Sections

ഷോപ്പേഴ്സ് സ്റ്റോപ്പ് ഫസ്റ്റ് സിറ്റിസൺ ക്ലബ് ഫെസ്റ്റ് പ്രഖ്യാപിച്ചു

Saturday, Aug 23, 2025
Reported By Admin
Shoppers Stop Launches First Citizen Club Fest

മുൻനിര ഫാഷൻ, സൗന്ദര്യ റീട്ടെയ്ലർ ശൃംഖലയായ, ഷോപ്പേഴ്സ് സ്റ്റോപ്പ്, ദൈർഘ്യമേറിയ ലോയൽറ്റി പ്രോഗ്രാമായ ഫസ്റ്റ് സിറ്റിസൺ ക്ലബ്ബിന് വേണ്ടിയുള്ള ആഘോഷമായ ഫസ്റ്റ് സിറ്റിസൺ ക്ലബ് ഫെസ്റ്റ് ആരംഭിച്ചു. ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 31 വരെ എല്ലാ ഷോപ്പേഴ്സ് സ്റ്റോപ്പ് സ്റ്റോറുകളിലും 12 ദിവസത്തെ ഫെസ്റ്റ് നടക്കും. ഷോപ്പിംഗിൽ ഓരോ ഉപഭോക്താവിനും ഉറപ്പായ റിവാർഡുകൾ ലഭിക്കും.

ഫെസ്റ്റിനിടെ ഫസ്റ്റ് സിറ്റിസൺ ക്ലബ്ബിൽ ചേരുന്ന ഉപഭോക്താക്കൾക്ക് ബോണസ് പോയിന്റുകളും പ്രത്യേക ആനുകൂല്യങ്ങളും ഉൾപ്പെടെ 3,500 രൂപ മൂല്യമുള്ള സ്വാഗത ആനുകൂല്യങ്ങൾ ലഭിക്കും. ഫെസ്റ്റിനിടെ ഷോപ്പിംഗ് നടത്തുന്ന ഓരോ ഉപഭോക്താവിനും വീൽ കറക്കാനും ഉറപ്പായ സമ്മാനങ്ങൾ നേടാനുമുള്ള അവസരമുണ്ടായിരിക്കും.

അന്താരാഷ്ട്ര യാത്ര, ഈസി ഡൈനർ വൗച്ചറുകൾ, കപ്പിൾ മൂവി വൗച്ചറുകൾ 500 ബോണസ് ഫസ്റ്റ് സിറ്റിസൺ പോയിന്റുകൾ, ആപ്പിൾ വാച്ച്, പ്രീമിയം ഹോട്ടലിൽ രണ്ടുപേർക്കുള്ള ബ്രഞ്ച്, ഷോപ്പേഴ്സ് സ്റ്റോപ്പ് ബ്രാൻഡ് സമ്മാനങ്ങൾ, 2,500 ബോണസ് ഫസ്റ്റ് സിറ്റിസൺ പോയിന്റുകൾ എന്നിവ സമ്മാനങ്ങളിൽ ഉൾപ്പെടുന്നു.

ഷോപ്പേഴ്സ് സ്റ്റോപ്പ് ലിമിറ്റഡ് കസ്റ്റമർ കെയർ അസോസിയേറ്റും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ ജിതൻ മഹേന്ദ്ര പറഞ്ഞു, 'ഷോപ്പേഴ്സ് സ്റ്റോപ്പിൽ എക്സ്ക്ലൂസീവ് പ്രീമിയം അനുഭവത്തിലേക്കുള്ള നിങ്ങളുടെ താക്കോലാണ് ഫസ്റ്റ് സിറ്റിസൺ ക്ലബ്. എക്സ്ക്ലൂസീവ് സേവനങ്ങളുടെ ഒരു സമ്പത്ത് ആക്സസ് ചെയ്യൂ, മികച്ച ബ്രാൻഡുകളിൽ നിന്ന് പ്രതിഫലം നേടൂ. ഈ ഫെസ്റ്റിവൽ നഷ്ടപ്പെടുത്തരുത്, 10 മടങ്ങ് ആനുകൂല്യങ്ങൾ അൺലോക്ക് ചെയ്യാനും അവിശ്വസനീയമായ സമ്മാനങ്ങൾ നേടാനുള്ള അവസരം പ്രയോജനപ്പെടുത്താനും ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.'


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.