- Trending Now:
വളരെ ചുരുങ്ങിയ മുതല്‍ മുടക്കില്‍ ചെയ്യാവുന്ന ബിസിനസ് മേഖലയാണ് സര്‍വ്വീസ് ബിസിനസ്സുകള്‍.നിങ്ങളുടെ കൂട്ടത്തില്‍ പലരും സേവന മേഖലകളില്‍ ബിസിനസ് ചെയ്യുന്നവരുണ്ടാകും.മെഷിനറി കോസ്‌റ്റോ യൂണിറ്റിനെ കുറിച്ചോ ഒന്നും ഭീതിയില്ലാതെ തന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ ആരംഭിക്കാവുന്ന തരം ബിസിനസുകളാണ് സേവനമേഖലകളിലുള്ളത്.സര്‍വീസ് മേഖലയില്‍ നിങ്ങള്‍ ബിസിനസുകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയാണ് ഈ ആര്‍ട്ടിക്കിളിലൂടെ..
സര്‍വ്വീസുമായി ബന്ധപ്പെട്ട ബിസിനസുകളില്‍ വില നിശ്ചയിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടാണ്.ഉദാഹരണത്തിന് നിങ്ങള്‍ ഒരു സോപ്പ് നിര്‍മ്മിക്കുന്നു വിപണിയിലെ മറ്റ് സോപ്പുകളുടെ വിലയും നിങ്ങളുടെ ഉത്പാദന ചെലവും കൂടി താരതമ്യപ്പെടുത്തി നിങ്ങള്‍ക്ക് ഒരു വില കൃത്യമായി നിശ്ചയിക്കാം.പക്ഷെ അതുപോലെ അത്ര ഈസിയല്ല സേവനങ്ങള്‍ക്ക് വിലയിടുന്നത്.
അടിമുടി മാറിയ ഈ കാലത്ത് ഉയര്‍ന്ന സാധ്യതയുള്ള ബിസിനസുകള്‍ ഇവയൊക്കെയാണ്... Read More
സേവന സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ബിസിനസ്സ് സേവനത്തിന്റെ ഗുണനിലവാരത്തെ വളരെയധികം ആശ്രയിക്കേണ്ടതുണ്ട്, കാരണം കാണിക്കാനും അനുഭവിക്കാനും സ്പര്‍ശിക്കാനും ഫിസിക്കല്‍ ഉല്‍പ്പന്നമൊന്നുമില്ല. ഗുണനിലവാരം നിലനിര്‍ത്തുകയും അത് പരിപാലിക്കുകയും ചെയ്യുന്നത് ഒരു വെല്ലുവിളിയാണ്. ഞങ്ങള്‍ക്ക് ഒരു മികച്ച അനുഭവം നല്‍കാന്‍ കഴിയുമെങ്കില്‍ മാത്രമേ പുതിയ സാധ്യതകള്‍ ബിസിനസ്സിലേക്ക് വരൂ.
ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, ഹെല്‍ത്ത് കെയര്‍, ഫിനാന്‍സ്, ബിസിനസ്, റിയല്‍ എസ്റ്റേറ്റ്, ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്‌സ്, സാങ്കേതികവിദ്യ, ആശയവിനിമയ സേവന ദാതാക്കള്‍ എന്നിങ്ങനെ പോകുന്നു സേവന സംരംഭ മേഖലകളുടെ പട്ടിക.ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലകള്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും രാജ്യത്ത് സേവനമേഖല എന്റര്‍പ്രൈസ് വളരെ അപൂര്‍വമായി മാത്രമാണ് ചര്‍ച്ചയാകുന്നത്.
ചെറുകിട ഇടത്തരം ബിസിനസുകള്‍ക്ക് 50 ലക്ഷം രൂപ വരെ വായ്പാ പദ്ധതിയുമായി ഫേസ്ബുക്ക്... Read More
രാജ്യത്ത് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ ഉത്പാദന-സേവന മേഖലകളെ വിറ്റുവരവിനെ അടിസ്ഥാനമാക്കി ലയിപ്പിക്കുകയുണ്ടായി.ഇതോടെ 5 കോടി രൂപയില്‍ താഴെയുള്ള വിറ്റുവരവുള്ള മൈക്രോ യൂണിറ്റുകള്‍, 50 കോടിയില്‍ താഴെയുള്ള വിറ്റുവരവിന് ചെറിയ യൂണിറ്റുകള്‍, 100 കോടിയില്‍ താഴെയുള്ള വിറ്റുവരവിന് ഇടത്തരം യൂണിറ്റുകള്‍ എന്നിങ്ങനെയായി മാറി.
സംരംഭങ്ങളുടെ വിറ്റുവരവുകളെ അടിസ്ഥാനമാക്കിയുള്ള ലയനം സേവന മേഖലയിലെ സംരംഭങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു.
സേവന മേഖല നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കിയാലോ ?
സേവന മേഖലയിലെ സംരംഭങ്ങള്‍ പലപ്പോഴും ഉപഭോക്തൃ സംതൃപ്തിയെ അനുഗമിച്ച് പ്രവര്‍ത്തിക്കുന്നു.ഫലപ്രദമായ ഉപഭോക്തൃ ഇടപഴകല്‍ നിലനില്‍പ്പിന് പ്രധാനമാണ്. ബിസിനസ്സിലേക്ക് കടക്കാനും വളരാനും സാധാരണയേക്കാള്‍ കൂടുതല്‍ സമയമെടുക്കുന്ന ഒരു മേഖല കൂടിയാണിത്, ഇതിനുള്ള പ്രധാന കാരണം ധാരാളം സേവനങ്ങള്‍ അവശ്യവസ്തുക്കളുടെ പട്ടികയില്‍ പെടുന്നില്ല എന്നത് തന്നെയാണ്.
