Sections

സഞ്ജുവെത്തി: കൊച്ചിയിൽ നടന്ന സ്റ്റാർ സ്പോർട്സിന്റെ 'സ്റ്റാർ അല്ല ഫാർ' പരിപാടിക്ക് മികച്ച പ്രതികരണം

Friday, Mar 08, 2024
Reported By Admin
Sanju Samson in Star Sports

മഹാരാജാസിലെ പരിപാടിയിൽ സഞ്ജുവിനൊപ്പം ശ്രീശാന്തും ടിനുവും


കൊച്ചി: ടാറ്റ ഐ.പി.എല്ലിൻറെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്പോർട്സിൻറെ നേതൃത്വത്തിൽ കേരളത്തിൻറെ ഹീറോയും രാജസ്ഥാൻ റോയൽസിൻറെ ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ പങ്കെടുപ്പിച്ച് കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നടത്തിയ 'സ്റ്റാർ അല്ല ഫാർ' പരിപാടി കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ ഐ.പി.എൽ. ആഘോഷത്തിന് തിരി തെളിച്ചു. സ്റ്റാർ അല്ല ഫാർ പരിപാടിയിലൂടെ സഞ്ജു സാംസൺ മഹാരാജാസിലെ വിദ്യാർത്ഥികളുമായും ക്രിക്കറ്റ് ആരാധകരുമായും ആശയവിനിമയം നടത്തി. സഞ്ജുവിനൊപ്പം എസ്. ശ്രീശാന്തും ടിനു യോഹന്നാനും പരിപാടിയിൽ പങ്കെടുത്തു.

ക്രിക്കറ്റ് ആരാധാകർക്ക് പണം കൊടുത്ത് വാങ്ങാവുന്നതിനും അപ്പുറമുള്ള ഒരു അനുഭവം ഒരുക്കാനാണ് സ്റ്റാർ അല്ല ഫാർ പരിപാടിയിലൂടെ സ്റ്റാർ സ്പോർട്സ് ലക്ഷ്യമിടുന്നത്. ഐ.പി.എൽ 2024 ൽ ഉടനീളം പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളെ അടുത്ത്കാണാനും സംവദിക്കാനുമുള്ള അമൂല്യമായ അവസരമാണ് കാണികൾക്ക് ഇതിലൂടെ ലഭിക്കുന്നത്.

Star Sports with Sanju Samson
സ്റ്റാർ സ്പോർട്സ് മഹാരാജാസ് കോളേജിൽ സംഘടിപ്പിച്ച സ്റ്റാർ അല്ല ഫാർ പരിപാടിയിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, എസ്. ശ്രീശാന്തിനും ടിനു യോഹന്നാനുമൊപ്പം വിദ്യാർത്ഥികളോട് സംവദിക്കുന്നു.

ഐ.പി.എൽ. ആരാധകരുടെ അസംഖ്യം ഭാവങ്ങളും ആഘോഷങ്ങളും വരച്ചുകാട്ടുന്ന 'അജബ് രംഗ് ദിഖേഗ' എന്ന കാമ്പയിനും സ്റ്റാർ സ്പോർട്സ് പുറത്തിറക്കി. യഥാർത്ഥ ജീവിതങ്ങൾ, സോഷ്യൽ മീഡിയയിലെ നിമിഷങ്ങൾ, വികാരാധീനമായ ആരാധന തുടങ്ങിയവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഈ കാമ്പയിൻ ഒരുമയുടെ സത്തയും യഥാർത്ഥ വികാരങ്ങളുമാണ് പകർത്തുന്നത്. ആരാധകരുടെ ഐക്യത്തിൻറേയും ഒരുമയുടേയും മനോഹര നിമിഷങ്ങൾ കാഴ്ചവെക്കുന്നതിലൂടെ 'അജബ് രംഗ് ദിഖേഗ' വ്യത്യസ്ത ആരാധക സംഘങ്ങളെയാണ് ചിത്രീകരിക്കുന്നത്. അരാധാകർ കൂട്ടമായെത്തി പ്രിയപ്പെട്ട താരത്തിനായി കയ്യടിക്കുമ്പോൾ ടാറ്റ ഐ.പി.എൽ 2024 ന്ന് സമ്പന്നമായ ഒരു പുതിയ അനുഭൂതി തന്നെയാണ് ഇത് സമ്മാനിക്കുന്നത്.

ടാറ്റ ഐ.പി.എൽ. 2024 ലെ ആവേശകരമായ മത്സരങ്ങൾ മാർച്ച് 22 മുതൽ സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ തത്സമയം കാണാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.