Sections

ലക്ഷ്യനിർണ്ണയത്തിനുള്ള സ്മാർട്ട് ഫോർമുല: വിജയത്തിലേക്കുള്ള താക്കോൽ

Wednesday, Apr 02, 2025
Reported By Soumya S
SMART Formula for Goal Setting: The Key to Success

ലക്ഷ്യബോധം എല്ലാവർക്കും ഉണ്ടാകണം. ജീവിതവിജയത്തിന് ലക്ഷ്യബോധത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് എല്ലാവർക്കും അറിയാമായിരിക്കും. ഇന്ന് ലക്ഷ്യം പലർക്കും ആഗ്രഹങ്ങളായി മാത്രം മാറുന്ന അവസ്ഥയാണ്.പക്ഷേ ലക്ഷ്യത്തെ എങ്ങനെ നമുക്ക് മുന്നോട്ടുകൊണ്ടുപോകാം അല്ലെങ്കിൽ ലക്ഷ്യത്തെ എങ്ങനെ നിർണയിക്കാം എന്ന കാര്യത്തിൽ മികച്ച ഒരു ഫോർമുല ഉണ്ട്. ആ ഫോർമുലയാണ് സ്മാർട്ട്. സ്റ്റോപ്പ് ഓവർ തിങ്കിംഗ് എന്ന പുസ്തകത്തിൽ നിന്നും എടുത്തിട്ടുള്ള ഒരു ഭാഗമാണ്. അതിൽ പറയുന്നത് ലക്ഷ്യം നിർണയിക്കാൻ വേണ്ടിയുള്ള ഏറ്റവും മികച്ച ഒരു മാർഗ്ഗമാണ് അല്ലെങ്കിൽ ഫോർമുലയാണ് സ്മാർട്ട് (SMART) എന്നത്.

  • സ്മാർട്ടിൽ എസ് എന്ന് പറഞ്ഞാൽ സ്പെസഫിക് അല്ലെങ്കിൽ നിശ്ചിതമായിട്ടുള്ളത്. അതായത് ലക്ഷ്യത്തെ വ്യക്തമായി മനസ്സിലാക്കണം എന്നുള്ളതാണ്. നിങ്ങൾക്ക് ഒരു ഡോക്ടറാകണം എന്നുള്ളത് കറക്റ്റ് ആയ ഒരു ലക്ഷ്യമല്ല. എന്ത് ഡോക്ടർ ആകണം ഏതിലാണ് നിങ്ങൾക്ക് സ്പെഷ്യലിസ്റ്റ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് വരെ ബോധ്യമുള്ള ഒരാൾക്കാണ് അത് ഒരു ലക്ഷ്യമായി മാറുന്നത്.
  • രണ്ടാമതായി എം മെഷറബ്ൾ അഥവാ അളക്കാൻ കഴിയുന്നത് ആയിരിക്കണം. നല്ല ലക്ഷ്യങ്ങൾ കണകാക്കാൻ പറ്റുന്ന അളക്കാൻ കഴിയുന്നത് ആയിരിക്കണം. അഥവാ വ്യക്തമായ ഒരു വ്യാഖ്യാനം കൊടുക്കാൻ കഴിയണം.
  • സ്മാർട്ടിലെ എ കൊണ്ട് ഉദ്ദേശിക്കുന്നത് അറ്റൈനബിൾ അഥവാ പ്രാഭ്യമായത്. തന്നെക്കൊണ്ട് കഴിയാവുന്ന കാര്യമായിരിക്കണം ചെയ്യേണ്ടത്. നിങ്ങളുടെ ആഗ്രഹം ഒരു പട്ടാളക്കാരൻ ആകാൻ ആണ് പക്ഷേ നിങ്ങൾക്ക് പൊക്കം വളരെ കുറവാണ് അപ്പോൾ അത് നിങ്ങൾക്ക് പ്രാപ്യമായ ഒരു കാര്യമല്ല. ചിലപ്പോൾ നിങ്ങൾക്ക് സിനിമ നടൻ ആകാനാണ് ആഗ്രഹം പക്ഷേ നിങ്ങൾക്ക് അഭിനയിക്കാനുള്ള കഴിവില്ല എങ്കിൽ സിനിമാനടൻ ആവുക എന്നത് നിങ്ങൾക്ക് പ്രാപ്യമായ കാര്യമല്ല. എന്താണ് നിങ്ങളുടെ ലക്ഷ്യം അത് ചെയ്യുവാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടാകണം.
  • അടുത്ത അക്ഷരം സൂചിപ്പിക്കുന്നത് ആർ റിലവന്റ് എന്നതാണ്. നിങ്ങളുടെ ലക്ഷ്യം ഒന്നും നിങ്ങൾക്ക് ചെയ്യുവാൻ ആഗ്രഹം മറ്റൊന്നും ആയിരിക്കും. എങ്കിൽ ഇത് രണ്ടും ഒത്തുചേർന്ന് പോവുകയില്ല. നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ അതിൽ നിന്ന് ചെയ്യുവാൻ സാധിക്കണം. ഡോക്ടറായി കഴിഞ്ഞാൽ രോഗികളെ പരിശോധിക്കുമ്പോൾ അത് നിങ്ങൾക്ക് മാനസികമായി ഒരു സന്തോഷം ഉണ്ടാകണം. നിങ്ങൾക്ക് അത് ബോർ ആയി തോന്നാൻ പാടില്ല.
  • അവസാനമായി വരുന്നത് ടി ആണ് അത് സമയബന്ധി തമായി എന്നാണ് പറയുന്നത്. ഓരോ സമയവും കണക്കാക്കി കൊണ്ട് നിങ്ങൾക്കാ സമയങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നിങ്ങൾക്കുണ്ടാകണം. എപ്പോഴെങ്കിലും ലക്ഷ്യം നടത്തുക എന്നതിനെകാളും അത് നടപ്പാക്കാനുള്ള കൃത്യമായ സമയവും തീയതിയും നിങ്ങൾ ക്കുണ്ടാകണം.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

നിങ്ങളുടെ ജീവിതത്തിൽ അച്ചടക്കവും ചിട്ടയും എങ്ങനെ കൊണ്ടുവരാം... Read More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.