Sections

കണക്കുകളുടെ ലോകത്തുനിന്നും രുചിയുടെ പെരുമയിലേക്ക്: മസാല ബോക്‌സുമായി ഹർഷ താച്ചേരി

Saturday, Jun 10, 2023
Reported By Admin
Masala Box

ചാറ്റേഡ് അക്കൗണ്ടന്റ് എന്ന മേഖലയിൽ നിന്നും ഹോംലി ഫുഡ് സർവീസിലേക്ക് മാറിയ ഒരു കൊച്ചിക്കാരി യുവ വനിതാ സംരംഭകയാണ് ഹർഷ താച്ചേരി

ഹർഷ താച്ചേരി

ഹർഷയുടെ വിദ്യാഭ്യാസ യോഗ്യത ചാറ്റേഡ് അക്കൗണ്ടൻസി ആണ്. പക്ഷേ അവരുടെ ആശയങ്ങൾ കണക്കുകളുടെ ലോകത്തിൽ ഒതുങ്ങിയില്ല. 2012 ഹർഷ ഗർഭാവസ്ഥയിൽ വീട്ടിലെ വിശ്രമവേളയിൽ ആരോഗ്യകരവും പ്രിസർവേറ്റീവ് ഉപയോഗിക്കാത്തതുമായ ആഹാരസാധനങ്ങളെക്കുറിച്ച് തിരയാൻ തുടങ്ങി. അപ്പോഴാണ് രുചികരമായി വീട്ടിലുണ്ടാക്കിയ ഭക്ഷണം വിതരണം ചെയ്യുന്ന ഹോം ഷെഫുകൾ ഉണ്ടെന്നുള്ള വിവരം മനസ്സിലാക്കിയത്. അതിൽ നിന്നുമാണ് മസാല ബോക്സ് എന്ന ഫുഡ് ഡെലിവറി പോർട്ടറിനെ കുറിച്ച് അവർ ചിന്തിക്കാൻ തുടങ്ങിയത്. ഹർഷയ്ക്ക് ആദ്യം അത് വളരെ എളുപ്പമായി തോന്നി പക്ഷേ ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഭക്ഷണം നൽകാൻ തയ്യാറായിട്ടുള്ള ഹോം ഷെഫുകളെ കണ്ടുപിടിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ബിസിനസ് പ്ലാൻ തയ്യാറായെങ്കിലും അത് പ്രാവർത്തികമാക്കാൻ വർഷങ്ങൾ വേണ്ടിവന്നു. ഇന്ന് മസാല ബോക്സ് കൊച്ചിയിലും ബാംഗ്ലൂരും പ്രവർത്തിക്കുന്നുണ്ട്. 2014 ലാണ് ഹർഷയും ഒരു സുഹൃത്തും കൂടി ഈ സംരംഭം ആരംഭിച്ചത്. മസാല ബോക്സ് എന്ന പ്ലാറ്റ്ഫോമിൽ ഷെഫുകളുടെ ഒരു ലിസ്റ്റ് ഉണ്ട് അതിൽ പലതരം ആഹാരസാധനങ്ങൾ ഉണ്ട്. ഓർഡർ കിട്ടുന്നതനുസരിച്ച് ഷെഫുകൾ ഭക്ഷണമുണ്ടാക്കി ഒരു പൊതു കേന്ദ്രത്തിൽ കൊണ്ടുവന്ന് അവിടെ നിന്നും ഡെലിവറി ചെയ്യുന്നതാണ് പതിവ്.

പ്രിഓർഡർ ബുക്കിംഗ് ആയതിനാൽ ഭക്ഷണം വേസ്റ്റ് ആക്കുന്നില്ല. ഓർഡർ കിട്ടുന്ന ഷെഫ് മാത്രം ഭക്ഷണം ഉണ്ടാക്കിയാൽ മതിയാകും. എഫ് എസ് എസ് എ ഐയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മസാല ബോക്സ് പ്രവർത്തിക്കുന്നത്. ഭക്ഷണം വാങ്ങുന്ന ആൾക്കാരുടെ അഭിപ്രായങ്ങൾ സ്വീകരിച്ച് ഭക്ഷണത്തിൽ വേണ്ടുന്ന മാറ്റങ്ങൾ വരുത്തി നല്ല ഗുണമേൻമയുള്ള ഭക്ഷണമാണ് നൽകുന്നത്.

മസാല ബോക്സിൽ ഭക്ഷണം നൽകാൻ തയ്യാറായി ഒരു ഷെഫ് എത്തിയാൽ മസാല ബോക്സിന്റെ ഒരു ഫുഡ് ടീം അവിടെയെത്തി അവരുടെ കിച്ചനും വൃത്തിയെക്കുറിച്ച് എല്ലാം ടെസ്റ്റുകൾ നടത്തിയതിനുശേഷം മാത്രമാണ് അതിൽ ഉൾപ്പെടുത്തുന്നത്. മസാല ബോക്സ് എന്ന പേര് പോലെ തന്നെ പലതരം രുചികളും വ്യത്യസ്തവുമായ ഭക്ഷണമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മായം ചേരാത്ത നല്ല ഭക്ഷണം നൽകുക എന്നതാണ് മസാല ബോക്സിന്റെ ലക്ഷ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.