- Trending Now:
മുംബൈ: സ്റ്റെർലിംഗ് ആൻഡ് വിൽസൺ ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റെർലിംഗ് ഗ്രീൻ പവർ സൊല്യൂഷൻസ് (എസ്ജിപിഎസ്) മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള താലേഗാവ് എംഐഡിസിയിൽ പുതിയ അത്യാധുനിക നിർമാണശാല പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ വിവിധ മേഖലകളിലേക്കുള്ള ഉൽപ്പാദനശേഷി വർധിപ്പിക്കുന്ന ബഹുകേന്ദ്ര വികസന പദ്ധതിയുടെ ആദ്യഘട്ടമാണിത്. പ്രതിവർഷം ഏകദേശം 1,000 ഡീസൽ ജനറേറ്റർ (100-750 കെവിഎ) സെറ്റുകൾ നിർമ്മിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ് വാണിജ്യ, വ്യാവസായിക, ആരോഗ്യ, വിദ്യാഭ്യാസ, ഹോസ്പിറ്റാലിറ്റി, സർക്കാർ, റെന്റൽ മേഖലകളുടെ ആവശ്യങ്ങൾ നിറവേറ്റും.
ചക്കൻ എംഐഡിസിയിലും യുഎഇയിലെ ഷാർജ ഹംരിയ ഫ്രീ സോണിലും പുതിയ നിർമാണശാലകൾ സ്ഥാപിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. വിമാനത്താവളങ്ങൾ, മെട്രോ പദ്ധതികൾ, ടൗൺഷിപ്പുകൾ, ഫാക്ടറികൾ തുടങ്ങിയ മേഖലകളാണ് പ്രധാന ലക്ഷ്യം. അടുത്തിടെ പ്രവർത്തനം തുടങ്ങിയ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബാക്ക്-അപ്പ് പവർ സംവിധാനവും കമ്പനിയാണ് ഒരുക്കിയിരിക്കുന്നത്. ഉൽപ്പാദന ശേഷിയും സേവന നിലവാരവും കൂടുതൽ ശക്തിപ്പെടുത്തി ഉപഭോക്താക്കൾക്ക് വിശ്വസനീയമായ വൈദ്യുതി പരിഹാരങ്ങൾ നൽകുക എന്നതാണ് വികസന പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.