ബിസിനസ്സ് വിപുലീകരിക്കുന്നതിന് ഉപഭോക്താക്കുളുടെ ഗുഡ് സര്‍ട്ടഫിക്കറ്റ് പ്രധാനം തന്നെയാണ്.ബിസിനസ്സ് വിശകലനം ചെയ്യാനും സഹായകരമായ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കാനും ഒക്കെ പുറമെ ഒരു ഏജന്‍സിയെ ഏല്‍പ്പിക്കുന്നതിലൂടെ മാത്രമെ സേവന മേഖലകളിലെ സംരംഭങ്ങളുടെ യഥാസ്ഥിതി തിരിച്ചറിയാന്‍ സാധിക്കു.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നൊക്കെ സേവന സംരംഭങ്ങള്‍ വളരെ വലിയ നഷ്ടത്തിലാണ്, ഇപ്പോഴും സ്ഥിതിയില്‍ വലിയ മാറ്റം ഒന്നും വന്നിട്ടില്ല.ആരോഗ്യ പ്രതിസന്ധി സേവന നിലവാരത്തെയും ജീവനക്കാരെയും നേരിട്ട് ബാധിക്കുന്നു. ഇത് ബിസിനസിന്റെ സുസ്ഥിരതയെയും ദീര്‍ഘകാല ശക്തിയെയും പ്രതിഫലിപ്പിക്കുന്നു, പ്രതിസന്ധി ഘട്ടത്തില്‍ ധാരാളം മാനവ വിഭവശേഷി നഷ്ടപ്പെടുന്നത് കാണാന്‍ സാധിച്ചിട്ടുണ്ട്.ജീവനക്കാര്‍ തന്നെയാണ് സര്‍വ്വീസ് സെക്ടറിന്റെ നട്ടെല്ല്.
സ്ഥാപനത്തിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്ന ആള്‍ വിരമിക്കുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ സര്‍വ്വീസ് മേഖലയിലെ ചെറുകിട സംരംഭങ്ങള്‍ക്ക് അതൊരിക്കലും താങ്ങാന്‍ സാധിച്ചെന്ന് വരില്ല.മിക്ക സംരംഭങ്ങളും ഈ ഒരു സാഹചര്യത്തില്‍ എന്നെന്നേക്കുമായി പൂട്ടിപ്പോകാനാണ് സാധ്യത.
സേവന മേഖലകളില്‍ ഒരിക്കലും ഉപഭോക്താക്കള്‍ നിങ്ങളുടെ സേവനം അന്വേഷിച്ച് എത്തണം എന്നില്ല.അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ച് അറിഞ്ഞ് തന്നെ പരിഹരിക്കാന്‍ ശ്രമിക്കുക.അവിടെയാണ് വിജയം.
നിങ്ങള്‍ ഒരു നല്ല ശ്രോതാവാണെങ്കില്‍ ഈ മത്സര വ്യവസായത്തില്‍ മുന്‍ഗണന ലഭിക്കും.
ഒരു സേവന മേഖല സംരംഭം ആരംഭിക്കുന്നതിലൂടെയുള്ള ചില ഗുണങ്ങളുണ്ട്.
ഇത്തരത്തിലുള്ള സംരംഭത്തിന് വലിയ മൂലധന നിക്ഷേപം ആവശ്യമില്ല.
ജനങ്ങള്‍ക്കിടയില്‍ എപ്പോഴും വിവിധ സര്‍വ്വീസുകള്‍ക്ക് ആവശ്യക്കാരുണ്ടാകും.അത് ശരിയായി പ്രയോജനപ്പെടുത്താനും ചിന്തിക്കാനും സാധിച്ചാല് വലിയ നഷ്ടമില്ലാത്ത ബിസിനസ് ആശയം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കും.ഇതിലൂടെ വിജയകരമായ സംരംഭം ആരംഭിക്കാനും സാധിക്കും.
ആദ്യം മുതല്‍ ലാഭകരമായ ഒരു ബിസിനസ്സ് നിര്‍മ്മിക്കുന്നത് എളുപ്പമാണ്.സാധാരണഗതിയില്‍, സേവന സ്റ്റാര്‍ട്ടപ്പുകള്‍ നടപ്പിലാക്കാന്‍ വളരെ സങ്കീര്‍ണ്ണമല്ല, പ്രൊഫഷണലുകള്‍ അല്ലാത്തവര്‍ക്ക് പോലും അവ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.
സേവന വ്യവസായത്തിലെ ഏറ്റവും മികച്ച പരസ്യം നാവ് തന്നെയായതിനാല്‍ നിങ്ങള്‍ പരസ്യത്തിനായി ധാരാളം പണം ചെലവഴിക്കേണ്ടതില്ല.
വിവിധ വ്യവസായങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത
ഇതൊക്കെയാണ് സേവന മേഖല സ്റ്റാര്‍ട്ടപ്പുകളുടെ അല്ലെങ്കില്‍ സംരംഭങ്ങളുടെ പ്രധാന ആകര്‍ഷണം തുടക്കത്തില്‍ പറഞ്ഞതു പോലുള്ള വെല്ലുവിളികളും ഒരു ഭാഗത്തുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.