Sections

അടുത്ത മാസത്തിൽ നിരവധി ബാങ്ക് അവധികൾ; ഈ ദിവസങ്ങൾ ശ്രദ്ധിക്കണേ

Saturday, Apr 29, 2023
Reported By admin
bank

ബാങ്ക് അവധികൾ അറിയാതെ ബാങ്കുകളിൽ എത്തിയാൽ സമയവും പണവും നഷ്ടമാകും


2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം അവസാനിക്കുമ്പോൾ, മെയ് മാസത്തെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വൻകിട വ്യവസായികൾ മുതൽ സാധാരണക്കാരുടെ വരെ ജീവിതത്തിലെ അവിഭാജ്യ പങ്ക് വഹിക്കുന്ന ഒന്നാണ് ബാങ്കുകൾ. പണമിടപാടുകൾ സുഗമമാക്കുന്നതിനും ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കുന്നതിനും ചെക്കുകൾ നിക്ഷേപിക്കുന്നതിനും ബാങ്കുകളെ സമീപിക്കേണ്ടതായി വരും. ബാങ്ക് അവധികൾ അറിയാതെ ബാങ്കുകളിൽ എത്തിയാൽ സമയവും പണവും നഷ്ടമാകും. അതിനാൽ പ്രധാനപ്പെട്ട ബാങ്കിങ് കാര്യങ്ങൾ അവസാന ദിവസത്തേക്ക് മാറ്റി വെക്കാതിരിക്കുക ഒപ്പം ബാങ്ക് അവധികൾ അറിഞ്ഞ ബാങ്കിന്റെ ശാഖയിൽ എത്തുക.

രണ്ടാം ശനി, നാലാം ശനി, ഞായർ തുടങ്ങി ആഘോഷ ദിവസങ്ങൾ ഉൾപ്പെടെ രാജ്യത്ത് ബാങ്കുകൾക്ക് അവധിയായിരിക്കും. മെയ് മാസത്തിൽ മൊത്തം 12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. അതേസമയം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നുവെച്ചാൽ ബാങ്ക് അവധി ദിവസങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടുന്നു,  അവധി ദിവസങ്ങളുടെ ലിസ്റ്റ് ഇതാ; 

2023 മെയ് മാസത്തിലെ ബാങ്ക് അവധികൾ

മെയ് 1, 2023: മഹാരാഷ്ട്ര ദിനം/മേയ് ദിനം പ്രമാണിച്ച് ബേലാപൂർ, ബെംഗളൂരു, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, മുംബൈ, നാഗ്പൂർ, പനാജി, പട്ന, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

മെയ് 5, 2023: ബുദ്ധ പൂർണിമ: അഗർത്തല, ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ചണ്ഡീഗഡ്, ഡെറാഡൂൺ, ജമ്മു, കാൺപൂർ, കൊൽക്കത്ത, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ഷിംല , ശ്രീനഗർ എന്നിവിടങ്ങളിൽ  ബാങ്കുകൾ അടച്ചിടും

മെയ് 7, 2023: ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

മെയ് 9, 2023: രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായതിനാൽ കൊൽക്കത്തയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

2023 മെയ് 13: രണ്ടാം ശനിയാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

2023 മെയ് 14: ഞായറാഴ്ചയായതിനാൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

മെയ് 16, 2023: സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് സിക്കിമിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

മെയ് 21, 2023: ഞായറാഴ്ചയായതിനാൽ ബാങ്കുകൾക്ക് അവധിയുണ്ടാകും.

2023 മെയ് 22: മഹാറാണ പ്രതാപ് ജയന്തി പ്രമാണിച്ച് ഷിംലയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

2023 മെയ് 24: കാസി നസ്റുൽ ഇസ്ലാം ജയന്തിക്ക് ത്രിപുരയിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

2023 മെയ് 27: നാലാമത്തെ ശനിയാഴ്ചയായതിനാൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

2023 മെയ് 28: ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്ക് അവധിയായിരിക്കും.

ബാങ്ക് അവധി ദിവസങ്ങളിൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം? 

അവധി ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കുമ്പോൾ പല പ്രധാന പണമിടപാടുകളും അവതകളത്തിലാകുന്നു. ഇത് പരിഹരിക്കാൻ,  മൊബൈൽ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിക്കാം.  നെറ്റ് ബാങ്കിംഗിലൂടെയോ മൊബൈൽ ബാങ്കിംഗിലൂടെയോ നിങ്ങൾക്ക് ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം. കൂടാതെ, പണം കൈമാറാൻ നിങ്ങൾക്ക് യുപിഐ ഉപയോഗിക്കാം. പണം പിൻവലിക്കുന്നതിന്, നിങ്ങൾക്ക് എടിഎമ്മുകൾ ഉപയോഗിക്കാം. ഈ ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, ബാങ്ക് അവധി ദിവസങ്ങളിലും ബാങ്കിംഗ് പ്രവർത്തനങ്ങൾ സുഗമമായി തുടരാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.