Sections

ശ്യാം മെറ്റാലിക്സിന് ക്രിസിലിന്റെ 'എഎ+' റേറ്റിംഗ്

Friday, Nov 07, 2025
Reported By Admin
Shyam Metalics Upgraded to CRISIL AA+ Stable Rating

കൊച്ചി: മുൻനിര സംയോജിത മൾട്ടി മെറ്റൽ ഉൽപ്പാദകരായ ശ്യാം മെറ്റാലിക്സ് ആൻഡ് എനർജി ലിമിറ്റഡിന് (എസ്എംഇഎൽ) ക്രെഡിറ്റ് റേറ്റിംഗിൽ സുപ്രധാന നേട്ടം. കമ്പനിയുടെ ദീർഘകാല റേറ്റിംഗ് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ക്രിസിൽ (CRISIL) ഉയർത്തി.

'ക്രിസിൽ എഎ/പോസിറ്റീവ്' എന്ന നിലയിൽ നിന്ന് 'ക്രിസിൽ എഎ+/സ്റ്റേബിൾ' എന്നതിലേക്കാണ് ദീർഘകാല റേറ്റിംഗ് അപ്ഗ്രേഡ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം, കമ്പനിയുടെ ഹ്രസ്വകാല റേറ്റിംഗായ 'ക്രിസിൽ എ1+' ക്രിസിൽ വീണ്ടും സ്ഥിരീകരിക്കുകയും ചെയ്തു. ഇത് ഹ്രസ്വകാല വിഭാഗത്തിലെ ഏറ്റവും ഉയർന്ന ക്രെഡിറ്റ് യോഗ്യതയെ സൂചിപ്പിക്കുന്നു.

ഈ പുതിയ 'ക്രിസിൽ എഎ+' റേറ്റിംഗിലൂടെ, ശ്യാം മെറ്റാലിക്സ് തങ്ങളുടെ വ്യവസായ മേഖലയിലെ മറ്റ് പ്രമുഖ കമ്പനികൾക്കിടയിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടുകയും ഒരു പുതിയ ഇൻഡസ്ട്രി മാനദണ്ഡം സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്. കമ്പനിയുടെ ശക്തമായ സാമ്പത്തിക നിലയും സുസ്ഥിരമായ പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

ശ്യാം മെറ്റാലിക്സ് & എനർജി ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബ്രിജ് ഭൂഷൺ അഗർവാൾ പറഞ്ഞു, ''ഞങ്ങളുടെ സാമ്പത്തിക, പ്രവർത്തന സ്ഥിരതയെ ക്രിസിൽ അംഗീകരിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. 'ക്രിസിൽ എഎ+' ലേക്കുള്ള അപ്ഗ്രേഡ് ഞങ്ങളുടെ ബിസിനസ് അടിസ്ഥാനകാര്യങ്ങളുടെ ശക്തി, അച്ചടക്കമുള്ള മൂലധന വിഹിതം, പങ്കാളികൾക്കായി സ്ഥിരമായ മൂല്യ സൃഷ്ടി എന്നിവയെ അടിവരയിടുന്നു. ഉത്തരവാദിത്തമുള്ള കോർപ്പറേറ്റ് ഭരണത്തോടെ ഞങ്ങളുടെ തന്ത്രപരമായ വിപുലീകരണ പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം ശക്തമായ ബാലൻസ് ഷീറ്റ് നിലനിർത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഈ നാഴികക്കല്ല് ശക്തിപ്പെടുത്തുന്നു.'


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.