- Trending Now:
കേന്ദ്ര ഖാദി കമ്മീഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും സംയുക്തമായി മാർച്ച് 10 മുതൽ 19 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ സംസ്ഥാനതല ഖാദി ഗ്രാമ വ്യവസായ പ്രദർശന വിപണന മേള 'ഖാദി എക്സ്പോ 2023' സംഘടിപ്പിക്കുന്നു. എക്സ്പോയുടെ ഉദ്ഘാടനം 10ന് വൈകിട്ട് നാല് മണിക്ക് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയാകും.
ഖാദി എക്സ്പോയിൽ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും വിദഗ്ധ നെയ്ത്തുകാരുടെ കരവിരുതിൽ രൂപകൽപന ചെയ്ത കോട്ടൺ, സിൽക്ക്, വൂളൻ ഖാദി വസ്ത്രങ്ങളും ഗ്രാമീണതയുടെ തെളിമയും മേൻമയും ഗുണവും കൂടിച്ചേരുന്ന ഗ്രാമ വ്യവസായ ഉൽപന്നങ്ങളും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.