- Trending Now:
മുംബൈ: സെമികണ്ടക്ടർ, ബാറ്ററി, ഡിസ്പ്ലേ നിർമാണ യൂണിറ്റുകൾക്കായുള്ള ക്ലീൻറൂം, ഡ്രൈറൂം എച്ച്വിഎസി പദ്ധതികളിൽ സഹകരിക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ എംഇപി, ഇപിസി കമ്പനികളിലൊന്നായ സ്റ്റെർലിംഗ് ആൻഡ് വിൽസണും ദക്ഷിണ കൊറിയൻ കമ്പനിയായ ഷിൻസുങ് ഇ&ജിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
പുതിയ സഹകരണത്തിന്റെ ഭാഗമായി സെമികണ്ടക്ടർ, ബാറ്ററി, ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റുകൾക്കായുള്ള ക്ലീൻറൂം, ഡ്രൈറൂം എച്ച്വിഎസി സംവിധാനങ്ങളുടെ ടെൻഡറുകളിൽ സംയുക്തമായി പങ്കെടുക്കുകയും പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുകയും ചെയ്യും. സ്റ്റെർലിംഗ് ആൻഡ് വിൽസൺ-ന്റെ പ്രാദേശിക വിപണി പരിചയവും ഷിൻസുങ് ഇ&ജിയുടെ പ്രത്യേക സാങ്കേതിക വൈദഗ്ധ്യവും സംയോജിപ്പിക്കുകയാണ് ലക്ഷ്യം.
സെമികണ്ടക്ടർ നിർമാണ രംഗത്ത് ഇന്ത്യയുടെ വളർച്ചാ സാധ്യത കണക്കിലെടുത്ത് ഉയർന്ന സാങ്കേതിക നിലവാരമുള്ള നിർമാണ യൂണിറ്റുകൾക്കുള്ള ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സഹകരണം. സർക്കാർ പ്രോത്സാഹന പദ്ധതികളുടെ പിന്തുണയോടെ ഇന്ത്യ, സെമികണ്ടക്ടർ നിർമാണത്തിന്റെയും വിതരണ ശൃംഖലയുടെയും പ്രധാന കേന്ദ്രമായി മാറാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
ഈ പങ്കാളിത്തം ഇന്ത്യയിലെയും പശ്ചിമേഷ്യയിലെയും സെമികണ്ടക്ടർ, ബാറ്ററി, ഡിസ്പ്ലേ നിർമാണ മേഖലകളിൽ പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇരു കമ്പനികളും പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.