Sections

ആവശ്യമനുസരിച്ചു ക്രമീകരിക്കാവുന്ന സമ്പൂർണ്ണ ഡിജിറ്റൽ പോളിസിയായ സ്റ്റാർ ഹെൽത്ത് പ്രോ പുറത്തിറക്കി

Thursday, Nov 16, 2023
Reported By Admin
Star Health

കൊച്ചി: സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് 5 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ പരിരക്ഷ നൽകുന്ന സമ്പൂർണ്ണ ഡിജിറ്റൽ പോളിസിയായ സ്റ്റാർ ഹെൽത്ത് പ്രോ പുറത്തിറക്കി. അധിക പരിരക്ഷയ്ക്കായി 5 ഓപ്ഷണൽ തെരഞ്ഞെടുപ്പുകളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു.

ഇൻഷ്വർ ചെയ്ത തുകയുടെ അൺലിമിറ്റഡ് ഓട്ടോമാറ്റിക് റീസ്റ്റോറേഷൻ, ക്യുമുലേറ്റീവ് ബോണസ് ബൂസ്റ്റർ, റൂം വിഭാഗത്തിൻറെ പുതുക്കൽ, നിലവിലുള്ള രോഗങ്ങളുടെ കാര്യത്തിലെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കൽ, നോൺ-മെഡിക്കൽ ഇനങ്ങൾക്കുള്ള പരിരക്ഷ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

പരിരക്ഷാ തുക എത്ര തവണ വേണമെങ്കിലും 100 ശതമാനം വരെ പുനസ്ഥാപിക്കാൻ ഇതിൽ അവസരം ലഭിക്കും. ഇങ്ങനെ പുനസ്ഥാപിക്കുന്ന പരിരക്ഷാ തുക പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ പ്രയോജനപ്പെടുത്താം. പരിരക്ഷാ പരിധി മുഴുവനായോ ഭാഗികമായോ ഉപയോഗിക്കുന്ന വേളയിൽ ഇങ്ങനെ പുനസ്ഥാപിക്കാനാവും.

ക്ലെയിമുകൾ ഇല്ലാത്ത വർഷത്തിൽ പരിരക്ഷാ തുകയുടെ 50 ശതമാനം കൂട്ടിച്ചേർക്കപ്പെടും. ഇങ്ങനെ 600 ശതമാനം വരെ ബൂസ്റ്റർ ആയി നേടാം. ഇൻഷുർ ചെയ്യപ്പെട്ട വ്യക്തിക്ക് മുറിയുടെ വിഭാഗം പ്രൈവറ്റ് എസി മുറിയിൽ നിന്ന് ഏതു മുറിയിലേക്കും ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യാനാവും.

നിലവിലുള്ള രോഗങ്ങളുടെ കാര്യത്തിലുള്ള കാത്തിരിപ്പു കാലം 48 മാസമെന്നതിൽ നിന്ന് 36, 24, 12 എന്നിങ്ങനെയുള്ള മാസങ്ങളായി കുറക്കാം. നോൺ മെഡിക്കൽ ഇനങ്ങളായ കൺസ്യൂമബിൾസ് സാധാരണയായി പരിരക്ഷയുടെ പരിധിക്കു പുറത്തായിരിക്കും. പുതിയ തെരഞ്ഞെടുക്കാവുന്ന പരിരക്ഷയോടെ ഇവയും ക്ലെയിം ലഭിക്കുന്ന വിഭാഗത്തിലാവും.

ഈ പോളിസി ഒറ്റയ്ക്കോ രണ്ട് മുതിർന്നവരും മൂന്നു കുട്ടികളും വരെയുള്ള കുടുംബത്തിനായോ എടുക്കാം. ആയുഷ്, വീട്ടിലുള്ള ചികിൽസ തുടങ്ങിയവയും ഇതിൻറെ പരിധിയിൽ പെട്ടതാണ്.

ഈ ഡിജിറ്റൽ നീക്കത്തിലൂടെ സമഗ്ര പരിരക്ഷയും കുടുംബങ്ങൾക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ചു ക്രമീകരിക്കാവുന്ന പോളിസിയും ആണു ലഭിക്കുന്നതെന്ന് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻറെ എംഡിയും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു. സ്റ്റാർ ഹെൽത്ത് പ്രോ കേവലം ഇൻഷുറൻസ് മാത്രമല്ല, മനസമാധാനം കൂടിയാണു നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.