Sections

സംസ്ഥാന ബജറ്റ് നാളെ; പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയോടെ കേരളം

Thursday, Feb 02, 2023
Reported By admin
budget

സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്നതുമായ പദ്ധതികളാണ് പ്രതീക്ഷിക്കുന്നത്


നാളെ കേരളത്തിൽ ബജറ്റ് അവതരണം നടത്തും. നിയമസഭയിൽ രാവിലെ 9 ന് ധനമന്ത്രി കെ.എൻ ബാലഗോപാലാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. സംസ്ഥാനം, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഇത്തവണത്തെ ബജറ്റ് അവതരണം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും, സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്നതുമായ പദ്ധതികളാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സാമ്പത്തികമായ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് എത്രത്തോളം ജനപ്രിയമായ തീരുമാനങ്ങൾ പ്രഖ്യാപിക്കാനാവും എന്ന സംശയവും ഉയരുന്നുണ്ട്.

ഇത്തവണ, ക്ഷേമപെൻഷൻ വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. നിലവിൽ 1600 രൂപയായിരിക്കുന്ന ക്ഷേമപെൻഷൻ 100 രൂപ വർധിപ്പിച്ച് 1700 രൂപയാക്കുമെന്നാണ് കരുതുന്നത്. ക്ഷേമപെൻഷൻ ഘട്ടം ഘട്ടമായി വർധിപ്പിച്ച് 2500 രൂപയായി ഉയർത്തുമെന്ന എൽഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കുമോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തമായ സൂചനകളൊന്നും ഇതു വരെ നൽകിയിട്ടില്ല.ഇത്തരത്തിൽ ക്ഷേമപെൻഷൻ വർധിപ്പിച്ചാൽ സർക്കാരിന്റെ സാമ്പത്തിക ബാധ്യത വർധിക്കുമെന്ന മറുവശവുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.