- Trending Now:
ക്ഷീരവികസനവുമായി ബന്ധപ്പെട്ട് കർഷകർക്ക് അറിയേണ്ട വിവരങ്ങളെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി ക്ഷീരവികസന വകുപ്പ്. എന്റെ കേരളം പ്രദർശന മേളയിലെ സ്റ്റാളിലാണ് വിവരങ്ങൾ ലഭ്യമാക്കുന്നത്. മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
കലാകാന്ത്, കാലാ ജാമുൻ, ചം ചം, രസഗുള, ഛന്ന, ഛന്ന മാർഖി, മിൽക്ക് ചോക്ലേറ്റ് തുടങ്ങിയ കേട്ടുപരിചയമില്ലാത്ത പാലുൽപന്നങ്ങൾ നിർമിക്കുന്നത് അറിയാനും പാചകക്കൂട്ട് മനസ്സിലാക്കാനും അവസരമുണ്ട്. നടുവട്ടം ക്ഷീര പരിശീലന കേന്ദ്രം മുഖേന നൽകുന്ന പരിശീലന പരിപാടികളുടെ വിവരങ്ങൾ, ക്ഷീരശ്രീ പോർട്ടലും ക്ഷേമനിധിയുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയും അറിയാനാകും.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലാഭകരമായി ഫാമുകൾ എങ്ങനെ ഒരുക്കാമെന്നതിനെ കുറിച്ചും ക്ഷീര മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും കർഷകർക്കും സഹായകമാവുന്ന നിരവധി വിവരങ്ങളും സ്റ്റാളിൽ നൽകുന്നുണ്ട്. കന്നുകാലികളുടെ ആഹാരക്രമം, തീറ്റക്രമം, പച്ചപ്പുൽ കൃഷി, കാലിത്തീറ്റയിൽ ഉൾപ്പെടുത്തേണ്ട ധാന്യങ്ങളുടെ വിവരവും പ്രദർശനവും, അസോള നിർമാണം തുടങ്ങി ക്ഷീര കർഷകന് അറിയേണ്ടതെല്ലാം പ്രദർശനത്തിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.