- Trending Now:
കൊച്ചി: സോണി ഇന്ത്യ പുതുതലമുറാ കോഗ്നിറ്റീവ് പ്രോസസർ എക്സ്ആറുമായി പുതിയ ബ്രാവിയ എക്സ്ആർ എക്സ്90എൽ ശ്രേണി അവതരിപ്പിച്ചു. ശബ്ദത്തേയും ദൃശ്യത്തേയും പുതിയ തലത്തിലേക്ക് എത്തിച്ച് ആവേശം ഉയർത്തുന്ന അനുഭവങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. പുതിയ എക്സ്90എൽ ശ്രേണി 189 സെൻറീമീറ്റർ (75), 165 സെൻറീമീറ്റർ (65), 140 സെൻറീമീറ്റർ (55) എന്നീ സ്ക്രീൻ വലിപ്പത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്.
ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങൾക്ക് ഒപ്പം അൾട്രാ റിയലസ്റ്റിക് പിക്ചർ ക്വാളിറ്റി, യഥാർത്ഥ്യ ജീവിതത്തിൻറെ അനുഭൂതി നൽകുന്ന കോൺട്രാസ്റ്റ്, പിക്ചർ റിയാലിറ്റി സൗണ്ട് എന്നിവയും ഇതിൻറെ സവിശേഷതകളാണ്. ഇതാദ്യമായി പിഎസ്5 ഗെയിമിങ് കൺസോളുമായുള്ള കോമ്പോ ഓഫറും ബ്രാവിയ ടിവി ലഭ്യമാക്കുന്നുണ്ട്. എഫ് വൈ23 എക്സ്ആർ ശ്രേണിയിലുള്ള ഏത് ബ്രാവിയ ടിവിയോടും ഒപ്പം പിഎസ്5 വാങ്ങുന്നവർക്ക് 24,000 രൂപ വരെയുള്ള പ്രത്യേക ഇളവും നേടാം.
സ്വതന്ത്രമായി പ്രകാശിക്കുന്ന എൽഇഡികളുടെ ഒന്നിലധികം സോണുകളാണ് എക്സ്90എൽ ശ്രേണിയിൽ ഉള്ളത്. ഇവ കൂടുതൽ ഡെപ്ത്തും ടെക്സ്റ്ററുകളും നൽകും.
ഹോണ്ട ഒബിഡി2 2023 ഷൈൻ 125 അവതരിപ്പിച്ചു... Read More
എക്സ്ആർ-55എക്സ്90എൽ മോഡൽ 1,39,990 രൂപയ്ക്കാണ് ലഭ്യമാകുക. എക്സ്ആർ-65എക്സ്90എൽ മോഡൽ 1,79,990 രൂപയ്ക്കും ലഭ്യമാകും. എല്ലാ സോണി സെൻററുകളിലും പ്രമുഖ ഇലക്ട്രോണിക്സ് സ്റ്റോറുകളിലും ഇ-കോമേഴ്സ് പോർട്ടലുകളിലും ജൂൺ 26 മുതൽ ലഭ്യമാണ്. എക്സ്ആർ-75എക്സ്90എൽ മോഡൽ ലഭ്യമാകുന്ന ദിവസവും വിലയും പിന്നീട്പ്രഖ്യാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.