Sections

സ്‌കോളർഷിപ്പോടെ ട്രാവൽ & ടൂറിസം ഡിപ്ലോമ പഠനവും ജോലിയും

Sunday, Jun 18, 2023
Reported By admin
aitms

4 മാസം ക്ലാസും 2 മാസം സ്‌റ്റൈപ്പന്റോട് കൂടിയുള്ള ട്രെയിനിങ്ങും നൽകുന്നു


തിരുവനന്തപുരം: ഏഷ്യാന പസിഫിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & മാനേജ്‌മെന്റ് സ്റ്റഡീസ് (AITMS) ജെയിൻ യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള ട്രാവൽ & ടൂറിസം ഡിപ്ലോമ കോഴ്‌സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. 50 ശതമാനം സ്‌കോളർഷിപ്പ് ലഭിക്കുന്ന കോഴ്‌സ് കാലാവധി 6 മാസമാണ്. ഇതിൽ 4 മാസം ക്ലാസും 2 മാസം സ്‌റ്റൈപ്പന്റോട് കൂടിയുള്ള ട്രെയിനിങ്ങും നൽകുന്നു. ഓൺലൈനായും കോഴ്‌സിന് ചേരാം. +2 യോഗ്യതയുള്ള ഏതൊരാൾക്കും കോഴ്‌സിന് അപേക്ഷിക്കാം.

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലിയും AITMS നൽകുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, ടൂർ ഓപ്പറേഷൻ കമ്പനികൾ എന്നിവരുമായി സഹകരിച്ചാണ് വിദ്യാർത്ഥികൾക്ക് പരിശീലനവും ജോലിയും ഉറപ്പാക്കുന്നത്.

'സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ടൂറിസം മേഖലയുടെ പുരോഗതിക്ക് മികച്ച പദ്ധതികളാണ് മുന്നോട്ട് വെയ്ക്കുന്നത്. കോവിഡിന് ശേഷം എല്ലായിടത്തെയും ടൂറിസം മേഖല അതിവേഗമാണ് വളരുന്നത്. കോവിഡ് തരംഗത്തിൽ ടൂറിസം മേഖലയിൽ വന്ന ഒഴിവുകൾ ഇനിയും നികത്താനായിട്ടില്ല. അതിനായി യുവതീ-യുവാക്കൾക്ക് പരിശീലനം നൽകി നമ്മൾ ടൂറിസം മേഖല ശക്തമാക്കണം' AITMS ഡയറക്ടർ രവികുമാർ ആർ പറഞ്ഞു.

കോഴ്സ് വിവരങ്ങൾക്ക് ബന്ധപ്പെടുക : Asiana Pacific Institute of Tourism & Management Studies- 9961694000, www.aitmseducation.com

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.