- Trending Now:
കൊൽക്കത്ത: പ്രമുഖ ലോഹ ഉൽപ്പാദന കമ്പനിയായ ശ്യാം മെറ്റാലിക്സ് ആൻഡ് എനർജി ലിമിറ്റഡ്, തങ്ങളുടെ പകുരിയ പ്ലാന്റിലെ ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ചു. ഇതിന്റെ ഭാഗമായി 25 മെട്രിക് ടൺ, 30 മെട്രിക് ടൺ ശേഷിയുള്ള രണ്ട് പുതിയ അനീലിംഗ് ഫർണസ്സുകൾ കമ്മീഷൻ ചെയ്തു. ഉൽപ്പാദനക്ഷമതയും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്താൻ ഈ പുതിയ സംവിധാനങ്ങൾ സഹായിക്കും.
ഇതോടൊപ്പം തന്നെ 2300 എംഎം വെർട്ടിക്കൽ ഫോയിൽ സെപ്പറേറ്ററും (എൽജിഎസ്എസ്) പ്ലാന്റിൽ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. 6 മുതൽ 15 മൈക്രോൺ വരെ കനമുള്ള അൾട്രാ-ലൈറ്റ് ഗേജ് (യുഎൽജി), ലൈറ്റ് ഗേജ് (എൽജി) ഫോയിലുകൾ അതീവ കൃത്യതയോടെ വേർതിരിക്കാൻ ഈ യന്ത്രം സഹായിക്കും. അത്യാധുനികമായ ഈ നവീകരണത്തിലൂടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ നൽകാൻ കമ്പനിക്ക് സാധിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബ്രിജ് ഭൂഷൺ അഗർവാൾ വ്യക്തമാക്കി. വിപണിയിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് നിർമ്മാണ ശേഷി ഉയർത്താനുള്ള ശ്യാം മെറ്റാലിക്സിന്റെ വിപുലമായ പദ്ധതികളുടെ ഭാഗമാണിതെന്ന് കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.