Sections

ഗൂഗിളിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് വിശദമായി സെർച്ച് ചെയ്യാം

Monday, May 29, 2023
Reported By admin
google

ഇത് ഇഷ്ടമുള്ള ഷീറ്റിലേക്ക് വേഗത്തിൽ ലിങ്കുകൾ ചേർക്കാൻ അനുവദിക്കും


നിർമ്മിത ബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഗൂഗിൾ  സെർച്ചിന്റെ പരീക്ഷണ പതിപ്പായ സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് - Search Generative Experience (SGE) പുറത്തിറക്കി ഗൂഗിൾ. ഫലപ്രദമായ തിരയിലിന് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഫീച്ചറുകളുടെ കൂട്ടമായ സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ്  ഈ മാസമാദ്യമാണ് ഗൂഗിൾ പുറത്തിറക്കിയത്.

സെർച്ച് സവിശേഷതകൾ പരീക്ഷിക്കുന്ന പുതിയ പ്ലാറ്റ്ഫോം സെർച്ച് ലാബ്സിനെ ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് പിന്തുണയോടെ നവീകരിക്കുകയായിരുന്നു. യുഎസിലെ പരിമിത ഉപയോക്താക്കൾക്ക് SGE സർച്ചിലേയ്ക്ക് ആക്സസ് ലഭ്യമായി തുടങ്ങി.

പുതിയ SGE സെർച്ച് എഞ്ചിനിൽ ചോദ്യങ്ങൾക്ക്  സംഗ്രഹങ്ങൾ ലഭ്യമാകും. നിലവിലെ ഗൂഗിൾ സെർച്ച് എൻജിൻ നൽകുന്ന  സാധാരണ  ലിങ്കുകൾക്ക് പകരം തിരയൽ ഫലങ്ങളുടെ സംക്ഷിപ്ത അവലോകനം ലഭ്യമാകുന്നതോടൊപ്പം ഫോളോ-അപ്പ് ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് സംവദിക്കാനും വിഷയത്തിലേയ്ക്ക് ആഴത്തിൽ ഇറങ്ങിചെല്ലാനും ഉപയോക്താക്കൾക്ക് സാധിക്കും. ഉറവിടങ്ങളിലേക്കുള്ള ലിങ്കുകകൾ ലഭ്യമാകുന്നതിനാൽ വിവരങ്ങളുടെ കൃത്യത അവർക്ക് ബോധ്യപ്പെടുകയും ചെയ്യും. കൂടുതൽ കൃത്യമായ ഫലങ്ങൾ ലഭിക്കുന്നതിന് SGE-യിൽ ഫോളോ-അപ്പ് ചോദ്യങ്ങൾ ചോദിക്കാനും സാധിക്കും.


ഷോപ്പിംഗ് സമയത്ത് പരിഗണിക്കേണ്ട ഉൽപ്പന്നങ്ങളുടെയും കാര്യങ്ങളുടെയും ശ്രേണി കണ്ടെത്തുക പോലുള്ള പ്രവൃത്തികൾക്ക് എസ്ജിഎ സപ്പോർട്ടഡ് സർച്ച് ഉപയോഗപ്പെടുത്താം. എസ്ജിഇക്ക് പുറമേ, ലാബ്സ് വേറെയും സവിശേഷതകൾ ഉൾക്കൊള്ളുന്നുണ്ട്. തിരയൽ ഫലങ്ങളിലെ ഓരോ ലിങ്കിനും ഒരു ബട്ടൺ ചേർക്കുന്നു. ഇത് ഇഷ്ടമുള്ള ഷീറ്റിലേക്ക് വേഗത്തിൽ ലിങ്കുകൾ ചേർക്കാൻ അനുവദിക്കും.

ഇപ്പോൾ, SGE പൊതുജനങ്ങൾക്കായി ലഭ്യമല്ല. പുതിയ സേവനത്തിനായി  Google-ന്റെ തിരയൽ ലാബുകളിലേക്ക് സൈൻ അപ്പ് ചെയ്യേണ്ടതുണ്ട്. സെർച്ച് ലാബുകൾ നിലവിൽ യുഎസിലെ പരിമിതമായ ആളുകൾക്ക് മാത്രമേ ലഭ്യമാകൂ.  Chrome ഡെസ്‌ക്ടോപ്പ് വെബ് ബ്രൗസർ വഴിയോ Android, iOS Google ആപ്പുകൾ വഴിയോ SGE ആക്സസ് ചെയ്യാൻ കഴിയും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.