Sections

കൂട്ടുകാരുടെ ആക്രി പെറുക്കി എന്നുള്ള വിളിയില്‍ ജനിച്ചത് ഒരു ഓണ്‍ലൈന്‍ സംരംഭം; അനുജിത്തിന്റെ ആക്രിക്കട  2.0

Thursday, Feb 10, 2022
Reported By Ambu Senan
anujith aakrikada2.0

കൊണ്ട് വരുന്ന പാഴ് വസ്തുക്കള്‍ മികവും ഭംഗിയുമുള്ള കരകൗശല വസ്തുക്കളായി അനുജിത് മാറ്റിയപ്പോള്‍ ഏവര്‍ക്കും അത്ഭുതമായിരുന്നു

 

                                                                                          

പാഴ് വസ്തുക്കളില്‍ നിന്ന് അനുജിത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. അത്‌കൊണ്ട് തന്നെ എവിടെ പാഴ് അല്ലെങ്കില്‍ ആക്രി വസ്തുക്കള്‍ കണ്ടാലും അനുജിത് അത് പെറുക്കി എടുത്ത് വീട്ടില്‍ കൊണ്ട് വരും. ഈ സ്വഭാവം ഉള്ളത് കൊണ്ട് കൂട്ടുകാര്‍ തമാശയ്ക്ക് ആക്രി പെറുക്കി എന്ന് വിളിക്കാന്‍ തുടങ്ങി. കൊണ്ട് വരുന്ന പാഴ് വസ്തുക്കള്‍ മികവും ഭംഗിയുമുള്ള കരകൗശല വസ്തുക്കളായി അനുജിത് മാറ്റിയപ്പോള്‍ ഏവര്‍ക്കും അത്ഭുതമായിരുന്നു. പിന്നീട് ബര്‍ത്തഡേ എക്‌സ്‌പ്ലോഷന്‍ ബോക്‌സ്, സ്‌ക്രാപ്പ് ബുക്ക് മറ്റ് ഗിഫ്റ്റ് ഹാംപേഴ്സ് എല്ലാം ചെയ്തു തുടങ്ങി. പിന്നീട് അനുജിത് ഇതൊരു ഓണ്‍ലൈന്‍ സംരംഭമാക്കി മാറ്റി. ആക്രിക്കട 2.0 എന്ന് പേരുമിട്ടു. ആ കഥ തിരുവനന്തപുരം പൂവാര്‍ സ്വദേശി അനുജിത് പറയുന്നു. 

എങ്ങനെയാണ് ഇതൊരു ഓണ്‍ലൈന്‍ സംരംഭമാക്കി മാറ്റിയത്?

ഞാന്‍ ഇപ്പോള്‍ ബാങ്ക് കോച്ചിങ് ചെയ്യുകയാണ്. പഠിച്ചോണ്ടിരുന്നപ്പോള്‍ തന്നെ എന്തെങ്കിലും സൈഡ് വരുമാനം വേണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ ആക്രിക്കട 2.0 ആരംഭിച്ചത്. 2020 ജൂലൈ 13നാണു ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. ശരിക്കും പറഞ്ഞാല്‍ ലോക്ഡൗണാണ് എന്നെ ഇത് തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ബോട്ടില്‍ ആര്‍ട്ടിലൂടെയാണ് ഞാന്‍ വര്‍ക്ക് തുടങ്ങിയത്. പിന്നീട് കൂട്ടുകാര്‍ക്ക് വേണ്ടി ബര്‍ത്ത്‌ഡേ എക്‌സ്‌പ്ലോഷന്‍ ബോക്‌സ്, സ്‌ക്രാപ്പ് ബുക്ക് ചെയ്തു തുടങ്ങി. കൂട്ടുകാരാണ് ഓണ്‍ലൈന്‍ ആയി തുടങ്ങാന്‍ പ്രചോദനം നല്‍കിയത്.

എങ്ങനെയാണ് ഇത് പഠിച്ചത്? എവിടുന്നാണ് ഇതിനുള്ള മെറ്റീരിയല്‍സ് മേടിക്കുന്നത്?

