Sections

പ്രണയം ബീഫിനോട്; ശ്രദ്ധേയമായി ബിനു ഗോപിയുടെ ഷോർട്ട്ഫിലിം ഒരു ട്രയാങ്കിൾ ബീഫ് സ്റ്റോറി

Saturday, Feb 11, 2023
Reported By Admin
Oru Triangle Beef Story

ഷോർട്ട് ഫിലിം വ്യത്യസ്തമായ ഒരു പ്രണയകഥയാണ് പറയുന്നത്


പ്രമേയം കൊണ്ടും അവതരണ രീതികൊണ്ടും ശ്രദ്ധേയമാകുകയാണ് ബിനു ഗോപി സംവിധാനം ചെയ്ത  ഷോർട്ട് ഫിലിം ഒരു ട്രയാങ്കിൾ ബീഫ് സ്റ്റോറി.

അഖിൽ മോഹൻ, പാർവതി അയ്യപ്പദാസ് എന്നിവരാണ് ഹ്രസ്വ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇന്ത്യൻ കുക്കു എന്റർടൈമെന്റ്‌സിന്റെ ബാനറിൽ ബിനു ഗോപി, മനോജ് നായർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഷോർട്ട് ഫിലിം വ്യത്യസ്തമായ ഒരു പ്രണയകഥയാണ് പറയുന്നത്. വിവാഹം കഴിക്കാൻ തയ്യാറായിരിക്കുന്ന ഒരു ബ്രാഹ്മണ യുവാവിന് ഒടുവിൽ ബീഫിനോട് പ്രണയം തോന്നുന്നതാണ് കഥ.

ഭക്ഷണത്തിനോട് തോന്നുന്ന പ്രണയത്തിന് മുന്നിൽ മറ്റൊന്നിനും പ്രധാന്യം ഇല്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഒരു ട്രയാങ്കിൾ ബീഫ് സ്റ്റോറി.  മാറ്റിനി ലൈവ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രദർശനത്തിനെത്തിയ ഷോർട്ട് ഫിലിം ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.