Sections

ടാറ്റ എഐജി മെഡികെയർ റിസർവ് അവതരിപ്പിച്ചു

Thursday, Jun 11, 2026
Reported By Admin
TATA AIG Launches Medicare Reserve Health Insurance Plan

കൊച്ചി: ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്ക് അനുസൃതമായ പിന്തുണ നൽകുന്ന നൂതന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡികെയർ റിസർവ് പുറത്തിറക്കി. സൂപ്പർ ടോപ് അപ് ഘടനയിൽ തയ്യാറാക്കിയിട്ടുള്ള ഈ പ്ലാനിൽ അർഹരായ പോളിസി ഉടമകൾക്ക് തുടർച്ചയായ അഞ്ചു പോളിസി വർഷങ്ങൾക്കു ശേഷം പുതിയ അണ്ടർറൈറ്റിങ് ഇല്ലാതെ തന്നെ സമഗ്രമായ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയിലേക്ക് മാറാൻ അനുവദിക്കുന്ന സവിശേഷമായ 'വെയ്വർ ഓഫ് അഗ്രഗേറ്റ് ഡിഡക്റ്റബിൾ' ആനുകൂല്യമുണ്ട്.

അഗ്രഗേറ്റ് ഡിഡക്റ്റബിൾ ഓപ്ഷനുകൾ 3 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയും, സം ഇൻഷ്വേർഡ് ചോയ്സുകൾ 5 ലക്ഷം മുതൽ 5 കോടി രൂപ വരെയുമാണ്. നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുടെയും സാമ്പത്തിക ശേഷിയുടെയും അടിസ്ഥാനത്തിൽ തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കവറേജ് ക്രമീകരിക്കാൻ ഇത് ഉപഭോക്താക്കളെ അനുവദിക്കുന്നു.

ജോലി മാറുന്ന സമയത്ത് സാമ്പത്തിക പരിരക്ഷ നൽകുന്ന ഓപ്ഷണൽ ആനുകൂല്യമായ 'ട്രാൻസികെയർ വാലറ്റ്' മെഡികെയർ റിസർവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നീണ്ടുനിൽക്കുന്ന ആശുപത്രി വാസങ്ങളിൽ ഉണ്ടാകുന്ന വ്യക്തിഗത ചെലവുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന 'പോക്കറ്റ് പ്രൊട്ടക്റ്റ്', ആശുപത്രി വാസത്തിനിടെ ഉണ്ടാകുന്ന മെഡിക്കൽ ഇതര ചെലവുകൾക്കായുള്ള 'കൺസ്യൂമബിൾസ് ബെനഫിറ്റ്' എന്നിവയും ഈ പ്ലാനിൽ ഉൾപ്പെടുന്നു.

ഇന്ത്യ സന്ദർശിക്കുന്ന പ്രവാസികൾ, ഓവർസീസ് സിറ്റിസൺ കാർഡ് ഉള്ളവർ എന്നിവർക്ക് അപകടങ്ങൾ മൂലമുണ്ടാകുന്ന അടിയന്തര ആശുപത്രി വാസങ്ങൾക്ക് മൂന്നു ലക്ഷം രൂപ വരെയുള്ള പരിരക്ഷയും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ അവരുടെ താമസത്തിനിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മെഡിക്കൽ അത്യാഹിതങ്ങൾക്കെതിരെ ഇത് സാമ്പത്തിക പരിരക്ഷ നൽകുന്നു.

വർദ്ധിച്ചുവരുന്ന ചികിത്സാച്ചെലവുകളും ജീവിതത്തിൻറെ വിവിധ ഘട്ടങ്ങളിലായി ആവശ്യമായി വരുന്ന സമഗ്രവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിരക്ഷയുടെ ആവശ്യകതയും കാരണം ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി ഏജൻസി, ഹെൽത്ത് വിഭാഗം മേധാവി പങ്കജ് ശ്രീവാസ്തവ പറഞ്ഞു. അഗ്രഗേറ്റ് ഡിഡക്ടബിൾ തുക ഒഴിവാക്കി നൽകൽ, ട്രാൻസി കെയർ വാലറ്റ്, പോക്കറ്റ് പ്രൊട്ടക്ഷൻ, സൂപ്പർ ടോപ് അപ്പ് തുടങ്ങിയവ സംയോജിപ്പിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലാണ് മെഡികെയർ റിസർവ് രൂപകൽപന ചെയ്തിട്ടുള്ളത്. മെഡിക്കൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സാമ്പത്തിക പിന്തുണ നൽകുന്നതാണ് ഈ ആനുകൂല്യങ്ങൾ. ആരോഗ്യ ഇൻഷുറൻസ് കൂടുതൽ സൗകര്യപ്രദമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.