- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും ജനപ്രിയ സൗജന്യ സ്ട്രീമിങ് സേവനമായ ആമസോൺ എംഎക്സ് പ്ലെയറുമായി തന്ത്രപരമായ സഹകരണം ആരംഭിച്ച് വി മൂവീസ് ആൻറ് ടിവി. വി മൂവീസ് ആൻറ് ടിവി ആപ്പിലുള്ള സൗജന്യ ലൈബ്രറി വിപുലമാക്കുമെന്ന് വി പ്രഖ്യാപിച്ചു. ലൈവ് ടിവി, ന്യൂസ് സ്ട്രീമിങ്, സീ5 ഒറിജിനലുകളുടെ ആദ്യ എപ്പിസോഡിൻറെ സൗജന്യ അവതരണം തുടങ്ങിയവയെല്ലാം വി മൂവീസ് ആൻറ് ടിവി ലഭ്യമാക്കുന്നുണ്ട്. ആമസോൺ എംഎക്സ് പ്ലയർ, 400-ൽ ഏറെ ലൈവ് ടിവി ചാനലുകളും ഇതുവഴി ലഭ്യമാകും.
സ്മാർട്ട് ടിവി, സ്മാർട്ട് ഫോൺ, വെബ് ബ്രൗസർ തുടങ്ങിയവ ഉൾപ്പെടെ വിപുലമായ ഡിവൈസുകളിലൂടെ വി മൂവീസ് ആൻറ് ടിവി ആസ്വദിക്കാൻ ഉപഭോക്താക്കൾക്കു സാധിക്കും. കുറഞ്ഞ ചെലവിലുള്ള ഡാറ്റാ പദ്ധതികളുടെ ഫലമായി ഇന്ത്യയിലെ ഒടിടി ഉപഭോഗം വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.