- Trending Now:
കൊച്ചി: പ്ലേഓഫിനായുള്ള ടീമുകളുടെ കടുത്തപോരാട്ടവുമായി ടാറ്റ ഐപിഎൽ 2025 സീസൺ പുരോഗമിക്കുന്നതിനിടെ തങ്ങളുടെ ജനപ്രിയ പ്രവചന മത്സരമായ ജീത്തോ ധൻ ധനാ ധൻ (ജെഡിഡിഡി) ൻറെ ആദ്യ വിജയിയെ പ്രഖ്യാപിച്ച് ജിയോസ്റ്റാർ. ഒഡീഷയിലെ ഭദ്രക് സ്വദേശിയായ രാജ്കിഷോർ ഖുന്തിയ ഈ സീസണിലെ ഫ്രീ ടു പ്ലേ മത്സരത്തിലൂടെ എസ്യുവി നേടുന്ന ആദ്യ വ്യക്തിയായി.
ഹാർദിക് പാണ്ഡ്യയുടെയും മുംബൈ ഇന്ത്യൻസിൻറെയും കടുത്ത ആരാധകനായ രാജ്കിഷോർ, ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായാണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളാണ് ജിയോഹോട്ട്സ്റ്റാറിൽ ക്രിക്കറ്റും മറ്റ് സ്പോർട്സ് ഉള്ളടക്കങ്ങളും കാണാൻ അദ്ദേഹം ചെലവഴിടുന്നത്.
ഒരു എസ്യുവി നേടാനായതിൽ ഏറെ സന്തോഷവുമുണ്ടെന്ന് രാജ്കിഷോർ ഖുന്തിയ പ്രതികരിച്ചു. ഗ്രാമവാസികളിലൂടെയാണ് ജീത്തോ ധൻ ധനാ ധനെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. അവരിൽ പലരും കളിക്കുന്നത് കണ്ടപ്പോൾ എനിക്കും താൽപര്യമായി. അതിനുശേഷം ജിയോഹോട്ട്സ്റ്റാർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് മത്സരം കളിക്കാൻ തുടങ്ങുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ടാറ്റ ഐപിഎൽ മത്സരങ്ങൾ കാണുമ്പോൾ തന്നെ സമ്മാനങ്ങളും ബ്രാൻഡ് കൂപ്പണുകളും നേടാനുള്ള അവസരമാണ് ജീത്തോ ധൻ ധനാ ധൻ കാഴ്ച്ചക്കാർക്ക് നൽകുന്നത്. തത്സമയ പ്രവചനത്തെ അടിസ്ഥാനമാക്കിയുള്ള ലളിതമായ ചോദ്യങ്ങൾ കാഴ്ചാനുഭവം കൂടുതൽ ആവേശകരമാക്കുകയും ചെയ്യും.
കളി കാണുമ്പോൾ തന്നെ ഫോൺ പോർട്രെയിറ്റ് മോഡിൽ പിടിച്ച് ആപ്പിലെ ജീത്തോ ടാബിൽ പോയി ഓരോ ഓവറിനും മുമ്പായി പ്രത്യക്ഷപ്പെടുന്ന ചോദ്യത്തിനാണ് ഉത്തരം നൽകേണ്ടത്. ഇതിനായി നാല് ഓപ്ഷനുകളും ഉണ്ടാവും. സ്റ്റാർ സ്പോർട്സിൽ മത്സരം കാണുന്നവർക്ക് ക്യുആർ കോഡ് അല്ലെങ്കിൽ jeeto.jiohotstar.com എന്ന യുആർഎൽ വഴിയും തത്സമയ മത്സരങ്ങളിൽ പങ്കെടുക്കാം.
18ാം സീസണിലെ ഓരോ മത്സരത്തിലും ഏറ്റവും ശരിയായ ഉത്തരങ്ങൾ നൽകിയ കാണികൾക്ക് സ്മാർട്ട് ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, മൈക്രോവേവ് ഓവനുകൾ എന്നിവയുൾപ്പെടെ നൂറ് സമ്മാനങ്ങളും ഇതിനകം നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.