- Trending Now:
കുട്ടിക്കാലത്ത് അമ്മയുടെ സാരി ചുറ്റി നമ്മളില്‍ പലരെയും പോലെ സാരിയെ സ്‌നേഹിച്ചയാളാണ് കാര്‍ത്തിക രഘുനാഥ്.പക്ഷെ വളര്‍ന്നപ്പോഴും കാര്‍ത്തികയ്ക്ക് സാരിയോടുളള പ്രിയം വര്‍ദ്ധിച്ചതെയുള്ളു.സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ലഭിച്ചിട്ടും സാരിയോടുള്ള പ്രണയം വിട്ടുമാറാത്ത കാര്‍ത്തിക തന്റെ പാഷനെയും കൂടെ കൂട്ടി.ഇന്ന് അത് തന്റേതുമാത്രമായൊരു ബിസിനസാക്കി മാറ്റാനും ഈ തൃശൂരുകാരിക്ക് സാധിച്ചു.
ഇന്‍ഫോപാര്‍ക്കിലെ ഗാഡ്ജിയോണ്‍ കമ്പനിയില്‍ ടീം ലീഡറായി ജോലി ചെയ്യുന്ന കാര്‍ത്തിക.അവധി ദിവസങ്ങളായ ശനി,ഞായര്‍ ദിവസങ്ങളിലാണ് പാര്‍ട്ട് ടൈം ജോലിയായി സാരി ഉടുപ്പിക്കാന്‍ സമയം കണ്ടെത്തുന്നത്.കേട്ടിട്ട് ഞെട്ടേണ്ട പല പെണ്‍കുട്ടികള്‍ക്കും വൃത്തിയായി സാരിധരിക്കാന്‍ അറിയില്ല ഈ സാഹചര്യത്തില്‍ അവരെ സാരി ധരിക്കാന്‍ സഹായിക്കുകയാണ് കാര്‍ത്തികയുടെ ജോലി.
ഈ സാരിയുടുപ്പിക്കലിലൂടെ മാത്രം ചുരുങ്ങിയത് ഒരു മാസം 30000 രൂപ വരെ കാര്‍ത്തിക സമ്പാദിക്കുന്നുണ്ട്.ഒരു സാരി ഉടുപ്പിക്കുന്നതിന് 2500 രൂപ മുതല്‍ 4000 രൂപ വരെയാണ് കാര്‍ത്തികയുടെ ഫീസ്.സാരിയുടെ മെറ്റീരിയല്‍ അനുസരിച്ചാകും ഈ വില നിശ്ചയിക്കുന്നത്.കാഞ്ചീപുരം പോലുള്ള വിലയേറിയ സാരികള്‍ ഉടുക്കാനുള്ള ബുദ്ധിമുട്ടുകാരണം ഫീസും അല്‍പ്പം ഉയര്‍ന്നിരിക്കും.

ഏത് തരം സാരിയും കാര്‍ത്തിക അഞ്ച് മിനുട്ടിനുള്ളില്‍ മനോഹരമായി ഉടുപ്പിച്ച് നല്‍കും.കൂടിപ്പോയാല്‍ 10 മിനുട്ട് അതിലും കൂടുതല്‍ സമയം വേണ്ടെന്നാണ് കാര്‍ത്തികയുടെ പക്ഷം.
വിവാഹ സീസണുകളില്‍ കാര്‍ത്തികയ്ക്ക് നല്ല തിരക്കാണ്.വധുവിനും വധുവിന്റെ ബന്ധുക്കള്‍ക്കും കൂട്ടുക്കാര്‍ക്കും ഒക്കെ സാരിയുടുപ്പിച്ച് നല്‍കും.ദൂരെ സ്ഥലങ്ങളിലൊക്കെ കുറഞ്ഞത് അഞ്ച് പേരെയെങ്കിലും സാരി ഉടുപ്പിക്കാന്‍ ഉണ്ടെങ്കിലേ കാര്‍ത്തിക ഓര്‍ഡര്‍ സ്വീകരിക്കാറുള്ളു.സാരി ഉടുപ്പിക്കല്‍ മാത്രമല്ല വേണ്ടിവന്നാല്‍ വധുവിനെ ഒരുക്കാനും കാര്‍ത്തിക തയ്യാറാണ്.പ്രൊഫഷണല്‍ മേക്ക് അപ്പ് കോഴ്‌സ് പൂര്‍ത്തിയാക്കിയ കാര്‍ത്തിക നിലവില്‍ ആ മേഖലിയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചുകഴിഞ്ഞു,makeoverbykarthiandkavi എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ കാര്‍ത്തികയുടെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും.
ആത്മവിശ്വാസം കൈമുതലാക്കി അഡ്മിനിസ്ട്രേഷന് ജോലി ഉപേക്ഷിച്ച് സംരംഭകയായി മാറിയ രേണു ... Read More
ആദ്യ നാളുകളില്‍ സാരി ഉടുത്ത് എന്തെങ്കിലും പരിപാടിയ്ക്ക് പോകാന്‍ കൂട്ടുകാരികളാണ് കാര്‍ത്തികയെ ആശ്രയിക്കാന്‍ തുടങ്ങിയത്.അങ്ങനെ സുഹൃത്തുക്കളെ ഉടുപ്പിച്ചാണ് ശരിക്കും ആത്മവിശ്വാസം ഉണ്ടായതെന്ന് കാര്‍ത്തിക പറയുന്നു.2019 ഏപ്രില്‍ മുതലാണ് കാര്‍ത്തിക സാരി ഉടുപ്പിക്കല്‍ ഒരു ജോലിയായി ആരംഭിക്കുന്നത്..
പ്രത്യേകിച്ച് യാതൊരു നിക്ഷേപവും ഇല്ലാതെ സമയവും ഒരല്‍പ്പം കഴിവും ഉപയോഗിച്ച് തന്റേതായ മേഖല കണ്ടെത്തി അവിടെ വിജയം നേടി മുന്നേറുകായണ് കാര്‍ത്തിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.