- Trending Now:
കൊച്ചി: 12 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ആരംഭിക്കുന്ന ആദ്യ ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം ലഭിക്കുന്ന ലോകത്തിലെ ആദ്യ എസ്.യു.വിയുമായി ഇന്ത്യയിലെ പ്രമുഖ എസ്യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്. പുതിയതായി അവതരിപ്പിച്ച എക്സ് യുവി 3എക്സ്ഒ ആർഇവിഎക്സ് എ, എഎക്സ് 5എൽ, എഎക്സ് 7, എഎക്സ് 7എൽ മോഡലുകളിൽ ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം ലഭിക്കും.
എക്സ് യുവി 3എക്സ്ഒയുടെ ക്യാബിൻ ഘടനയ്ക്ക് അനുസരിച്ച് പ്രത്യേകം ട്യൂൺ ചെയ്ത ആറ് സ്പീക്കർ ഓഡിയോ ലേഔട്ടാണ് ഈ വാഹനത്തിലുള്ളത്. ഏറ്റവും ഉയർന്ന വകഭേദമായ എഎക്സ് 7 എൽ വേരിയന്റിൽ ഒരു അധിക സബ് വൂഫറും ഉണ്ട്. ഡോൾബി അറ്റ്മോസുള്ള എക്സ് യുവി 3എക്സ്ഒയുടെ ഈ നാല് വേരിയന്റുകളും സെപ്റ്റംബർ പകുതിയോടെ വിതരണം ചെയ്തു തുടങ്ങും.
ഡോൾബി അറ്റ്മോസ് ഫീച്ചർ ചെയ്യുന്ന മഹീന്ദ്രയുടെ നാലാമത്തെ വാഹന ശ്രേണിയാണ് എക്സ് യുവി 3എക്സ്ഒ. നേരത്തെ ബിഇ6, എക്സ്ഇവി 9ഇ ഇ-എസ്യുവികളിലും ഥാർ റോക്സിലുമാണ് ഡോൾബി അറ്റ്മോസുള്ളത്.
മഹീന്ദ്രയുടെ വാഹനങ്ങളിൽ മികച്ച വിനോദ ആസ്വാദനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡോൾബി ലബോറട്ടറീസുമായി ചേർന്നാണ് മഹീന്ദ്ര ഈ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് അത്യാധുനിക സൗകര്യങ്ങൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ബിസിനസിന്റെ നിയുക്ത പ്രസിഡന്റ് ആർ. വേലുസാമി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.