Sections

എംഎക് ടക്കാടക്ക് ഷെയര്‍ചാറ്റ് വാങ്ങുന്നു ; 600 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ ഇടപാട് ?

Saturday, Feb 12, 2022
Reported By admin
MX TakaTak

600 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ ഇടപാടാണ് നടക്കുന്നത് എന്നാണ് സൂചനകള്‍

 


ടൈംസ് ഇന്റര്‍നെറ്റിന്റെ ഉടമസ്ഥതയിലുള്ള ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമാണ് എംഎക്‌സ് ടക്കാടക്.ഷോര്‍ട്ട്‌സ് വീഡിയോകള്‍ക്ക് വലിയ ജനപ്രീതിയുള്ള ഇക്കാലത്ത് ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ വലിയ തള്ളിക്കയറ്റം കണ്ടുവരുന്നു.ജനപ്രിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമിന്റ് റീല്‍സുകളോട് മത്സരിച്ചാണ് ഇത്തരത്തിലുള്ള കുഞ്ഞന്‍ വീഡിയോ വ്യവസായത്തില്‍ ഒരു മുന്നേറ്റമുണ്ടായിരിക്കുന്നത്.ഭാവി ലക്ഷ്യമിട്ട്് ഇന്ത്യന്‍ സമൂഹമാധ്യമമായ ഷെയര്‍ചാറ്റ് എംഎക്‌സ് ടക്കാടകിനെ വാങ്ങുന്നതായി റിപ്പോര്‍ട്ട്. 600 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ ഇടപാടാണ് നടക്കുന്നത് എന്നാണ് സൂചനകള്‍.

ഷെയര്‍ചാറ്റിന്റെ മാതൃസ്ഥാപനമായ മൊഹല്ല ടെക്കിന് നിലവില്‍ 2000 ജീവനക്കാരാണുള്ളത്. എംഎക്‌സ് ടക്കാ ടക് ഏറ്റെടുക്കുന്നതിന് പിന്നാലെ കമ്പനിയിലെ 180 ജീവനക്കാരും സ്ഥാപനത്തിലേക്ക് മാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.എംഎക്‌സ് ടക്കാ ടക് ഏകദേശം ആറ് മാസത്തിനുള്ളില്‍ റീബ്രാന്‍ഡ് ചെയ്യപ്പെടുമെന്നും ഈ മാസം അവസാനത്തോടെ ഇടപാട് അവസാനിപ്പിക്കാനുള്ള സൂചനകളുണ്ട്.

മൊഹല്ല ടെക്കിന്റെ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമായ മോജിന ഈ നീക്കംേ ഗുണം ചെയ്‌തേക്കും. പ്രതിമാസം മോജിന് 160 ദശലക്ഷം സജീവ യൂസേഴ്‌സ് ആണുള്ളത്. ഇതിന് പുറമെ, എംഎക്‌സ് ടക്കാ ടക്കിന് 150 ദശലക്ഷം യൂസേഴ്‌സും ഉണ്ട്. ഇരുകൂട്ടരുടേയും കൂടെ ചേരുമ്പോള്‍ മുന്നൂറ് ദശലക്ഷം യൂസേഴ്‌സിനെയാണ് ഷെയര്‍ചാറ്റിന് ലഭിക്കുക.ഇത് ഇക്കൂട്ടരുടെ മുഖ്യ എതിരാളികളായ ജോഷിന് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.

2020 ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് ആപ്പായ ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്ക് സ്വീകാര്യത ലഭിച്ചത്. ഇതിന് പിന്നാലെയാണ് എംഎക്‌സ് ടക്കാ ടകും ജോഷും പ്രവര്‍ത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലാണ് കമ്പനികള്‍ക്ക് നേട്ടമുണ്ടായിരിക്കുന്നത്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.