Sections

സ്കിപ്പർ ലിമിറ്റഡിന് 1,265 കോടി രൂപയുടെ പുതിയ ഓർഡറുകൾ

Sunday, May 17, 2026
Reported By Admin
Skipper Wins New Orders Worth Rs 1,265 Crore

കൊൽക്കത്ത: കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ കമ്പനിയായ സ്കിപ്പർ ലിമിറ്റഡ് 1,265 കോടി രൂപയുടെ പുതിയ കരാറുകൾ സ്വന്തമാക്കി. ഇന്ത്യയിലെയും വിദേശ വിപണികളിലെയും വിവിധ പദ്ധതികൾക്കായാണ് ഈ വൻതുകയുടെ ഓർഡറുകൾ കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. പ്രമുഖ ആഭ്യന്തര ഡെവലപ്പറിൽ നിന്നുള്ള 765 കെവി, 400 കെവി ലൈൻ പ്രോജക്റ്റുകളും ലാറ്റിൻ അമേരിക്കൻ വിപണികളിലേക്ക് ടവറുകളും മോണോപോളുകളും വിതരണം ചെയ്യുന്നതിനുള്ള കരാറുകളും ഇതിൽ ഉൾപ്പെടുന്നു.

പവർ ഇൻഫ്രാസ്ട്രക്ചർ രംഗത്തെ കമ്പനിയുടെ സാങ്കേതിക മികവിനും വളർന്നുവരുന്ന ആഗോള വിശ്വാസ്യതയ്ക്കും ലഭിച്ച അംഗീകാരമാണിതെന്ന് സ്കിപ്പർ ലിമിറ്റഡ് ഡയറക്ടർ ശരൺ ബൻസാൽ പറഞ്ഞു. നിലവിൽ അറുപത്തിയഞ്ചിലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള സ്കിപ്പർ ലിമിറ്റഡ്, ഉൽപ്പാദന ശേഷിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയും ആഗോളതലത്തിൽ പത്താം സ്ഥാനത്തുമുള്ള സ്ഥാപനവുമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.