Sections

എയർ ഇന്ത്യ യാത്രക്കാർക്ക് യാത്രാ ഇൻഷുറൻസുമായി ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി

Wednesday, Nov 08, 2023
Reported By Admin
TATA AIG

കൊച്ചി: ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി എയർ ഇന്ത്യയിലെ ആഭ്യന്തര, അന്തർദ്ദേശീയ യാത്രക്കാർക്ക് ട്രാവൽ ഇൻഷുറൻസ് ലഭ്യമാക്കുന്നു. എയർ ഇന്ത്യയുടെ വിവിധ ബുക്കിംഗ് പ്ലാറ്റ്ഫോമുകൾ വഴി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾതന്നെ ഉപഭോക്താക്കൾക്ക് ട്രാവൽ ഇൻഷുറൻസ് വാങ്ങാനും കഴിയും.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എയർ ഇന്ത്യയിലെ യാത്രക്കാർക്ക് സമഗ്രമായ ട്രാവൽ ഇൻഷുറൻസ് പരിരക്ഷയും വാങ്ങാനാകും. ആഭ്യന്തര, അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ടാറ്റ എ.ഐ.ജിയുടെ ട്രാവൽ ഇൻഷുറൻസ് പരിരക്ഷയിൽ യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസൃതമായി ഹോസ്പിറ്റലൈസേഷൻ കവറേജ്, ബാഗേജ് കാലതാമസ പരിരക്ഷ, ഫ്ലൈറ്റ് കാലതാമസ പരിരക്ഷ, ട്രിപ്പ് റദ്ദാക്കൽ കവറേജ് തുടങ്ങിയ ആനുകൂല്യങ്ങൾ ഉൾപ്പെടും.

ആഭ്യന്തര, അന്തർദ്ദേശീയ യാത്രകളിൽ, യാത്രക്കാർക്ക് ലളിതവും ഇഷ്ടാനുസൃതവുമായ ട്രാവൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് ഞങ്ങൾ ഐക്കണിക് ബ്രാൻഡായ എയർ ഇന്ത്യയുമായി കൈകോർക്കുകയാണെന്ന് ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നീലേഷ് ഗാർഗ് പറഞ്ഞു. എയർ ഇന്ത്യയുടെ മൊബൈൽ, വെബ് പ്ലാറ്റ്ഫോമുകൾ വഴി ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുമ്പോൾതന്നെ ഉപഭോക്താക്കൾക്ക് ഇപ്പോൾ ട്രാവൽ ഇൻഷുറൻസ് വാങ്ങാനാകും. യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വൈവിധ്യമാർന്ന ഇൻഷുറൻസ് പരിരക്ഷകൾ നൽകി, യാത്ര കൂടുതൽ സുരക്ഷിതവും ആസ്വാദ്യകരവുമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് ലഭ്യമാക്കുന്ന ഈ ട്രാവൽ ഇൻഷുറൻസ് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് പല അപകടങ്ങളിൽ നിന്നും പരിരക്ഷ നൽകാൻ സഹായിക്കുന്നതാണെന്ന് എയർ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യൽ ആൻറ് ട്രാൻസ്ഫോർമേഷൻ ഓഫീസർ നിപുൺ അഗർവാൾ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് www.airindia.com/in/en/book/travel-insurance.html എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.