Sections

ദക്ഷിണേന്ത്യയിലെ 72% പേരും സന്തുലിതമായ ഭക്ഷണത്തിന് മുൻഗണന നൽകുന്നു; ബെംഗളൂരും ഹൈദരാബാദും 75 ശതമാനവുമായി മുന്നിൽ: മണിപാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസ് ഇന്ത്യ ഹെൽത്ത് കോഷ്യന്റ് 2026 പഠനം

Saturday, Jul 25, 2026
Reported By Admin
South India Prioritises Healthy Diet, Finds 2026 Study

കൊച്ചി: ദക്ഷിണേന്ത്യയിലെ 72 ശതമാനം ആളുകളും ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമത്തിന് മുൻഗണന നൽകുന്നതായി മണിപാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസിന്റെ ഇന്ത്യ ഹെൽത്ത് കോഷ്യന്റ് 2026 പഠനം കണ്ടെത്തി. ബെംഗളൂരും ഹൈദരാബാദും 75 ശതമാനവുമായി ഈ പട്ടികയിൽ മുന്നിലാണ്.

ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, കോയമ്പത്തൂർ ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ 16 നഗരങ്ങളിലെ നഗരവാസികളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ ആകെ ആരോഗ്യ സ്കോർ 100-ൽ 65 ആയപ്പോൾ ദക്ഷിണേന്ത്യയുടെ സ്കോർ 63 ആണ്.

പഠനമനുസരിച്ച്, നഗര ഇന്ത്യയിൽ ശാരീരിക ആരോഗ്യത്തിന് 68 പോയിന്റ് ലഭിച്ചപ്പോൾ സാമ്പത്തിക ആരോഗ്യം 62 പോയിന്റുമായി ഏറ്റവും പിന്നിലായി. ദക്ഷിണേന്ത്യയിൽ ആരോഗ്യകരമായ ഭക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും, മാനസികാരോഗ്യ രംഗത്ത് വെല്ലുവിളികൾ തുടരുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. വെറും 49 ശതമാനം പേർക്ക് മാത്രമാണ് മികച്ച ശ്രദ്ധയും മനഃശക്തിയും അനുഭവപ്പെടുന്നതെന്നും 47 ശതമാനം പേർക്ക് മാത്രമാണ് പെട്ടെന്നുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിൽ ആത്മവിശ്വാസമുള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഹെൽത്ത് ഇൻഷുറൻസ് ഉള്ളവരുടെ മൊത്തത്തിലുള്ള ക്ഷേമനില ഇൻഷുറൻസ് ഇല്ലാത്തവരേക്കാൾ ഉയർന്നതാണെന്നും പഠനം കണ്ടെത്തി. ഇൻഷുറൻസ് ഉള്ളവർക്ക് 100-ൽ 68 സ്കോർ ലഭിച്ചപ്പോൾ ഇൻഷുറൻസ് ഇല്ലാത്തവർക്ക് 62 പോയിന്റ് മാത്രമാണ് ലഭിച്ചത്. ശാരീരിക, മാനസിക, സാമ്പത്തിക ആരോഗ്യം എന്നീ മേഖലകളിലെല്ലാം ഇൻഷുറൻസ് ഉള്ളവർ മികച്ച സ്കോർ നേടിയതായും റിപ്പോർട്ട് പറയുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ദക്ഷിണേന്ത്യ മുന്നിലാണെങ്കിലും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് മണിപാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ സപ്ന ദേശായ് പറഞ്ഞു. ഹെൽത്ത് ഇൻഷുറൻസ് വ്യക്തികളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യക്കാരുടെ ആരോഗ്യവും ക്ഷേമവും കൂടുതൽ സമഗ്രമായി മനസ്സിലാക്കി അതിനനുസരിച്ചുള്ള ആരോഗ്യപരിരക്ഷാ പരിഹാരങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഹെൽത്ത് കോഷ്യന്റ് 2026 പഠനം തയ്യാറാക്കിയതെന്ന് കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.