Sections

പാരസെറ്റമോൾ അമിതമായി ഉപയോഗിക്കുന്നതിന്റെ പാർശ്വഫലങ്ങൾ

Tuesday, Apr 09, 2024
Reported By Soumya
Side Effects of Paracetamol

ചെറിയ പനിയോ, തൊണ്ടവേദനയോ, തലവേദനയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള ശരീരവേദനകളോ അനുഭവപ്പെടുന്ന പക്ഷം മിക്കവരും ആദ്യം തന്നെ ആശ്രയിക്കുന്നൊരു ഗുളികയാണ് പാരസെറ്റമോൾ. കടുത്ത ശാരീരിക വിഷമതകൾക്ക് പാരസെറ്റമോൾ ഒരു പരിഹാരമല്ലെങ്കിൽ കൂടിയും മിക്ക വീടുകളിലും പ്രാഥമികമായ ആശ്രയമെന്ന നിലയിൽ എപ്പോഴും പാരസെറ്റമോൾ ഉണ്ടായിരിക്കും. ഇത് എല്ലാ ഫാർമസി സ്റ്റോറുകളിലും കുറിപ്പടി ഇല്ലാതെ എളുപ്പത്തിൽ ലഭ്യമാണ്. പാരസെറ്റമോൾ കഴിച്ചു കഴിഞ്ഞാൽ 30 മിനിറ്റിനുള്ളിൽ പ്രവർത്തിക്കാൻ തുടങ്ങും, ഇത് സാധാരണയായി ശരീരത്തിൽ 4-6 മണിക്കൂർ നീണ്ടുനിൽക്കും. മുതിർന്നവർക്കുള്ള സാധാരണ ഡോസ് 500 മില്ലിഗ്രാം ആണ്. ഈ ഡോസ് ഒരു ദിവസം നാല് തവണ വരെ എടുക്കാം.

അമിതമായി പാരസെറ്റമോൾ ഉപയോഗിക്കുന്നതിന്റെ പാർശ്വഫലങ്ങൾ നോക്കാം

  • പാരസെറ്റമോളിന്റെ അമിതഉപയോഗം കരളിനെയാണ് ഏറ്റവുമധികം ബാധിക്കുന്നത്.
  • കൂടാതെ വർഷങ്ങളായുള്ള ഉപയോഗം വൃക്ക, കുടൽ, ഹൃദയം എന്നിവയേയും തകരാറിലാക്കും.
  • പാരസെറ്റമോളിലെ NAPQI (എൻ- അസറ്റൈൽ പി-ബെൻസോക്യുനൈൻ) എന്ന മെറ്റബൊളൈറ്റാണ് അപകടകാരികൾ.
  • ഓക്കാനം,നീരു, ഛർദ്ദി,വിയർക്കുന്നു വിശപ്പില്ലായ്മ,വയറുവേദന എന്നിവ ഉണ്ടാകും.
  • നിങ്ങൾക്ക് പാരസെറ്റമോൾ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ചേരുവകൾ അലർജിയുണ്ടെങ്കിൽ, നിങ്ങൾ അത് കഴിക്കരുത്.
  • കരൾ പ്രശ്നങ്ങളോ കരൾ രോഗമോ ഉള്ളവർ പാരസെറ്റമോൾ ജാഗ്രതയോടെ ഉപയോഗിക്കണം അല്ലെങ്കിൽ അത് ഒഴിവാക്കണം.
  • സ്റ്റീവൻസ്-ജോൺസൺസ് സിൻഡ്രോം; ഇത് ശരീരത്തിലോ ചർമ്മത്തിലോ ഉള്ള കുമിളകൾക്ക് കാരണമാകുന്നു, കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അവയവങ്ങളുടെ തകരാർ വരെ സംഭവിക്കാം.

പാരസെറ്റമോൾ നിർദ്ദേശിച്ച ഡോസ് അനുസരിച്ച് കഴിക്കുകയാണെങ്കിൽ, അതിന്റെ പാർശ്വഫലങ്ങൾ നിസ്സാരമാണ്. എന്നാൽ ഒരു ഡോക്ടറുടെയോ മെഡിക്കൽ വിദഗ്ധരുടെയോ ശുപാർശയില്ലാതെ ഈ മരുന്ന് കഴിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.