ആദ്യം നമുക്ക് ഒരു താല്പര്യമുണ്ടാകണം. ഒരു വസ്തു കണ്ടാല്‍ അത് ഇങ്ങനെയാക്കി എടുക്കാമെന്ന ഐഡിയ മനസില്‍ വേണം. അത് എനിക്കുണ്ടായിരുന്നു. പിന്നെ യൂട്യൂബ്,ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങളില്‍ വരുന്ന വീഡിയോസ് നോക്കി പഠിച്ചു. ഞാന്‍ പ്രധാനമായും മെറ്റീരിയല്‍സ് ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, പിന്നെ ഇന്‍സ്റ്റാഗ്രാമില്‍ ചില പേജുകള്‍ വഴിയാണ്. എക്‌സ്‌പ്ലോഷന്‍ ബോക്‌സില്‍ വെയ്ക്കാനുള്ള ഫോട്ടോസ് ഒക്കെ ഇവിടെ സ്റ്റുഡിയോയില്‍ കൊടുത്തു എടുപ്പിക്കും. പിന്നെ ചില സാധനങ്ങള്‍ ഇവിടെ ചാലയില്‍ നിന്നോ സിറ്റിയിലെ മറ്റു കടകളില്‍ നിന്നോ മേടിക്കും.

                                                                                               

ഓര്‍ഡറുകള്‍ പ്രധാനമായും ലഭിക്കുന്നത് എങ്ങനെയാണ്?

ഇപ്പോള്‍ കൂട്ടുകാരുടെയും പരിചയക്കാരുടെയും ഓര്‍ഡറുകള്‍ക്ക് പുറമെ ഇന്‍സ്റ്റാഗ്രാം വഴി നിരവധി ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്നുണ്ട്. പിന്നെ ചെയ്യുന്ന വര്‍ക്കിന്റെ വീഡിയോയും ഫോട്ടോസും ഞാന്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കാറുണ്ട്. ആ വഴിയും നിരവധി ഓര്‍ഡറുകള്‍ ലഭിക്കും. പ്രധാനമായും ഇന്‍സ്റ്റാഗ്രാം തന്നെയാണ് എന്നെപോലെയുള്ള ആര്‍ട്ട് വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഉപകാരപ്പെടുന്നത്. വളരെ വലിയൊരു ശതമാനം യുവജനങ്ങള്‍ ഇന്‍സ്റ്റയിലാണല്ലോ ഇപ്പോള്‍. അപ്പോള്‍ അത് ബിസിനസ് ചെയ്യാനും വളരെ മികച്ച ഒരു പ്ലാറ്‌ഫോമാണ്. ഇന്‍സ്റ്റാഗ്രാമില്‍ ചില ഗ്രൂപ്പുകള്‍ എന്നെപ്പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. നമ്മുടെ വര്‍ക്ക് അവര്‍ ഇന്‍സ്റ്റ വഴി ഷെയര്‍ ചെയ്യുകയും ആ വഴി വര്‍ക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ നമുക്ക് വര്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിയാത്ത അസൗകര്യം വല്ലോം ഉണ്ടെങ്കില്‍ ഈ ഗ്രൂപ് വഴി നമുക്ക് വര്‍ക്ക് വേറെ ആര്‍ക്കെങ്കിലും കൈമാറാം. തിരികെ അവര്‍ക്ക് ചെയ്യാന്‍ പറ്റാത്ത വര്‍ക്കും ഇത് പോലെ എനിക്ക് ലഭിക്കാറുണ്ട്. ഇവ കൂടാതെ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള olx വഴിയും കസ്റ്റമേഴ്സ് വരാറുണ്ട്.

പിന്നെ കസ്റ്റമേഴ്സിനോട് ഞാന്‍ പറയാറുണ്ട് കുറഞ്ഞത് 20 ദിവസം മുന്‍പെങ്കിലും ഓര്‍ഡര്‍ തരണമെന്ന്. കാരണം തീരാത്ത വര്‍ക്ക് വല്ലതുമെണ്ടെങ്കില്‍ തീര്‍ക്കുകയും വേണം കൂടാതെ എക്‌സ്‌പ്ലോഷന്‍ ബോക്‌സ് ഒക്കെ ചെയ്യാന്‍ നല്ല സമയവുമെടുക്കും. പക്ഷെ ചിലര്‍ രണ്ടു അല്ലെങ്കില്‍ മൂന്ന് ദിവസം കൊണ്ട് കൊടുക്കാമോ എന്ന് ചോദിച്ച് വര്‍ക്ക് തരാറുണ്ട്. അത് മാക്‌സിമം ചെയ്ത് കൊടുക്കാറുണ്ട്. 

                                                                                                  

ഈ ആക്രിക്കട 2.0 എന്ന പേരിടാന്‍ കാരണമെന്താ?

ഞാന്‍ കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ കോളേജില്‍ നിന്ന് തിരികെ വരുമ്പോള്‍ റോഡില്‍ നിന്ന് കുപ്പികള്‍ പെറുക്കി ബാഗിലിട്ടുകൊണ്ട് വരുമായിരുന്നു. അത് കൊണ്ട് കൂട്ടുകാര്‍ ആക്രിപെറുക്കി എന്ന് വിളിക്കുമായിരുന്നു. ആ വിളികളില്‍ നിന്നാണ് ആക്രിക്കട 2.0 എന്ന പേര് വന്നത്. 


