Sections

നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടും സെയിൽസ് രംഗത്ത് പരാജയം സംഭവിക്കുന്നതിന്റെ ചില കാരണങ്ങൾ

Wednesday, Dec 27, 2023
Reported By Soumya
Sales Failure

സെയിൽസിൽ നിൽക്കുന്ന സമയത്ത് പരിപൂർണ്ണമായി വിജയം ലഭിക്കാത്ത ഒരുപാട് സന്ദർഭങ്ങൾ വരാറുണ്ട്. കൃത്യമായി ജോലി ചെയ്തിട്ടും സ്മാർട്ടായി പ്രവർത്തിച്ചിട്ടും വിജയിക്കാത്ത അവസരങ്ങൾ ഉണ്ടാകാം. ഇങ്ങനെയുള്ള സന്ദർഭങ്ങൾ പല സെയിൽസ്മാൻമാരുടെ ജീവിതത്തിലും ഉണ്ടാകാറുണ്ട്. ഈ സാഹചര്യം പലപ്പോഴും സെയിൽസ്മാൻമാർക്ക് മാനസിക പ്രയാസം ഉണ്ടാകുവാനും ആത്മവിശ്വാസം തകർക്കുവാനും ഇടയാക്കും. ഈ സമയത്ത് ആത്മവിശ്വാസം നഷ്ടപ്പെട്ട് പിന്തിരിയുന്നതിനു പകരം എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ശക്തമായ വിലയിരുത്തൽ നടത്തുന്നത് നല്ലതാണ്. ഇങ്ങനെ നല്ല രീതിയിൽ പ്രവർത്തിച്ചിട്ടും പരാജയം സംഭവിക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്ന് നോക്കുന്നത്.

  • നിങ്ങൾ ചെയ്തത് ശരിയായെങ്കിലും ചെയ്ത പ്രവർത്തിയെ കുറിച്ച് ഒന്നുകൂടി വിശദമായി അവലോകനം നടത്തുന്നത് നല്ലതാണ്.ഒരു കസ്റ്റമറിനോട് നിങ്ങൾ നല്ല രീതിയിൽ സംസാരിച്ചു പക്ഷേ അത് ക്ലോസ് ചെയ്യാൻ സാധിച്ചില്ല എങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങൾ അയാളോട് സംസാരിച്ച മുഴുവൻ കാര്യങ്ങളും ആലോചിച്ചു കൊണ്ട് പരിപൂർണ്ണമായും കറക്റ്റാണോ എന്ന് നോക്കുക.
  • നിങ്ങൾ ഒരാളോട് സംസാരിക്കുന്ന സമയത്ത് നിങ്ങൾ ആത്മവിശ്വാസത്തോടെയാണോ സംസാരിച്ചതെന്ന് നോക്കുക.
  • നിങ്ങളുടെ വസ്ത്രധാരണം മറ്റു മികച്ചതാണോയെന്ന് നോക്കുക.
  • കസ്റ്റമറിനോട് വാങ്ങാൻ വേണ്ടി അമിതമായി സമ്മർദ്ദം നടത്തിയോ എന്ന് നോക്കുക.
  • നിങ്ങളിൽ ഇഷ്ടപ്പെടാത്ത തരത്തിൽ അയാൾക്ക് എന്തെങ്കിലും ഉണ്ടായോ, നിങ്ങളിൽ നെഗറ്റീവ് ഇമേജ് തോന്നിയിട്ടാണോ അയാൾ അത് നിരസിച്ചതെന്ന് നോക്കുക.
  • കൂടിക്കാഴ്ചയ്ക്ക് തീരുമാനിച്ച കൃത്യസമയത്താണോ നിങ്ങൾ എത്തിയത് എന്ന് നോക്കുക.
  • നിങ്ങൾ പ്രസന്റേഷൻ ചെയ്ത രീതി വളരെ വ്യക്തമാണോ പരിപൂർണ്ണമായി എല്ലാ കാര്യങ്ങളും പറഞ്ഞോ എന്ന് ശ്രദ്ധിക്കുക.
  • നിങ്ങൾ സംസാരിച്ചപ്പോൾ വളരെ കാടുകയറിയാണോ സംസാരിച്ചതെന്ന് നോക്കുക.
  • നിങ്ങളുടെ ചോദ്യങ്ങൾ വളരെ വ്യക്തമായിരുന്നോയെന്ന് നോക്കുക.
  • കസ്റ്റമറിന്റെ ആവശ്യം എന്താണെന്ന് നിങ്ങൾ വ്യക്തമായി ചോദിച്ചോയെന്ന് നോക്കുക.
  • നിങ്ങൾ പറയുന്നതിനെല്ലാം തലകുലുക്കി സമ്മതഭാവത്തിൽ കേട്ടുവോയെന്ന് ശ്രദ്ധിക്കുക.
  • കസ്റ്റമർ നിങ്ങളോട് തിരിച്ചു ചോദ്യങ്ങൾ ചോദിക്കുകയും ആ ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി പറയാൻ നിങ്ങൾക്ക് സാധിച്ചു എന്ന് നോക്കുക.
  • കസ്റ്റമറിനെ പ്രൊഫഷണൽ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞോയെന്ന് നോക്കുക.
  • പ്രസന്റേഷൻ ചെയ്യാൻ പോയ സമയത്ത് എല്ലാം കറക്റ്റ് ആയിരുന്നോ എന്ന് നോക്കുക. ഉദാഹരണമായി പ്രസന്റേഷൻ സ്ലൈഡുകൾ വളരെ ഭംഗിയായിരുന്നോ അതിൽ അക്ഷര തെറ്റുകൾ ഉണ്ടായിരുന്നോ എന്നുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക.
  • നിങ്ങൾ കസ്റ്റമറിനെ കാണാൻ പോയപ്പോൾ ചിലപ്പോൾ അവിടെ രണ്ടുപേർ ഉണ്ടായിരിക്കാം അയാളെയും വിശ്വസിപ്പിക്കുന്ന തരത്തിൽ നിങ്ങൾക്ക് സംസാരിക്കാൻ കഴിഞ്ഞോയെന്ന് ശ്രദ്ധിക്കുക.
  • നിങ്ങൾ അയാളെ അവഗണിക്കുകയും മറ്റയാളോട് മാത്രമാണ് സംസാരിച്ചതെങ്കിൽ, നിങ്ങൾ പോയി കഴിഞ്ഞ് ആ പ്രോഡക്റ്റ് നല്ലതല്ല എന്ന് വളരെ അടുപ്പമുള്ള ഒരാളാണ് അയാൾ എങ്കിൽ, പറഞ്ഞാൽ തീർച്ചയായും ആ പ്രോഡക്റ്റ് വാങ്ങിക്കില്ല. അതുകൊണ്ടുതന്നെ അയാളെയും കൂടി തൃപ്തിപ്പെടുത്താൻ കഴിഞ്ഞു എന്ന് ഉറപ്പിക്കുക.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.