Sections

ആർട്ടിസ്റ്റിൽ നിന്നും സംരംഭകയിലേക്ക്; രാസവസ്തുക്കൾ കലർത്താത്ത ആദ്യത്തെ ഇന്ത്യൻ ബ്യൂട്ടി ബ്രാൻഡായ മാമാഎർത്തുമായി ഗസൽ അലഗ്

Wednesday, Jun 14, 2023
Reported By Soumya S
Mamaearth

മാമാ എർത്തിന്റെ ഫൗണ്ടർ ഗസൽ അലഗ് എന്ന വനിതാ സംരംഭകയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

മാമഎർത്തിന്റെ സഹസ്ഥാപകയും ചീഫ് ഇന്നോവേഷൻ ഓഫീസറുമായ ഗസൽ അലഗ് ഒരു കോപ്പറേറ്റീവ് പരിശീലകയും, ആർട്ടിസ്റ്റും സംരംഭകയുമാണ്. ഭർത്താവായ വരുൺ അലഗിന് ഒപ്പം 2016 ലാണ് കമ്പനി സ്ഥാപിച്ചത്. തന്റെ കുഞ്ഞിന് വേണ്ടി കെമിക്കൽസ് ഇല്ലാത്ത പ്രോഡക്ടുകൾ തിരഞ്ഞുള്ള ഒരു അമ്മയുടെ അന്വേഷണത്തിൽ നിന്നാണ് മാമഎർത്ത് എന്ന പ്രോജക്ട് ഉണ്ടാകുന്നത്. അവരുടെ മകനെ ഒരു ത്വക്ക് രോഗമുണ്ടായി അതിന്റെ ചികിത്സയ്ക്ക് വേണ്ടി പ്രകൃതിദത്തമായതും വിഷാംശം ഇല്ലാത്തതുമായ ഉൽപ്പന്നങ്ങൾ നോക്കിയപ്പോൾ അവർക്ക് കണ്ടെത്താൻ സാധിച്ചില്ല. മറ്റ് അമ്മമാർക്കും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി നല്ല ഉൽപനങ്ങൾ ലഭിക്കുന്നില്ല എന്ന് അവർ മനസ്സിലാക്കി. ഇതിൽ നിന്നുമാണ് വിഷാംശരഹിതമായ ബേബി ഉൽപന്നങ്ങൾക്കായി അവർ മാമഎർത്ത് ആരംഭിച്ചത്. ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കൾ കലർത്താത്ത ആദ്യത്തെ ഇന്ത്യൻ ബ്യൂട്ടി ബ്രാൻഡാണ് മാമാ എർത്ത്. 2021 ൽ 1 ബില്യൺ ഡോളറിൽ അധികം മൂല്യനിർണയത്തോടെ കമ്പനി യൂണികോൺ ക്ലബ്ബിൽ ചേർന്നു.

1988 സെപ്റ്റംബർ 2 ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ ഗുഡ് ഗാവ് നഗരത്തിലാണ് ഗസൽ അലഗ് ജനിച്ചത്. ഗസൽ അലഗ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം നേടിയിട്ടുണ്ട് കൂടാതെ ന്യൂയോർക്ക് അക്കാദമി ഓഫ് ആർട്സിൽ ആധുനിക കല, ഡിസൈൻ, അപ്ലൈഡ് ആർട്ട്സ് എന്നിവയിൽ കോഴ്സുകൾ എടുത്തിട്ടുണ്ട്.

2008 ബിരുദം നേടിയ ശേഷം ചത്തീസ്ഗഡിലെ എൻ ഐ ഐ ടി ലിമിറ്റഡിൽ ജോലി ആരംഭിച്ചു. 2012 ൽ dietexpert. in ആരംഭിച്ചു. വിജയകരമായ ഒരു ബിസിനസ്കാരിയും സ്നേഹനിധിയായ അമ്മയും എന്നതിലുപരി ദേശീയ അന്തർദേശീയ തലത്തിൽ ഇന്ത്യയിലെ മികച്ച 10 വനിത പെർഫോമർമാരിൽ ഒരാളായി ഗസലിന് അംഗീകാരം ലഭിച്ചു. പ്രോഡക്ടുകളുടെ് ബ്രാൻഡിങ്ങിന് അവരൊരു വ്യത്യസ്ഥ മാർഗം കണ്ടെത്തി, ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ യൂട്യൂബർമാരുടെ സഹായത്തോടുകൂടി അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ ആരംഭിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഗസലും വരുണും ഇന്ത്യയിൽ അതിവേഗം വളരുന്ന എഫ് എം സി ജി ബ്രാൻഡുകൾ ഒന്നായി മാമാ എർത്തിനെ മാറ്റി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 109% വളർച്ചയോടെ സാമ്പത്തിക വർഷത്തിൽ കമ്പനി 964 കോടി രൂപ വരുമാനം നേടി.

ആദ്യം 6 ഉൽപ്പന്നങ്ങളുമായി ആരംഭിച്ച മാമഎർത്ത് ഇപ്പോൾ 140 ഉൽപന്നങ്ങളിലേക്ക് ഉയർന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മൾട്ടി ബ്രാൻഡ് റീട്ടെയിൽ ഔട്ട്ലെറ്റുകളുലൂടെയും എക്സ്ക്ലൂസീവ് സ്റ്റോറിലൂടെയും ഓഫ്ലൈൻ വിതരണത്തിലേക്ക് കമ്പനി വികസിപ്പിച്ചെടുത്തു.

ഇന്ത്യയിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിലും ആളുകൾ അവരുടെ സ്വാഭാവിക ചർമ്മത്തെ പരിപാലിക്കാൻ മാമാഎർത്തിന്റെ സൗന്ദര്യ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു.

2018 ഈ വർഷത്തെ മികച്ച ബ്രാൻഡിനുള്ള പുരസ്കാരം മാമാർത്തിന് ലഭിച്ചു ലഭിച്ചു. 2019 ഇക്കണോമിക് ടൈംസ് 40 അണ്ടർ 40 ലിസ്റ്റിൽ ഉൾപ്പെടുത്തി. 2020 നീൽസൺ അവാർഡ് ലഭിച്ചു. 2021ൽ സൂപ്പർ സ്റ്റാർട്ടപ്പ് ഏഷ്യ അവാർഡും അലഗിന് ലഭിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.