 
ഇത് തുടങ്ങിയപ്പോള്‍ വീട്ടുകാരുടെയും കൂട്ടുകാരുടെയും പ്രതികരണങ്ങള്‍ എങ്ങനെയായിരുന്നു?

എന്ത് കാര്യം തുടങ്ങിയാലും കുറച്ചു പേര്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്യും ചിലര്‍ നിരുത്സാഹപ്പെടുത്തും. അത് പോലെ എനിക്കുമുണ്ടായിട്ടുണ്ട്. അതിലൊന്നും തളരാതിരിക്കുക.കൂട്ടുകാര്‍ വലിയ സപ്പോര്‍ട്ട് ആയിരുന്നു. സാധനങ്ങള്‍ മേടിക്കാനായാലും ഉണ്ടാക്കിയ ഗിഫ്റ്റ് ഡെലിവേര്‍ ചെയ്യാനായാലും കൂട്ടുകാരുടെ വലിയ സഹായമുണ്ടായിരുന്നു. ഞാന്‍ ഒരു വര്‍ക്ക് കസ്റ്റമര്‍ക്ക് അയയ്ച്ചു കൊടുക്കുന്നതിന് മുന്‍പ് കൂട്ടുകാര്‍ക്ക് അതിന്റെ ഫോട്ടോസും വീഡിയോസും അയയ്ച്ചു കൊടുക്കുകയും. അവരുടെ കമെന്റ്‌സ് കേള്‍ക്കുമ്പോള്‍ ഒരു സമാധാനമാണ്. 

                                                                                    

ഈ ക്രാഫ്റ്റ് പഠിക്കാനും ഇതുകൊണ്ട് ഒരു വരുമാനം നേടാനും ലക്ഷ്യമിടുന്നവര്‍ക്കുള്ള ഉപേദശം എന്താണ്?

എന്നെ കൊണ്ട് ചെയ്യാന്‍ കഴിയുമെങ്കില്‍ ആരെക്കൊണ്ട് വേണമെങ്കിലും ചെയ്യാം. യൂട്യൂബില്‍ ഇത് പഠിപ്പിക്കുന്ന നിരവധി ചാനലുകളുണ്ട്. ശ്രുതി പാട്ടീല്‍, തനു ക്രീയേറ്റിവ് തുടങ്ങിയ ഒരുപാട് ചാനലുകള്‍ ഉണ്ട്. അത് തുടക്കക്കാര്‍ക്ക് ഒരുപാട് സഹായകമാണ്. പിന്നെ എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്. എനിക്ക് വാട്‌സപ്പിലോ ഇന്‍സ്റ്റാഗ്രാമിലോ മെസേജ് ചെയ്താല്‍ ഞാന്‍ റിപ്ലൈ തരാം. പിന്നെ ആദ്യത്തെ വര്‍ക്ക് ഒക്കെ അത്ര നന്നാവൂല്ല. അതില്‍ പ്രയാസപ്പെട്ട് നിര്‍ത്തിയിട്ട് പോകരുത്. എല്ലാം സമയമെടുത്ത് ശരിയാകും. പിന്നെ തുടങ്ങിയ ഉടനെ ഓര്‍ഡര്‍ ഒന്നും ലഭിക്കണമെന്നില്ല. അതും പതിയെ വന്നോളും. നമ്മള്‍ ഇന്‍സ്റ്റയിലും വാട്‌സാപ്പിലുമൊക്കെ സ്റ്റാറ്റസ് ഇടുക. കൂടാതെ നമ്മുടെ അടുത്ത കൂട്ടുകാരോടും സ്റ്റാറ്റസ് ഇടാന്‍ പറയുക. അതൊക്കെ കണ്ട് വര്‍ക്ക് കിട്ടും. 

അനുജിത്ത്: 8129824650 

അനുജിത്തിന്റെ കഥ 'ദി ലോക്കല്‍ ഇക്കോണമി' വീഡിയോ രൂപത്തിലും ചെയ്തിട്ടുണ്ട്. അത് ഞങ്ങളുടെ മറ്റൊരു ചാനലായ 'New to the Block'ല്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കാണുക, സബ്‌സ്‌ക്രൈബ് ചെയ്യുക. കൂടാതെ ണ് ഞങ്ങളുടെ മറ്റ് ചാനലുകളായ Lay of the Land, Wonder Women, Business Guide തുടങ്ങിയ ചാനലുകളും സബ്‌സ്‌ക്രൈബ് ചെയ്യുക.  

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.