Sections

ഓർമശക്തി വർധിപ്പിക്കാൻ ലളിതവും ഫലപ്രദവുമായ മാർഗങ്ങൾ

Wednesday, Aug 07, 2024
Reported By Soumya
Simple and effective ways to improve memory

ഓർമക്കുറവ് പലരുടെയും പ്രശ്നമാണ്. ഓർമശക്തി വർധിപ്പിക്കാൻ കടകളിൽ പലതരത്തിലുള്ള മരുന്നുകളുണ്ട്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കും. ജീവിത ശൈലിയിൽ വരുത്തുന്ന ചില ലളിതമായ മാറ്റങ്ങൾ ഓർമ്മശക്തി വർദ്ധിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പാർക്കിൻസൺസ്, അൽഷിമേഴ്സ് രോഗങ്ങളെ ചെറുക്കാനും നല്ല ഉറക്കത്തിനും ഓർമശക്തി കൂടാനും സഹായിക്കുന്നതാണ് മഗ്നീഷ്യം. ചീര പോലുള്ള ഇലക്കറികളിലാണ് മഗ്നീഷ്യം ലഭിക്കുന്നത്. വാൾനട്ടിൽ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. മദ്യപാനം ഓർമശക്തി കുറയ്ക്കുമെന്നാണ് മിക്ക പഠനങ്ങളിലും പറയുന്നത്.

  • ഓർമശക്തി വർധിക്കാൻ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക. ഇലക്കറികൾ, ഓറഞ്ചോ ചുവപ്പോ നിറത്തിലുള്ള പച്ചക്കറികൾ, ബെറിപ്പഴങ്ങൾ, ഓറഞ്ച് ജ്യൂസ് ഇവ കുടിക്കുന്നത് ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.
  • ഭക്ഷണത്തിൽ ഒലീവ് ഓയിൽ ചേർക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.
  • എന്തെങ്കിലും ഓർമ്മിക്കാൻ ശ്രമിക്കുമ്പോൾ കണ്ണുകൾ അടയ്ക്കാം. കണ്ണടച്ച് ആലോചിക്കുന്നത് ശ്രദ്ധ കൂട്ടാൻ സഹായിക്കും.
  • ഡാർക്ക് ചോക്ലേറ്റ് ബുദ്ധിവികാസത്തിനും ഓർമശക്തി വർധിക്കുന്നതിനും വളരെ നല്ലതാണ്.
  • കോളിൻ എന്ന ജീവകം ഓർമ ശക്തിയെ വളരെ സഹായിക്കുന്നതാണ്. കോളിൻ ധാരാളം അടങ്ങിയിട്ടുള്ള ചിക്കൻ, മുട്ട, മീൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ഓർമശക്തി വർധിക്കും. ഓറഞ്ച് ജ്യൂസ്, സോയ മിൽക്ക്, പയർവർഗങ്ങൾ, തൈര്, ചീസ് തുടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക.
  • മണവും ഓർമശക്തിയും തമ്മിലൊരു ബന്ധമുണ്ട്. ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ പരിസരത്തുള്ള മണങ്ങൾ ശ്രദ്ധിക്കുക. ജനലിനോട് ചേർന്നു വിരിഞ്ഞു നിൽക്കുന്ന പൂക്കളുടെ മണമാകാം. അടുക്കളയിൽ നിന്നു വരുന്ന കാപ്പിയുടെ മണമാകാം. ഏതുമാകട്ടെ, മണം പിടിക്കുന്നത് ഓർമശക്തി വർധിപ്പിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ടൊറാന്റോയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.
  • തലച്ചോറ് വിയർക്കുന്ന തരത്തിലുള്ള ബൗദ്ധികമായ അധ്വാനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. ഉദാഹരണത്തിന് ക്രോസ്വേഡ്, പസ്സിൽ, സുഡോകു, ചെസ് തുടങ്ങിയ കളികൾ കളിക്കുക.
  • നല്ല ഓർമശക്തിക്ക് സുഖകരമായ ഉറക്കം അത്യാവശ്യമാണ്. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങി ശീലിക്കുക. ഉറക്കം തടസ്സപ്പെടുന്നവർക്ക് പഴയ കാര്യങ്ങൾ ഓർമിച്ചെടുക്കുന്നതിന് പിന്നീട് തടസ്സം അനുഭവപ്പെട്ടേക്കാം.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.