- Trending Now:
കൊച്ചി: പ്രമുഖ ലൈഫ് ഇൻഷുറൻസ് സേവന ദാതാക്കളായ ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് ബ്രോക്കർമാരിൽ ഒന്നായ പോളിസി ബസാറിൻറെ ഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്ഫോമിലൂടെ ടാറ്റ എഐഎ ശുഭ് ശക്തി എന്ന സ്ത്രീ കേന്ദ്രീകൃത ടേം ഇൻഷുറൻസ് പ്ലാൻ അവതരിപ്പിക്കുന്നു. താങ്ങാനാവുന്ന പ്രീമിയത്തിൽ സമഗ്രമായ കവറേജും ആരോഗ്യ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന ഈ പ്ലാൻ രാജ്യത്തെ തൊഴിലെടുക്കുന്ന സ്ത്രീകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.
ഓരോ പ്രസവത്തിന് ശേഷവും 12 മാസത്തേക്ക് രണ്ട് പ്രീമിയം ബ്രേക്കുകൾ നൽകുന്ന പ്രീമിയം ഹോളിഡേയാണ് ടാറ്റ എഐഎ ശുഭ ശക്തിയുടെ ഏറ്റവും മുഖ്യമായ പ്രത്യേകത. പുരുഷന്മാരെ അപേക്ഷിച്ച് ഏകദേശം 15 ശതമാനം കുറഞ്ഞ പ്രീമിയം, ഇതിന് പുറമേ സിംഗിൾ മദേഴ്സിന് 1 ശതമാനം ആജീവനാന്ത കിഴിവ്, പിസിഒഡി പിന്തുണ, ഐവിഎഫ് കൗൺസലിംഗ്, ഭാരം നിയന്ത്രിക്കൽ തുടങ്ങിയ സ്ത്രീകൾക്കുള്ള പ്രത്യേകമായ പരിചരണത്തിന് പിന്തുണ, സെർവിക്കൽ ക്യാൻസർ, എച്ച്പിവി, ഫ്ലൂ എന്നിവയ്ക്കുള്ള വാക്സിനേഷൻ പിന്തുണ, സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനുകൾ, വാർഷിക ആരോഗ്യ പരിശോധനകൾ, ജീവിതശൈലി രോഗനിയന്ത്രണം, കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിനുള്ള പിന്തുണ, ഭർത്താവിൻറെ മരണത്തിൽ പ്രീമിയം ഒഴിവാക്കൽ എന്നിവയാണ് ടാറ്റ എഐഎ ശുഭ് ശക്തിയുടെ മറ്റ് സവിശേഷതകൾ.
ഇന്നത്തെ സ്ത്രീയുടെ ശക്തിവിശേഷങ്ങളുമായി യോജിക്കുന്ന ഒരു ഇൻഷുറൻസ് പരിഹാരം ലഭ്യമാക്കുകയാണ് ശുഭ് ശക്തിയിലൂടെയെന്ന് ടാറ്റ എഐഎയുടെ ചീഫ് കംപ്ലയൻസ് ഓഫീസർ ഗായത്രി നാഥൻ പറഞ്ഞു. ഇത് അവളുടെ കുടുംബത്തിൻറെ ഭാവി സുരക്ഷിതമാക്കാനും ആരോഗ്യാവശ്യങ്ങളിൽ നിക്ഷേപിക്കാനും ആശങ്കകളില്ലാതെ ജീവിതം നയിക്കാനും അവളെ പ്രാപ്തയാക്കുന്നു. സ്ത്രീകളുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുക, മനസ്സമാധാനം നൽകുക, പ്രിയപ്പെട്ടവരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ ജീവിത വെല്ലുവിളികളെ നേരിടാൻ അവളെ പ്രാപ്തമാക്കുക എന്നതാണ് ശുഭ് ശക്തിയിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും ഗായത്രി നാഥൻ കൂട്ടിച്ചേർത്തു.
ടേം ഇൻഷുറൻസ് സ്ത്രീകൾക്ക് അത്യന്താപേക്ഷിതമായ ഒരു സാമ്പത്തിക ഉപാധിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പോളിസി ബസാറിൻറെ ലൈഫ് ഇൻഷുറൻസ് ചീഫ് ബിസിനസ് ഓഫീസർ വിവേക് ജെയിൻ പറഞ്ഞു. സ്ത്രീകൾക്ക് പ്രത്യേകമായ നിരവധി ആനുകൂല്യങ്ങളും ആരോഗ്യ-ക്ഷേമ പരിഹാരങ്ങളും ലഭ്യമാക്കുന്ന ടാറ്റ എഐഎ ശുഭ് ശക്തി, തൊഴിലെടുക്കുന്ന ഓരോ സ്ത്രീയുടെയും ജീവിതത്തിൻറെ എല്ലാ ഘട്ടങ്ങളിലും അവരുടെ തനതായ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സമഗ്ര സംരക്ഷണ പ്ലാനാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.