- Trending Now:
കൊച്ചി: കല്യാൺ ജൂവലേഴ്സിൻറെ ലൈഫ്സ്റ്റൈൽ ആഭരണ ബ്രാൻഡായ കാൻഡിയറിൻറെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ നിയമിച്ചു കാൻഡിയറിൻറെ സാന്നിദ്ധ്യം രാജ്യത്തെമ്പാടുമായി വിപുലീകരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ ബ്രാൻഡ് അംബാസിഡർ നിയമനം. ഷാരൂഖ് ഖാനുമായുള്ള ഈ സഹകരണം വ്യക്തിത്വം ആഘോഷിക്കുകയും അർത്ഥവത്തായ സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന പുതിയൊരു ഉപഭോക്തൃ വിഭാഗത്തിനായി ആഭരണങ്ങളെ പുനർനിർവചിക്കുന്നതിനുള്ള കാൻഡിയറിൻറെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ്.
ലോകമെങ്ങും ആരാധകരുള്ള താരമായ ഷാരൂഖ് ഖാൻ കാൻഡിയറിൻറെ കാഴ്ചപ്പാടുകളോട് തികച്ചും യോജിച്ചുപോകുന്ന വ്യക്തിത്വമാണ്. എല്ലാ പ്രായത്തിലുള്ള ആരാധകരുമായി ആഴത്തിൽ ബന്ധങ്ങളുള്ള ഷാരൂഖ് ഖാൻ ബ്രാൻഡിൻറെ മൾട്ടിമീഡിയ, ഡിജിറ്റൽ, ടെലിവിഷൻ, പ്രിൻറ്, ഇൻ-സ്റ്റോർ എക്സ്പീരിയൻസ് പ്രചാരണങ്ങളിലും പങ്കാളിയാകും.
ജീവിതശൈലിയുമായി യോജിക്കുന്ന വ്യക്തിത്വം പ്രകടിപ്പിക്കുന്ന, ഓരോ അവസരത്തിനും അനുയോജ്യമായ ആഭരണങ്ങൾ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾ രൂപപ്പെട്ടുവരികയാണെന്ന് കാൻഡിയർ ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ഭാവപ്രകടനത്തിനും സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കുന്നതിനും താത്പര്യമുള്ള ഡിജിറ്റൽ രംഗത്ത് വ്യാപൃതരായ ജെൻ സീ തലമുറയുടെ താത്പര്യങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്കായാണ് കാൻഡിയർ അവതരിപ്പിക്കുന്നത്. സാംസ്കാരികമായും കാലാതീതമായ സ്വീകാര്യതയിലും വൈകാരികമായ ബന്ധത്തിലും ഞങ്ങളുടെ നിലപാടുകൾക്കൊപ്പം നിൽക്കുന്ന വ്യക്തിത്വമാണ് ഷാരൂഖ് ഖാൻ. തലമുറകളെ കൂട്ടിയിണക്കുന്നതിന് അനുയോജ്യവുമായ താരവുമാണ്. ആഭരണങ്ങൾ അണിയുക എന്നതിനപ്പുറം വ്യക്തിഗത പ്രകടനത്തിനും വ്യക്തിത്വത്തിനും അനുയോജ്യമായ കാൻഡിയർ ആഭരണങ്ങളെ അവതരിപ്പിക്കുവാൻ ഷാരൂഖ് ഖാൻറെ സാന്നിദ്ധ്യം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക അഭിരുചികൾക്ക് ചേരുന്നവിധം വൈവിധ്യമാർന്ന രൂപകൽപ്പനകൾ അടങ്ങിയ ശേഖരങ്ങളിലൂടെ ലൈഫ്സ്റ്റൈൽ ആഭരണരംഗത്ത് സവിശേഷമായ സ്ഥാനമുറപ്പിക്കാൻ കാൻഡിയറിന് കഴിഞ്ഞിട്ടുണ്ട്. വനിതകൾക്കായുള്ള നവീനമായ ആഭരണങ്ങളിലൂടെ പേരെടുത്ത കാൻഡിയർ പുരുഷന്മാർക്കായുള്ള ആഭരണശേഖരം കൂടി അവതരിപ്പിക്കുന്നതിലൂടെ പുരുഷന്മാർക്കുള്ള ഏറ്റവും വിപുലമായ ആഭരണ ബ്രാൻഡ് എന്ന വിഭാഗത്തിലും വളർച്ച നേടുകയാണ്.
ആഭരണങ്ങൾ എപ്പോഴും സ്നേഹവും ഓർമകളും വ്യക്തിത്വവും ശക്തമായി പ്രകടിപ്പിക്കുന്നവയാണെന്ന് കാൻഡിയർ ബ്രാൻഡ് അംബാസിഡർ ഷാരൂഖ് ഖാൻ പറഞ്ഞു. കല്യാൺ ജൂവലേഴ്സിൻറെ ഭാഗമായ കാൻഡിയറുമായി സഹകരിക്കുന്നത് ഏറെ ആവേശകരമാണ്. ആളുകൾ ആഭരണങ്ങൾ എങ്ങനെ അണിയുന്നു, സമ്മാനമായി നല്കുന്നു എന്നിവയെക്കുറിച്ചുള്ള ആധുനികവും നവീനവുമായ കാഴ്ചപ്പാടുകൾ കാൻഡിയറിനുണ്ട്. അത് മനോഹരവും പ്രസക്തവും ഒരോ നിമിഷത്തിൻറെയും അർത്ഥം ആഘോഷിക്കുന്നവരോട് സംവദിക്കുന്നതുമാണെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.
ഉപയോക്താക്കൾക്കായി തടസങ്ങളില്ലാത്ത ഓമ്നിചാനൽ രീതി അവതരിപ്പിക്കുകയാണ് കാൻഡിയർ. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും റീട്ടെയിൽ ഷോപ്പുകളിലും എളുപ്പത്തിൽ ആഭരണങ്ങൾ തെരഞ്ഞെടുക്കാനും ഷോപ്പിംഗ് നടത്താനും സാധിക്കും. കല്യാൺ ജൂവലേഴ്സിൻറെ വിശ്വാസ്യതയാർന്ന പാരമ്പര്യത്തിൻറെ പിന്തുണയ്ക്കൊപ്പം ഗാംഭീര്യവും കുറഞ്ഞ വിലയും ഒത്തുചേർന്നതാണ് കാൻഡിയറിൻറെ ആഭരണങ്ങൾ. നിത്യവും അണിയുന്നതിനും അർത്ഥപൂർണമായ സമ്മാനങ്ങൾക്കും ഉതകുന്ന രീതിയിൽ 10,000 രൂപ മുതൽ ആരംഭിക്കുന്ന ആഭരണ ശേഖരങ്ങളാണ് കാൻഡിയർ അവതരിപ്പിക്കുന്നത്.
ഇന്ത്യയിലെമ്പാടുമായി 75-ലധികം റീട്ടെയ്ൽ സ്റ്റോറുകൾ കാൻഡിയറിന് ഇപ്പോഴുണ്ട്. ലൈഫ്സ്റ്റൈൽ ആഭരണ രംഗത്ത് വെറും ആഭരണങ്ങൾ എന്നതിനപ്പുറമുള്ള ഡിസൈനുകളും വ്യക്തിത്വത്തിൻറെ ശരിയായ പ്രകടനത്തിനുള്ള ആഭരണങ്ങളാണ് കാൻഡിയർ വിപണിയിലെത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.