- Trending Now:
നിർമിതബുദ്ധി, റോബോട്ടിക്സ്, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ഡ്രോണുകൾ, ഐഒടി തുടങ്ങിയ സാങ്കേതികവിദ്യകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി സ്റ്റാർട്ടപ്പ് മിഷന്റെ പവലിയൻ. 'എന്റെ കേരളം' പ്രദർശന- വിപണന മേളയിൽ ഭാവിയുടെ നേർക്കാഴ്ചയാണ് ഈ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്.
എആർ-വിആർ കണ്ണടകൾ, ഗെയിമുകൾ, ഐറിസ് എന്ന റോബോട്ട്,കൃഷി, ഉദ്യാനപാലനം എന്നിവ സാധ്യമാക്കുന്ന ഐഒടി സംവിധാനം, എഐ കാരിക്കേച്ചർ തുടങ്ങി ഭാവിയിൽ പൊതുജനം നേരിട്ടറിയാൻ പോകുന്ന സാങ്കേതികവിദ്യകൾ ഇവിടെയത്തിയാൽ അടുത്തറിയാം. കൂടാതെ സ്റ്റാർട്ടപ്പ് രജിസ്ട്രേഷന് ആവശ്യമായ സഹായങ്ങൾ, കുട്ടികൾക്ക് ഡ്രോൺ പറത്താനുള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.