എല്ലാ മനുഷ്യരുടെയും ചിന്തയും പ്രവർത്തികളും ഒരുപോലെയാകണമെന്നില്ല. പ്രവർത്തിയും ചിന്തയും വിപരീത ദിശയിൽ പോയി കഴിഞ്ഞാൽ ജീവിതത്തിൽ വിജയം ഉണ്ടാകില്ല എന്ന് മാത്രമല്ല സംഘർഷഭരിതം ആയിരിക്കും ജീവിതം. പലപ്പോഴും മനുഷ്യർ തങ്ങൾ വിചാരിക്കുന്ന കാര്യങ്ങൾ അതുപോലെ നടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഇങ്ങനെയുള്ള ചിന്ത പ്രശ്നങ്ങൾ ഉണ്ടാക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും വിചിത്ര ജീവികളെ പോലെ നിങ്ങൾക്ക് പെരുമാറേണ്ടതായി വരികയും ചെയ്യും. ഒഴിവാക്കപ്പെടേണ്ട ചില ചിന്തകൾ ഉണ്ട് ആ ചിന്ത ഒഴിവാക്കുകയാണെങ്കിൽ ജീവിതത്തിൽ വളരെയധികം ഉയർച്ചയുണ്ടാകും. എല്ലാവരും ആഗ്രഹിക്കുകയും ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ചില ചിന്തകൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം. വായിച്ചതിനുശേഷം ഈ ചിന്തകൾ നിങ്ങളിൽ ഉണ്ടെങ്കിൽ അവ പരിപൂർണ്ണമായും നിങ്ങളിൽ നിന്നും ഒഴിവാക്കേണ്ടവയാണ്.
- മറ്റുള്ളവർ എന്നോട് കരുണ കാണിക്കണം.
- മറ്റുള്ളവർ എന്നെ സഹായിക്കണം.
- അവർ എന്നെ മനസ്സിലാക്കണം.
- അവർ എന്റെ ബുദ്ധിമുട്ടുകളും വെല്ലുവിളികളും മനസ്സിലാക്കുകയും എനിക്ക് കഴിയുന്ന കാര്യങ്ങൾ മാത്രം എന്നെ ഏൽപ്പിക്കുകയും ചെയ്യണം.
- മറ്റുള്ളവർ ഉപാധികൾ ഇല്ലാതെ എന്നെ സ്നേഹിക്കണം അവർ ആവശ്യപ്പെടുന്നവർ ആകരുത്.
- എന്റെ തീരുമാനം എന്റെ ആശയങ്ങളിൽ എന്റെ ചിന്താഗതി എന്നിവയ്ക്ക് അവർ വില കൽകണം.
- ഞാൻ വാഹനം ഓടിക്കുമ്പോൾ ആളുകൾ റോഡ് മുറിച്ചു കിടക്കുകയോ നിങ്ങളെ ഓവർടേക്ക് ചെയ്യുകയോ ചെയ്യരുത്.
- ഭാര്യ പുറത്തുപോകുമ്പോൾ എന്നെ അറിയിക്കണം.
- എന്റെ ജോലിയിൽ അല്ലെങ്കിൽ ബിസിനസ് സംരംഭങ്ങൾ ഭാര്യ എപ്പോഴും പിന്തുണയ്ക്കണം.
- ഭാര്യ എന്നെ മനസ്സിലാക്കുകയും എല്ലായിപ്പോഴും എന്റെ ഇഷ്ടങ്ങളെ ബഹുമാനിക്കുകയും ചെയ്യണം.
- മക്കൾക്ക് 95 ശതമാനം മാർക്ക് ലഭിച്ചില്ലെങ്കിൽ അത് രക്ഷകർത്താക്കൾക്ക് മോശമാണ് എന്ന് തന്റെ മക്കൾ മനസ്സിലാക്കണം.
- അവരെപ്പോഴും സോഷ്യൽ മീഡിയയിലോ,ഫേസ്ബുക്കിലോ ആയിരിക്കരുത്.
- എന്റെ സുഹൃത്തുക്കളുടെയും അതിഥികളുടെയും മുന്നിൽ മാന്യമായി അവർ പെരുമാറണം.
- എന്റെ മേൽ ഉദ്യോഗസ്ഥർ എന്റെ വീട്ടിലെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും അധിക ജോലിഭാരം എന്നെ ഏൽപ്പിക്കുകയും ചെയ്യരുത്. എന്നാൽ തന്റെ കീഴ് ഉദ്യോഗസ്ഥർ അവർക്ക് ലഭിക്കുന്ന ജോലികൾ ചെയ്ത് തീർക്കാതെ വീട്ടിൽ പോകാൻ പാടില്ല.
- എന്റെ കൂടെ നിൽക്കുന്ന ആളുകൾ ആരും തെറ്റുകൾ ചെയ്യാൻ പാടില്ല.
