Sections

ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ടാറ്റയും റിലയൻസും ഒന്നിക്കുന്നു

Friday, Jul 14, 2023
Reported By admin
millet

ഇന്ത്യയിൽ നിശബ്ദമായി നടക്കുന്ന രണ്ടാം ഹരിത വിപ്ലവമാണ് ചെറുധാന്യ കാർഷിക മേഖലയിൽ അരങ്ങേറുന്നത്


ചെറുധാന്യങ്ങളെ (Millets) പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ സർക്കാർ തലത്തിൽ രാജ്യത്ത് ആവിഷ്‌കരിക്കുന്നത്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, ചെറുധാന്യങ്ങളുടെ ഗുണവും മേന്മയെയും കുറിച്ച് രാജ്യത്തെ കുടുംബങ്ങളിലേക്ക് അവബോധം എത്തിക്കുന്നതിനായി ടാറ്റയും റിലയൻസും കൈകോർക്കുകയാണെന്ന് റിപ്പോർട്ട്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ചെറുധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി, ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനികളിലൊന്നായ റിലയൻസ് റീട്ടെയിൽ നടത്തുന്ന പ്രചാരണ പരിപടിയാണ് മഹാ മില്ലറ്റ് മേള. രാജ്യമെമ്പാടുമുള്ള റിലയൻസ് റീട്ടെയിലിന്റെ പ്രമുഖ സ്റ്റോറുകൾ കേന്ദ്രീകരിച്ചാകും മേള അരങ്ങേറുക. ഇതിലെ മുഖ്യ പങ്കാളിത്തം വഹിക്കുന്നതിനാണ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സിന്റെ പൂർണ ഉപകമ്പനിയായ ടാറ്റ സോൾഫുൾ, റിലയൻസ് റീട്ടെയിലുമായി ഇപ്പോൾ ധാരണയിലെത്തിയിരിക്കുന്നത്. റിലയൻസ് റീട്ടെയിലിന്റെ 400 സ്റ്റോറുകളെങ്കിലും പ്രചാരണ പരിപാടിയുടെ ഭാഗമാകുമെന്നാണ് വിവരം.

ഇന്ത്യയിൽ നിശബ്ദമായി നടക്കുന്ന രണ്ടാം ഹരിത വിപ്ലവമാണ് ചെറുധാന്യ കാർഷിക മേഖലയിൽ അരങ്ങേറുന്നത്. കഴിഞ്ഞ കാലങ്ങളിൽ അരിയും ഗോതമ്പുമാണ് ലോകത്തിന്റെ വിശപ്പകറ്റിയതെങ്കിൽ ഭാവിയിൽ അതു റാഗിയും തിനയും ഉൾപ്പെടുന്ന മില്ലറ്റുകളാകുന്നു. കാലാവസ്ഥാ മാറ്റം കാർഷിക മേഖലയിൽ ഉയർത്തുന്ന വെല്ലുവിളികൾക്കുള്ള പരിഹാരമായാണ് മില്ലറ്റുകളെ (ചെറുധാന്യങ്ങൾ) ഉറ്റുനോക്കുന്നത്. ഇതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ്, 2023 മില്ലറ്റ് വർഷമായി ആചരിക്കാനുള്ള നിർദേശം ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യ മുന്നോട്ടുവെച്ചത്. ഇക്കാര്യം ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ അംഗീകരിക്കുകയായിരുന്നു.

ഐക്യരാഷ്ട്ര സംഘടന 2023 മില്ലറ്റ് വർഷമായി ആചരിക്കുന്നതിൽ ഇന്ത്യയ്ക്ക് നേട്ടങ്ങളേറെയാണ്. രാജ്യത്തെ ചെറുകിട കർഷകർക്ക് ഗുണകരമായ നടപടിയാണിത്. ആഗോള തലത്തിൽ മില്ലറ്റുകളുടെ ഉത്പാദനത്തിന്റെ 40 ശതമാനത്തിലധികവും ഇന്ത്യയുടെ സംഭാവനയാണ്. രാജ്യത്തെ കാലാവസ്ഥയ്ക്ക് മില്ലറ്റ് കൃഷി അനുയോജ്യമാണെന്ന അധിക നേട്ടവുമുണ്ട്. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ചെറുധാന്യങ്ങൾ വലിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.