസാചി ആഭരണ ശേഖരമെന്നും സബ്യസാചി കൽക്കട്ട എൽഎൽപിയുടെ സ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമായ സബ്യസാചി മുഖർജി പറഞ്ഞു. യാഥാർഥ്യത്തിൽ ഊന്നിനിൽക്കുന്നതാണ് ഞങ്ങളുടെ വിലനിർണയം. സബ്യസാചിയിൽ നിന്ന് പ്രതീക്ഷിക്കുന്ന ശുദ്ധവും പാരമ്പര്യത്തിൽ ഊന്നിയതും കാലാതീതവുമായ സവിശേഷതകൾ നിലനിർത്തുന്നു എന്നതാണ് ഈ ആഭരണശേഖരത്തിൻറെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

സബ്യസാചിയുടെ ഫൈൻ ജ്വല്ലറി ശേഖരം 2025 ഓഗസ്റ്റ് 21 മുതൽ ടാറ്റ ക്ലിക്ക് ലക്ഷ്വറിയിൽ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.