- എന്റെ കൂടെയുള്ളവർ എല്ലാവരും അവരുടെ പ്രശ്നങ്ങൾ എന്നോട് പറയണം. എന്റെ മേൽ ഉദ്യോഗസ്ഥനോ സഹപ്രവർത്തകരോ ചോദ്യം ചെയ്യാൻ പാടില്ല.
- എന്റെ മാതാപിതാക്കൾ സ്വാർത്ഥരും സ്വന്തം കാര്യം മാത്രം നോക്കുന്ന ആളുകൾ ആവരുത്.
- ജോലിചെയ്യുന്ന സ്ഥാപനത്തിലുള്ള ആളുകൾ നിങ്ങളെ സ്ഥലംമാറ്റം ചെയ്യാൻ പാടില്ല ഞാൻ ആഗ്രഹിക്കാതെ തന്നെ സ്ഥലംമാറ്റം ചെയ്യുവാൻ പാടില്ല.
- ഞാനെന്തു പറയുന്നുവോ അത് മറ്റുള്ളവർ കേൾക്കണം.
- ഞാൻ പറയുന്ന കാര്യങ്ങൾ ഉടൻ തന്നെ നടക്കണം.
- കുടുംബ കാര്യങ്ങളിൽ എന്റെ അഭിപ്രായം ചോദിച്ചു മാത്രമേ ചെയ്യുവാൻ പാടുള്ളൂ.
- ഞാൻ പ്രതീക്ഷിക്കുന്നത് പോലെ തന്നെ കാര്യങ്ങൾ സംഭവിച്ചിരിക്കണം.
- എല്ലാവരും ഞാൻ ചെയ്യുന്ന പ്രവർത്തി വളരെയധികം ബഹുമാനിക്കണം.
- ഞാൻ പറയുന്ന തമാശകൾ കേട്ട് മറ്റുള്ളവർ ആസ്വദിച്ച് ചിരിക്കണം.
- ഞാൻ വാഹനവുമായി റോഡിലേക്ക് പോകുമ്പോൾ തിരക്കുണ്ടാകുവാൻ പാടില്ല.
- എന്റെ ബിസിനസിൽ അല്ലെങ്കിൽ ജോലിയിൽ എതിരാളികൾ ഒന്നും ഉണ്ടാകുവാൻ പാടില്ല.
- ഓരോ പൗരന്മാരുടെയും ജീവിതം ഭദ്രമാക്കാൻ വേണ്ടി ഗവൺമെന്റ് തീരുമാനങ്ങൾ എടുക്കണം.
- എന്റെ ജോലി സ്ഥാപനമെല്ലാം ശനിയും ഞായർ അവധി നൽകണം.
- ഞാൻ രാവിലെ 10 മണിക്ക് എണീക്കുന്ന ആളായതിനാൽ എന്റെ ജോലി സമയം ഒൻപതരയിൽ നിന്നും 12 മണിയിലേയ്ക്ക് ആകേണ്ടതാണ്.
- ഷോപ്പിങ്ങിന് പോകുമ്പോൾ തന്റെ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലം ഉണ്ടാകണം.
- ഞാൻ യാത്ര ചെയ്യുമ്പോൾ മഴപെയ്യാൻ പാടില്ല.
- ട്രെയിൻ അല്ലെങ്കിൽ ബസ് അല്ലെങ്കിൽ യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനം കൃത്യസമയത്ത് എത്തണം.
- ക്യൂ നിൽക്കുവാൻ എനിക്ക് ഇഷ്ടമല്ല അതുകൊണ്ട് തന്നെ ഞാൻ പോകുന്ന കാര്യങ്ങൾ എത്രയും പെട്ടെന്ന് സാധിക്കണം.
ഇത്തരത്തിലുള്ള കാര്യങ്ങളാണ് നിങ്ങളുടെ ചിന്താഗതിയെങ്കിൽ നിങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ചിന്താഗതികൾ നിങ്ങൾക്ക് കഴിവില്ലാതാക്കുകയും എപ്പോഴും ഈഗോയുള്ള ഒരു വ്യക്തിയായി മാറ്റുകയും ചെയ്യും. അത് നിങ്ങളെ നശിപ്പിക്കും. അതുകൊണ്ട് തന്നെ ഈ തരത്തിലുള്ള ചിന്തകൾ ഉണ്ടെങ്കിൽ പരിപൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ഇതിന്റെ പോസിറ്റീവ് വശങ്ങൾ എടുത്ത് കൊണ്ട് ജീവിക്കുകയാണെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ ഒരുപാട് ഉയർച്ച ഉണ്ടാക്കുവാൻ സാധിക്കും.

മെഡിറ്റേഷൻ: സമ്മർദ്ദം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനുമുള്ള മാർഗം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.