- Trending Now:
മുംബൈ: സ്റ്റെർലിംഗ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി ലിമിറ്റഡും (എസ്ഡബ്ള്യുആർഇഎൽ) ഈജിപ്തിലെ പ്രമുഖ നിർമാണ കമ്പനിയായ ഹസൻ അല്ലം കൺസ്ട്രക്ഷനും ചേർന്ന സംയുക്ത സംരംഭം ഈജിപ്തിലെ വെസ്റ്റ് മിന്യ സൗരോർജ പദ്ധതിയുടെ എഞ്ചിനീയറിംഗ്, പ്രൊക്യൂർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) കരാർ സ്വന്തമാക്കി. ഏകദേശം 560 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 4,800 കോടി രൂപ) മൂല്യമുള്ള പദ്ധതിയാണിത്.
ഈജിപ്തിലെ മിന്യ ഗവർണറേറ്റിൽ നടപ്പാക്കുന്ന പദ്ധതിയിൽ 1,000 മെഗാവാട്ട് എസി ശേഷിയുള്ള സോളാർ ഫോട്ടോവോൾട്ടായിക് പ്ലാന്റും 600 മെഗാവാട്ട്-മണിക്കൂർ ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും (ബിഇഎസ്എസ്) ഉൾപ്പെടും. പദ്ധതി പൂർത്തിയാകുന്നതോടെ ഈജിപ്തിലെ ഏറ്റവും വലിയ യൂട്ടിലിറ്റി-തല പുനരുപയോഗ ഊർജ പദ്ധതികളിലൊന്നായി ഇത് മാറും.
സോളാർ പ്ലാന്റ്, ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം, ഗ്രിഡ് കണക്ഷൻ, ട്രാൻസ്മിഷൻ സൗകര്യങ്ങൾ എന്നിവയുടെ സമ്പൂർണ എഞ്ചിനീയറിംഗ്, ഉപകരണ സംഭരണം, നിർമാണം എന്നിവ സംയുക്ത സംരംഭം നിർവഹിക്കും. കഴിഞ്ഞ ഒൻപത് മാസത്തിനിടെ കമ്പനി നേടുന്ന മൂന്നാമത്തെ ജിഗാവാട്ട് ശേഷിയുള്ള സൗരോർജ പദ്ധതിയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.